- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് സി ബഹ്റൈൻ നാഷനൽ സാഹിത്യോൽസവ് മുഹറഖ് സെൻട്രൽ പ്രഥമ ചാമ്പ്യന്മാർ
മനാമ: സർഗവസന്തത്തിന്റെ ഇശൽ പെയിതിറങ്ങിയ ആർ എസ് സി ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ്‌സമാപിച്ചു. ഇന്ത്യൻ സ്‌കൂൾ റിഫയിൽ നടന്ന സാഹിത്യോത്സവ് ഐ സി എഫ് നാഷനൽ വൈസ് പ്രസിഡന്റ്. മമ്മൂട്ടിമുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മൂന്ന് സെൻട്രലുകളിൽ നിന്നായി എഴുപൊത്തി ഒന്ന് ഇനങ്ങളിൽ 250ൽ പരംപ്രതിഭകൾ പങ്കെടുത്തു.3 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. 575 പോയിന്റ് നേടി മുഹറഖ് സെൻട്രൽചാമ്പ്യന്മാരായി. 490 പോയിന്റ് നേടി റിഫ സെൻട്രൽ രണ്ടാം സ്ഥാനവും 365 പോയിന്റ് നേടി മനാമ സെൻട്രൽമൂന്നാം സ്ഥാനവും നേടി. വൈകീട്ട് നടന്ന സാസ്‌കാരിക സമ്മേളനം ആർ എസ് സി ഗൾഫ് കൗൺസിൽ എക്‌സികുട്ടീവ് അംഗം അൻവർ സലീംസഅദി അധ്യക്ഷതയിൽ നാഷനൽ സാഹിത്യോൽസവ് വേദിയിലെ മുഖ്യതിഥി പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ പി കെ പാറക്കടവ് സാസ്‌കാരിക സമ്മേളനം ഉൽഘാടനം ചെയിതു. കെട്ട് കാഴ്ചകളുടേയുംവർണ്ണകാഴ്ചകളുടെയും ലോകത്ത് നിന്ന് നമ്മുടെ കുട്ടികളെ വായനയുടേയും ചിന്തയുടേയും ലോകത്തേക്ക്തിരിച്ചുകൊണ്ട് വരാൻ ഇത്തരം സാഹിത്യോൽസവിന് കഴിയട്ടേ.. മറ്റുള്ളവർ എറിഞ്ഞുതരുന്ന മുദ്രാവാക്യങ്ങ
മനാമ: സർഗവസന്തത്തിന്റെ ഇശൽ പെയിതിറങ്ങിയ ആർ എസ് സി ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ്‌സമാപിച്ചു. ഇന്ത്യൻ സ്‌കൂൾ റിഫയിൽ നടന്ന സാഹിത്യോത്സവ് ഐ സി എഫ് നാഷനൽ വൈസ് പ്രസിഡന്റ്. മമ്മൂട്ടിമുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
മൂന്ന് സെൻട്രലുകളിൽ നിന്നായി എഴുപൊത്തി ഒന്ന് ഇനങ്ങളിൽ 250ൽ പരംപ്രതിഭകൾ പങ്കെടുത്തു.3 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. 575 പോയിന്റ് നേടി മുഹറഖ് സെൻട്രൽചാമ്പ്യന്മാരായി. 490 പോയിന്റ് നേടി റിഫ സെൻട്രൽ രണ്ടാം സ്ഥാനവും 365 പോയിന്റ് നേടി മനാമ സെൻട്രൽമൂന്നാം സ്ഥാനവും നേടി.
വൈകീട്ട് നടന്ന സാസ്‌കാരിക സമ്മേളനം ആർ എസ് സി ഗൾഫ് കൗൺസിൽ എക്‌സികുട്ടീവ് അംഗം അൻവർ സലീംസഅദി അധ്യക്ഷതയിൽ നാഷനൽ സാഹിത്യോൽസവ് വേദിയിലെ മുഖ്യതിഥി പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ പി കെ പാറക്കടവ് സാസ്‌കാരിക സമ്മേളനം ഉൽഘാടനം ചെയിതു. കെട്ട് കാഴ്ചകളുടേയുംവർണ്ണകാഴ്ചകളുടെയും ലോകത്ത് നിന്ന് നമ്മുടെ കുട്ടികളെ വായനയുടേയും ചിന്തയുടേയും ലോകത്തേക്ക്തിരിച്ചുകൊണ്ട് വരാൻ ഇത്തരം സാഹിത്യോൽസവിന് കഴിയട്ടേ.. മറ്റുള്ളവർ എറിഞ്ഞുതരുന്ന മുദ്രാവാക്യങ്ങൾവിഴുങ്ങുകയും ഛായം തേച്ച തുണിക്കഷ്ണങ്ങൾക്ക് പിറകേ പോകേണ്ടവരല്ല നമ്മുടെ കുട്ടികൾ നന്മയുടെ വെളിച്ചംപ്രസരിപ്പിക്കുന്നവയാണ് നല്ല കലയും സാഹിത്യവും, ആർ എസ് സി ബഹ്റൈൻ നാഷനൽ സാഹിത്യോൽസവ്പുതിയ തലമുറയെ വെളിച്ചത്തിലെക്ക് നയിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.
ആർ എസ് സി നാഷനൽ ചെയർമാൻ റഹീം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്‌കൂൾചെയർമാൻ പ്രിൻസ് നടരാജൻ, ഐ സി എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി അഡ്വ. എം സി അബ്ദുൽ കരീം, ബിജുഇരിങ്ങൽ, ജോർജ്ജ് വർഗീസ്, ജയചന്ദ്രൻ കണ്ണൂർ, അബൂബക്കർ ലത്തീഫി, ജാഫർ മൈദാൻ എന്നിവർ സംസാരിച്ചു.
പികെ പാറക്കടവ്, പ്രിൻസ് നടരാജൻ, ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്തു. സുലൈമാൻ ഹാജി, വി പി കെ അബൂബക്കർ ഹാജി, അഷറഫ്ഇഞ്ചിക്കൽ, ഉസ്മാൻ സഖാഫി, മുസ്തഫ കണ്ണപുരം, ഹൈദർ മുസ്ലിയാർ, അബ്ദുൽ സലാം മുസ്ലിയാർ, അഹ്മദ് മൗലവി, അബ്ദുൽ ഹഖീംസഖാഫി, അബ്ദുസമദ് കാക്കടവ്, സുബൈർ മാസ്റ്റർ, അബ്ദുൽ ജലീൽ എടക്കുളം, റഫീഖ് ലത്തീഫി, ശംസുദ്ധീൻസുഹരി, സി എച്ച് അഷറഫ്, നിസാർ സഖാഫി കൊല്ലം. ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, നജ്മുദ്ധീൻപഴമള്ളൂർ സുനീർനിലമ്പൂർ, അബ്ദുൽ സലാം കോട്ടക്കൽ, നവാസ് മുസ്ലിയാർ, ഫൈസൽ അലനല്ലൂർ, തുടങ്ങീ കലാ സാസ്‌കാരികപ്രമുഖരും പ്രാസ്ഥാനിക നേതാക്കളും പങ്കെടുത്തു. സാസ്‌കാരിക സമ്മേളനത്തിന് ആർ എസ് സി കൺവീനർ വിപികെ മുഹമ്മദ് സ്വാഗതവും അബ്ദുല്ല രണ്ടത്താണി.