- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴവിവാദത്തിന് പിന്നിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉൾപ്പോരെന്ന് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തൽ; എംടി രമേശിനെ കുടുക്കാൻ അന്വേഷണകമ്മിഷൻ അംഗങ്ങൾ ശ്രമിച്ചു; രമേശിന്റെ പേരു പറയിപ്പിക്കാൻ ആവശ്യപ്പെട്ടെന്നും പാർട്ടി പുറത്താക്കിയ നേതാവ്
തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിലെ കടുത്ത ഉൾപ്പോരിനെ തുടർന്നാണ് കോഴവിവാദം പൊട്ടിപ്പുറപ്പെട്ടതെന്ന് വ്യക്തമാക്കി ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടി പ ുറത്താക്കിയ നേതാവിന്റെ വെളിപ്പെടുത്തൽ. ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശിനെ കുടുക്കാൻ ചിലർ നടത്തിയ നീക്കമാണ് കോഴവിവാദത്തിന് പിന്നിലെന്നാണ് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തൽ. ഇതുമായി അന്വേഷണം നടത്തിയ കമ്മിഷൻ അംഗങ്ങൾ രമേശിന്റെ പേരുപറയാൻ നിർബന്ധിച്ചുവെന്നും ഇത് ആസൂത്രിത നീക്കമായിരുന്നുവെന്നും വിനോദ് മനോരമ ന്യൂസിന്റെ കൗണ്ടർ പോയന്റിൽ വെളിപ്പെടുത്തുന്നു. രമേശിന്റെ പേരുപറയാൻ അന്വേഷണ കമ്മിഷൻ അംഗങ്ങൾ നിർബന്ധിച്ചു. പരാതിക്കാരനായ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ.ഷാജിയോടും എം ടി. രമേശിന്റെ പേരുപറയാൻ ആവശ്യപ്പെട്ടു - വിനോദ് പറഞ്ഞു. ബിജെപി നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. ഇക്കാര്യത്തിൽ ഇവർക്കെതിരെയും നടപടിയുണ്ടായേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിനോദിന്റെ തുറന്നുപറച്ചിലും വരുന്നത്. കോളജ് ഉടമയോട്
തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തിലെ കടുത്ത ഉൾപ്പോരിനെ തുടർന്നാണ് കോഴവിവാദം പൊട്ടിപ്പുറപ്പെട്ടതെന്ന് വ്യക്തമാക്കി ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടി പ ുറത്താക്കിയ നേതാവിന്റെ വെളിപ്പെടുത്തൽ. ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശിനെ കുടുക്കാൻ ചിലർ നടത്തിയ നീക്കമാണ് കോഴവിവാദത്തിന് പിന്നിലെന്നാണ് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തൽ.
ഇതുമായി അന്വേഷണം നടത്തിയ കമ്മിഷൻ അംഗങ്ങൾ രമേശിന്റെ പേരുപറയാൻ നിർബന്ധിച്ചുവെന്നും ഇത് ആസൂത്രിത നീക്കമായിരുന്നുവെന്നും വിനോദ് മനോരമ ന്യൂസിന്റെ കൗണ്ടർ പോയന്റിൽ വെളിപ്പെടുത്തുന്നു. രമേശിന്റെ പേരുപറയാൻ അന്വേഷണ കമ്മിഷൻ അംഗങ്ങൾ നിർബന്ധിച്ചു. പരാതിക്കാരനായ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ.ഷാജിയോടും എം ടി. രമേശിന്റെ പേരുപറയാൻ ആവശ്യപ്പെട്ടു - വിനോദ് പറഞ്ഞു. ബിജെപി നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. ഇക്കാര്യത്തിൽ ഇവർക്കെതിരെയും നടപടിയുണ്ടായേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിനോദിന്റെ തുറന്നുപറച്ചിലും വരുന്നത്.
കോളജ് ഉടമയോട് ടെലിഫോൺ വഴിയാണ് എം ടി. രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്. എം ടി. രമേശിനെ നേരിട്ട് കണ്ടിട്ടില്ലേ എന്ന് അന്വേഷണ അംഗങ്ങൾ ചോദിച്ചു. ടെലിവിഷനിൽ മാത്രമേ രമേശിനെ കണ്ടിട്ടുള്ളൂ. നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ഷാജി ഒരു ചാനലിൽ പറഞ്ഞതെന്നും വിനോദ് പറഞ്ഞു. തന്നോടും എം ടി. രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. ബിജെപിയെ തകർക്കാൻ ഗൂഢാലോചന നടന്നു. അച്ചടക്ക ലംഘനം നടത്തിയത് കെ.പി. ശ്രീശനും എ.കെ. നസീറുമാണെന്നും വിനോദ് ആരോപിച്ചു.
മെഡിക്കൽ കോളജിനു കേന്ദ്ര മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാൻ കോളജ് ഉടമ ആർ.ഷാജിയിൽ നിന്ന് 5.60 കോടി രൂപ ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദ് കൈപ്പറ്റിയെന്നാണു ബിജെപിയുടെ അന്വേഷണത്തിൽ തെളിഞ്ഞത്. തുടർന്നാണ് വിനോദിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സംഭവത്തിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തെക്കുറിച്ച് പറയുമ്പോഴാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശിനെക്കുറിച്ച് പരാമർശമുണ്ടായത്.