- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിയുടെ കർണ്ണന് ചെലവ് 300 കോടി ! ബാഹുബലിയെ മറികടന്ന് ബ്രഹ്മാണ്ട ചിത്രമായി മഹാഭാരത കഥയെ മാറ്റുമെന്ന് ആർ എസ് വിമൽ; 'എന്ന് നിന്റെ മൊയ്തീൻ' പുറത്തെത്തിയതിന്റെ ഒന്നാം വാർഷികത്തിൽ സംവിധായകന്റെ അവകാശ വാദം ഇങ്ങനെ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി കർണ്ണൻ മാറുമോ? മഹാഭാരത കഥാപാത്രമായി പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന 'കർണൻ' ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും മുതൽമുടക്കുള്ള സിനിമയാവുമെന്നാണ് സംവിധായകൻ ആർ.എസ്.വിമൽ അവകാശപ്പെടുന്നത്. 'എന്ന് നിന്റെ മൊയ്തീൻ' പുറത്തെത്തിയതിന്റെ ഒന്നാം വാർഷികവേളയിലാണ് 'കർണന്റെ' ബജറ്റിനെക്കുറിച്ചുള്ള വിമലിന്റെ വെളിപ്പെടുത്തൽ. 300 കോടി ചെലവിട്ടാവും 'കർണൻ' പൂർത്തിയാക്കുകയെന്ന് പറയുന്നു വിമൽ. ഇത് യാഥാർഥ്യമായാൽ ഇന്ത്യയിൽ ഏറ്റവും ചെലവിൽ നിർമ്മിക്കപ്പെടുന്ന സിനിമയാവും 'കർണൻ'. വിമൽ ഫേസ്‌ബുക്കിൽ കുറിപ്പ് ഇങ്ങനെ എന്ന് നിന്റെ മൊയ്തീൻ പുറത്തിറങ്ങിയിട്ട് നാളെ ഒരു വർഷം തികയുന്നു. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തടസങ്ങളുടെയും ഘോഷയാത്രക്കൊടുവിൽ എവിടെയോ ഇരുന്ന് മഹാനായ മൊയ്തീൻ എന്നെ സഹായിച്ചു. മഹാജനങ്ങൾ അത് മഹാവിജയമാക്കി. ഇനി കർണൻ.. ഏത് ദുരിതങ്ങളുടെ ഘോഷയാത്രയിലും വിടെയോ ഇരുന്ന് കർണൻ എന്നെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. കേട്ടുകേൾവി പോലെയല്ല, ഏകദേശം 300 കോടിയോളം
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി കർണ്ണൻ മാറുമോ? മഹാഭാരത കഥാപാത്രമായി പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന 'കർണൻ' ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും മുതൽമുടക്കുള്ള സിനിമയാവുമെന്നാണ് സംവിധായകൻ ആർ.എസ്.വിമൽ അവകാശപ്പെടുന്നത്. 'എന്ന് നിന്റെ മൊയ്തീൻ' പുറത്തെത്തിയതിന്റെ ഒന്നാം വാർഷികവേളയിലാണ് 'കർണന്റെ' ബജറ്റിനെക്കുറിച്ചുള്ള വിമലിന്റെ വെളിപ്പെടുത്തൽ.
300 കോടി ചെലവിട്ടാവും 'കർണൻ' പൂർത്തിയാക്കുകയെന്ന് പറയുന്നു വിമൽ. ഇത് യാഥാർഥ്യമായാൽ ഇന്ത്യയിൽ ഏറ്റവും ചെലവിൽ നിർമ്മിക്കപ്പെടുന്ന സിനിമയാവും 'കർണൻ'.
വിമൽ ഫേസ്‌ബുക്കിൽ കുറിപ്പ് ഇങ്ങനെ
എന്ന് നിന്റെ മൊയ്തീൻ പുറത്തിറങ്ങിയിട്ട് നാളെ ഒരു വർഷം തികയുന്നു. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തടസങ്ങളുടെയും ഘോഷയാത്രക്കൊടുവിൽ എവിടെയോ ഇരുന്ന് മഹാനായ മൊയ്തീൻ എന്നെ സഹായിച്ചു. മഹാജനങ്ങൾ അത് മഹാവിജയമാക്കി. ഇനി കർണൻ.. ഏത് ദുരിതങ്ങളുടെ ഘോഷയാത്രയിലും വിടെയോ ഇരുന്ന് കർണൻ എന്നെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. കേട്ടുകേൾവി പോലെയല്ല, ഏകദേശം 300 കോടിയോളം രൂപ ചെലവിട്ടാണ് കർണൻ പൂർത്തിയാവുക. പോരാടി നേടുന്നതിന് ഒരു സുഖമുണ്ട്. നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിച്ചുകൊണ്ട് കർണന്റെ കളത്തിൽ ദൈവം എന്ന അത്ഭുതത്തെ കൂട്ടുപിടിച്ച് പോരാട്ടവീര്യത്തോടെ..
ആർ.എസ്.വിമൽ
എന്നു നിന്റെ മൊയ്തീൻ എന്ന മെഗാഹിറ്റിനുശേഷം ആർ.എസ്. വിമലുമൊത്ത് ചെയ്യുന്ന ചിത്രത്തിൽ കർണനാണ് പൃഥ്വി. ബാഹുബലിയെപ്പോലെ തന്നെ ഒരു ബിഗ്ബജറ്റ് ചിത്രമാണ് വിമലും പൃഥ്വിയും ചേർന്ന് ഒരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. മഹാഭാരത യുദ്ധം അരങ്ങേറിയെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിൽ വച്ചു തന്നെ ചിത്രീകരിക്കാനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകളുണ്ട്. പൃഥ്വിരാജ് ഒഴികെയുള്ള താരങ്ങളെ നിശ്ചയിച്ചിട്ടില്ല.