- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാൽസംഗ പരാമർശ കുരുക്കിൽ വീണ്ടും മാഹാരാഷട്ര മുൻ ആഭ്യന്തര മന്ത്രി; തെരഞ്ഞെടുപ്പ് കഴിഞ്ഞ പോരായിരുന്നോ റേപ്പെന്ന പ്രസ്താവ വിവാദത്തിൽ; മാപ്പു പറഞ്ഞ് പാട്ടീൽ; ബാലറ്റിലൂടെ ജനം മറുപടി നൽകുമെന്ന് ബിജെപി
മുബൈ: നാക്കു പിഴയ്ക്കുന്നതോ അതോ മനപ്പൂർവ്വമോ എന്ന് അറിയില്ല മഹാരാഷ്ട്രയിലെ മുൻ ആഭ്യന്തരമന്ത്രി കൂടിയായ എൻ.എസി.പി. നേതാവ് ആർ ആർ പാട്ടീലിന്റെ വാക്ക് വിവാദമാകുന്നത് ആദ്യമല്ല. 2008ലെ മുബൈ ഭീകരാക്രമണത്തെ പാട്ടീൽ വിശേഷിപ്പിച്ചത്. വലിയ നഗങ്ങളിൽ ഇത്തരം കൊച്ചു കാര്യങ്ങൾ സാധാരണമെന്നാണ്. പരസ്യങ്ങളാണ് ബലാൽസംഗം കൂടാൻ കാരണമെന്ന പഴയൊരു നിരീക്
മുബൈ: നാക്കു പിഴയ്ക്കുന്നതോ അതോ മനപ്പൂർവ്വമോ എന്ന് അറിയില്ല മഹാരാഷ്ട്രയിലെ മുൻ ആഭ്യന്തരമന്ത്രി കൂടിയായ എൻ.എസി.പി. നേതാവ് ആർ ആർ പാട്ടീലിന്റെ വാക്ക് വിവാദമാകുന്നത് ആദ്യമല്ല. 2008ലെ മുബൈ ഭീകരാക്രമണത്തെ പാട്ടീൽ വിശേഷിപ്പിച്ചത്. വലിയ നഗങ്ങളിൽ ഇത്തരം കൊച്ചു കാര്യങ്ങൾ സാധാരണമെന്നാണ്. പരസ്യങ്ങളാണ് ബലാൽസംഗം കൂടാൻ കാരണമെന്ന പഴയൊരു നിരീക്ഷണവും രാജ്യമാകെ ചർച്ചയാക്കി.
തെരഞ്ഞെടുപ്പ് ചൂടിൽ വീണ്ടുമൊരു ബലാൽസംഗ പരാമർശവുമായി പാട്ടീലെത്തി. തന്റെ എതിർ സ്ഥാനാർത്ഥി മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവിനെതിരെ രാഷ്ട്രീയ മുൻതൂക്കം ലക്ഷ്യമിട്ടാണ് പറഞ്ഞത്. എന്നാൽ പ്രസ്താവനയിൽ ബലാൽസംഗമുണ്ടായിരുന്നു. പാട്ടീൽ വെട്ടിലാവുകയും ചെയ്തു. ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ മാപ്പുപറയുന്നുവെന്ന പതിവ് പാട്ടീൽ ആവർത്തിച്ചു. ഈ വിവാദത്തിൽ താൻ തീർത്തും നിരപരാധിയാണെന്നും പാട്ടീൽ വ്യക്തമാക്കുന്നു.
എം.എൻ.എസ്. സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാനഭംഗം നടത്താമായിരുന്നില്ലേയെന്ന എൻ.സി.പി നേതാവ് ആർ.ആർ. പാട്ടീലിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. മഹാരാഷ്ട്രയിലെ സാഗ്ലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് പാട്ടീലന് നാവ് പിഴച്ചത്. തനിക്ക് എം.എൻ.എസ് പ്രവർത്തകരുടേയും പിന്തുണയുണ്ടെന്ന് അറിയിക്കാനായിരുന്നു ശ്രമം. എന്നാൽ പ്രസംഗത്തിലെ ബലാൽസംഗമെന്ന വാക്ക് വിവാദത്തിലേക്ക് തള്ളിവിടുകയായിരുന്നു.
എം.എൻ.എസ് സ്ഥാനാർത്ഥി സുധാകർ കാഡേ ജയിലിലായ ഘട്ടത്തിൽ, എനിക്കു പിന്തുണയുമായി രാവിലെ എം.എൻ.എസ് അണികളിൽ ചിലർ എത്തിയിരുന്നു. തനിക്ക് പിന്തുണയും അറിയിച്ചു. എന്തുകൊണ്ടാണ് പിന്തുണയെന്ന് എം.എൻ.എസുകാരോട് തിരിക്കി. അവരുടെ സ്ഥാനാർത്ഥി മാനഭംഗക്കേസിൽ ജയിലിലാണെന്ന് പറഞ്ഞു. അപ്പോൾ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നുണ്ടെങ്കിൽ കാഡേയ്ക്കു അതു കഴിഞ്ഞു മാനഭംഗം ചെയ്താൽ പോരായിരുന്നോയെന്നാണ് താൻ അവരോട് ചോദിച്ചത് റാലിക്കിടെ പാട്ടീൽ പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ബലാൽസംഗമായിക്കൂടേ എന്നത് സ്ത്രീകളെ ആക്ഷേപിക്കലാണെന്ന് പാട്ടീലിന്റെ എതിരാളികൾ വാദമുയർത്തി. വനിതാ സംഘടനകളും പ്രതിഷേധിച്ചു. തന്റെ പ്രസ്താവനയിൽ സ്ത്രീ വിരുദ്ധതയില്ലെന്നും പരിഹാസത്തോടെ തന്റെ രാഷ്ട്രീയ എതിരാളിയെ വിമർശിക്കുകയാണ് ചെയ്തതെന്നും പാട്ടീൽ വ്യക്തമാക്കി. മാപ്പും പറഞ്ഞു. പക്ഷേ അതൊന്നും വിമർശകരെ തൃപ്തിപ്പെടുത്തുന്നില്ല.
എന്നാൽ പരാമർശത്തിലൂടെ മനസാക്ഷി ഇല്ലാത്ത നേതാവാണ് താനെന്ന് പാട്ടീൽ തെളിയിച്ചെന്നാണ് ബിജെപിയുടെ ആക്ഷേപം. പൊതു ജീവിതത്തിൽ തുടരാൻ ധാർമികമായി അവകാശം നഷ്ടമായി. പാട്ടീലിന് ബാലറ്റിലൂടെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ബി.ജി.പി പറയുന്നു. എന്നാൽ വിവാദമൊന്നും തന്റെ ജയസാധ്യതയെ ബാധിക്കുന്നില്ലെന്ന് പാട്ടീലും തിരിച്ചിടക്കുന്നു.
കവാത്തേ മഹാങ്കൽ നിയമസഭാമണ്ഡലത്തിൽ നിന്നാണു പാട്ടീൽ ജനവിധി തേടുന്നത്. ഇവിടെ ശക്തമായ വെല്ലുവിളിയുയർത്തി ബിജെപിയുടെ അജിത് ഗോർപഡേ മൽസരരംഗത്തുണ്ട്.