- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുക ചെണ്ട'; 'ആർആർആറിലെ പുതിയ ഗാനത്തിന്റെ പ്രൊമൊ പുറത്തുവിട്ടു
രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം 'ആർആർആറി'നായി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'ബാഹുബലി'യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ആകാംക്ഷകൾക്ക് കാരണം. 'ആർആർആർ' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഓൺലൈനിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ 'ആർആർആർ' ചിത്രത്തിന്റെ ആന്തം മാർച്ച് 14ന് റിലീസിന് ചെയ്യുമെന്ന് അറിയിച്ച് പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്.
കോവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നത്. എന്തായാലും മാർച്ച് 25ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരു രാജമൗലി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. 'ഏറ്റുക ചെണ്ട' എന്ന് തുടങ്ങുന്ന വരികളാണ് 'ആർആർആർ' മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തിൽ മാങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കർ, സാഹിതി, ഹരിക നാരായൺ എന്നിവർ മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ പ്രൊമൊ പുറത്തുവിട്ടു.
രാജമൗലിയുടെ പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് എത്തുക. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ 'ആർആർആറി'ൽ അഭിനയിക്കുന്നു. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.




