- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമലിന്റെ കർണ്ണൻ മലയാളത്തിൽ ഇറങ്ങുകയില്ല; തമിഴിലും ഹിന്ദിയിലും ഇറങ്ങുന്ന സിനിമയുടെ 300 കോടി ചിത്രത്തിന് ഇനിയും വ്യക്തതയില്ല; രണ്ട് കൊല്ലമായി അവകാശവാദങ്ങൾ തുടരുന്ന സിനിമയുടെ തിരക്കഥയ്ക്ക് അയ്യപ്പഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ സന്നിധാനത്തെത്തി സംവിധായകൻ
പത്തനംതിട്ട: പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിൽ പ്രഖ്യാപിച്ച കർണ്ണൻ സിനിമ ഇറങ്ങില്ലെന്ന് ഉറപ്പായി. ഈ പ്രോജക്ട് തമിഴ് സൂപ്പർതാരം വിക്രത്തെ നായകനാക്കി മഹാവീർ കർണ എന്ന പേരിൽ പുറത്തിറക്കും. ആർ എസ് വിമൽ തന്നെയാണ് സംവിധായകൻ. സിനിമയുടെ പൂർത്തിയായ തിരക്കഥയുമായി സംവിധായകൻ ശബരിമലയിലെത്തി. ദർശനം പൂർത്തിയായ ശേഷം പ്രത്യേക അനുഗ്രഹവും തേടുകയുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുതവണ തിരക്കഥ മാറ്റിയെഴുതിയതാണ് തിരക്കഥ. ചിത്രീകരണം ഒക്ടോബറിൽ തുടങ്ങാനാണ് പദ്ധതി. റാമോജി ഫിലിം സിറ്റി, ജയ്പൂർ, കാനഡ എന്നിവിടങ്ങളാണ് ലൊക്കേഷൻസ്. ഹിന്ദിയിലും തമിഴിലുമാണ് ചിത്രമെടുക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കർണൻ. പിന്നീട് നിർമ്മാതാവും നായകനും പിന്മാറി. വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കാണ് വിമലിന്റെ നീക്കം. ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ മറ്റുജോലികൾ പുരോഗമിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമ്മിക്കുന്ന
പത്തനംതിട്ട: പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിൽ പ്രഖ്യാപിച്ച കർണ്ണൻ സിനിമ ഇറങ്ങില്ലെന്ന് ഉറപ്പായി. ഈ പ്രോജക്ട് തമിഴ് സൂപ്പർതാരം വിക്രത്തെ നായകനാക്കി മഹാവീർ കർണ എന്ന പേരിൽ പുറത്തിറക്കും. ആർ എസ് വിമൽ തന്നെയാണ് സംവിധായകൻ. സിനിമയുടെ പൂർത്തിയായ തിരക്കഥയുമായി സംവിധായകൻ ശബരിമലയിലെത്തി. ദർശനം പൂർത്തിയായ ശേഷം പ്രത്യേക അനുഗ്രഹവും തേടുകയുണ്ടായി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുതവണ തിരക്കഥ മാറ്റിയെഴുതിയതാണ് തിരക്കഥ. ചിത്രീകരണം ഒക്ടോബറിൽ തുടങ്ങാനാണ് പദ്ധതി. റാമോജി ഫിലിം സിറ്റി, ജയ്പൂർ, കാനഡ എന്നിവിടങ്ങളാണ് ലൊക്കേഷൻസ്. ഹിന്ദിയിലും തമിഴിലുമാണ് ചിത്രമെടുക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കർണൻ. പിന്നീട് നിർമ്മാതാവും നായകനും പിന്മാറി.
വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കാണ് വിമലിന്റെ നീക്കം. ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ മറ്റുജോലികൾ പുരോഗമിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമ്മിക്കുന്നത്. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കർണൻ രാജ്യാന്തര സിനിമയാണ്. മഹാഭാരതമാണ് പ്രമേയം. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നു. കേരളവുമായി ഈ സിനിമയ്ക്ക് നിലവിൽ ഒരു ബന്ധവുമില്ല. ഹിന്ദിയിലും തമിഴിലുമായാകും സിനിമ പുറത്തിറങ്ങുകയെന്ന് വിമലും വിശദീകരിക്കുന്നു.
മലയാളത്തിൽ ചെറിയ രീതിയിൽ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു കർണൻ. അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ചിത്രം. നിർമ്മാതാവിന്റേയും കൂടി താൽപര്യത്തിനനുസരിച്ചാണ് ഒരു രാജ്യാന്തര നിലവാരത്തിൽ ഈ ചിത്രം എടുക്കാൻ തീരുമാനിച്ചത്. വിക്രത്തെ കൂടാതെ ബോളിവുഡിൽ നിന്നുള്ള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കും. വിക്രം ആണ് അഭിനയിക്കുന്നതെന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്.