- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ ഇല്ലാത്തവർക്ക് 1000 രൂപ സഹായം; ആനുകൂല്യം ലഭിക്കുക 14,78, 236 കുടുംബങ്ങൾക്ക്; ജില്ലാ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കാൻ ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹിക ക്ഷേമ, ക്ഷേമനിധി പെൻഷനുകൾ ലഭിക്കാത്തവർക്ക് 1000 രൂപ സഹായം നൽകുമെന്ന് സർക്കാർ. മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
14,78, 236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുമാണ് സഹായം.
ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാർമാർ തയ്യാറാക്കും. ഗുണഭോക്താവിന് ആധാർ കാർഡോ മറ്റെന്തെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാം.
സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാംപ് വെൻഡർമാരുടേയും ഉത്സവ ബത്ത ആയിരം രൂപ വർധിപ്പിച്ചു. കഴിഞ്ഞ വർഷം 2000 രൂപയായിരുന്നു.
ഇതിന് പുറമേ, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നൽകുമെന്നും മന്ത്രി അറിയിച്ചു.


