- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശം അകലെയല്ല:വിദ്യാർത്ഥി സമ്മേളന പ്രഖ്യാപനം ഇന്ന്
ബഹ്റൈൻ മനാമ : 'ആകാശം അകലെയല്ല' എന്ന സന്ദേശത്തിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് കോൺഫറൻസുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഗൾഫിൽ 55 കേന്ദ്രങ്ങളിലാണ് ഒക്ടോബറിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. രക്ഷിതാക്കൾക്കൊപ്പം ഗൾഫിൽ കഴിയുന്ന കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഒരുക്കുന്ന സമ്മേളനങ്ങളുടെ പ്രഖ്യാപനമാണ് ഇന്ന് (വെള്ളി) 'പ്രലോഗ്' എന്ന പേരിൽ നടക്കുന്നത്. ബഹ്‌റൈനിൽ 3 സെൻട്രൽ ഘടകങ്ങളിലാണ് പ്രഖ്യാപനം. പ്രവാസികൾ കൂടെ കരുതുന്ന നാടോർമകളാണ് അവനിലെ ഉദാരതയും മനുഷ്യത്വവും നിലനിർത്തുന്നതെങ്കിൽ പ്രവാസി വിദ്യാർത്ഥികളിൽ നില നിൽക്കുന്ന ഓർമകൾ എന്തായിരിക്കുമെന്ന ചോദ്യത്തിൽ നിന്നാണ് കുട്ടികൾക്ക് മാത്രമായി സമ്മേളനവും അനുബന്ധ പരിപാടികളും ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. അടച്ചിട്ട ചുറ്റുപാടിൽ വളരുകയും ബഹു സാംസ്‌കാരികതയിൽ കടിഞ്ഞാണില്ലാത്ത ഉപകരണ സംസ്‌കാരത്തിലേക്ക് ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ നിന്ന് ജീവിതം പഠിക്കുന്ന
ബഹ്റൈൻ മനാമ : 'ആകാശം അകലെയല്ല' എന്ന സന്ദേശത്തിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് കോൺഫറൻസുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഗൾഫിൽ 55 കേന്ദ്രങ്ങളിലാണ് ഒക്ടോബറിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. രക്ഷിതാക്കൾക്കൊപ്പം ഗൾഫിൽ കഴിയുന്ന കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഒരുക്കുന്ന സമ്മേളനങ്ങളുടെ പ്രഖ്യാപനമാണ് ഇന്ന് (വെള്ളി) 'പ്രലോഗ്' എന്ന പേരിൽ നടക്കുന്നത്.
ബഹ്‌റൈനിൽ 3 സെൻട്രൽ ഘടകങ്ങളിലാണ് പ്രഖ്യാപനം. പ്രവാസികൾ കൂടെ കരുതുന്ന നാടോർമകളാണ് അവനിലെ ഉദാരതയും മനുഷ്യത്വവും നിലനിർത്തുന്നതെങ്കിൽ പ്രവാസി വിദ്യാർത്ഥികളിൽ നില നിൽക്കുന്ന ഓർമകൾ എന്തായിരിക്കുമെന്ന ചോദ്യത്തിൽ നിന്നാണ് കുട്ടികൾക്ക് മാത്രമായി സമ്മേളനവും അനുബന്ധ പരിപാടികളും ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
അടച്ചിട്ട ചുറ്റുപാടിൽ വളരുകയും ബഹു സാംസ്‌കാരികതയിൽ കടിഞ്ഞാണില്ലാത്ത ഉപകരണ സംസ്‌കാരത്തിലേക്ക് ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ നിന്ന് ജീവിതം പഠിക്കുന്നില്ല. അവന് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നൽകേണ്ടതുണ്ട്. സാമൂഹിക കടപ്പാടും പൗരബോധവും ഉയർന്ന വ്യക്തിത്വവുമുള്ള വിജയങ്ങളുടെ ആകാശം അകലെയല്ല എന്നതാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയം.
ഒക്ടോബർ അവസാനം നടക്കുന്ന വിദ്യാർത്ഥി സമ്മേളനം 'ടീൻസ് കോൺ' നു മുന്നോടിയായി അദ്ധ്യാപകർ, രക്ഷിതാക്കൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ തുറകളിലുള്ളവരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.