- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാതീതമായ വിദ്യാഭ്യാസത്തിന് പുതു വഴികൾ തേടണം : ജിദ്ദ ആർ എസ് സി പ്രോലോഗ്; ടീൻസ് കോൺ ഒക്ടോബർ 26 ന്
ആധുനിക സാങ്കേതിക വിദ്യയിലൂടെ കാലാതീത മായാ വിദ്യാഭ്യാസത്തിന് പുതു വഴികൾ തേടണം എന്ന് ആർ എസ് സി ജിദ്ദ സംഘടിപ്പിച്ച പ്രോലോഗ് അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യ മനുഷ്യ നന്മക്കായി ഉപയോഗിക്കണം, കാലിക മാറ്റങ്ങൾ ഉൾക്കൊണ്ട് പുതുലോകം പണിയാൻ വിദ്യാർത്ഥികൾക്ക് പ്രബുദ്ധ സമൂഹം വഴികാണിക്കണമെന്ന് പ്രോലോഗ് ഉത്ഘാടനം ചെയ്തു കൊണ്ട് മഅദിനുൽ ഉലൂം സ്‌കൂൾ പ്രിൻസിപ്പാൾ ഫിറൂസ് മുല്ല പറഞ്ഞു. സി ബി അംഗങ്ങളെ സുന്നി യുവജന സംഘം കേരള സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ വൈയക്തികവും സാമൂഹികവുമായ സമഗ്ര വികസനവും പൗരബോധം സൃഷ്ടിച്ചു മാനവിക നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്നാവശ്യമായ സംഘബോധം വളർത്തുക എന്നഉദ്ദേശത്തോടെ നടത്തപെടുന്ന സ്റ്റുഡന്റസ് കോണ്ഫറന്‌സിന്റെ പ്രഖ്യാപനം പ്രോലോഗ് ഐ സി എഫ് സൗദി നാഷണൽ ചെയർ മാൻ ഹബീബ് കോയതങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 26 ന് ആകാശം അകലെയല്ല എന്ന പ്രേമേയത്തിലാണ് ടീൻസ് കോൺ നടക്കുക. പ്രവാസ ലോകത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ടീൻസ് കോണിലൂടെ രിസാല സ്റ്റഡി
ആധുനിക സാങ്കേതിക വിദ്യയിലൂടെ കാലാതീത മായാ വിദ്യാഭ്യാസത്തിന് പുതു വഴികൾ തേടണം എന്ന് ആർ എസ് സി ജിദ്ദ സംഘടിപ്പിച്ച പ്രോലോഗ് അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യ മനുഷ്യ നന്മക്കായി ഉപയോഗിക്കണം, കാലിക മാറ്റങ്ങൾ ഉൾക്കൊണ്ട് പുതുലോകം പണിയാൻ വിദ്യാർത്ഥികൾക്ക് പ്രബുദ്ധ സമൂഹം വഴികാണിക്കണമെന്ന് പ്രോലോഗ് ഉത്ഘാടനം ചെയ്തു കൊണ്ട് മഅദിനുൽ ഉലൂം സ്‌കൂൾ പ്രിൻസിപ്പാൾ ഫിറൂസ് മുല്ല പറഞ്ഞു.
സി ബി അംഗങ്ങളെ സുന്നി യുവജന സംഘം കേരള സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ വൈയക്തികവും സാമൂഹികവുമായ സമഗ്ര വികസനവും പൗരബോധം സൃഷ്ടിച്ചു മാനവിക നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്നാവശ്യമായ സംഘബോധം വളർത്തുക എന്നഉദ്ദേശത്തോടെ നടത്തപെടുന്ന സ്റ്റുഡന്റസ് കോണ്ഫറന്‌സിന്റെ പ്രഖ്യാപനം പ്രോലോഗ് ഐ സി എഫ് സൗദി നാഷണൽ ചെയർ മാൻ ഹബീബ് കോയതങ്ങൾ പ്രഖ്യാപിച്ചു.
ഒക്ടോബർ 26 ന് ആകാശം അകലെയല്ല എന്ന പ്രേമേയത്തിലാണ് ടീൻസ് കോൺ നടക്കുക. പ്രവാസ ലോകത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ടീൻസ് കോണിലൂടെ രിസാല സ്റ്റഡി സർക്കിൾ അഭിസംബോധനം ചെയ്യുക. സമ്പാദ്യം എന്ന ഒറ്റലക്ഷ്യത്തിനായി ആയുസ് തീർക്കുന്ന പ്രവാസികൾ തങ്ങളുടെ കൂടെയുള്ള വിദ്യാർത്ഥികളുടെ പാഠ്യേതര വിഷയങ്ങളിലും സമൂഹിക പ്രതിബദ്ധതയിലും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.
ഗുരുവര്യർ, രക്ഷിതാക്കൾ, അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ, കൂട്ടുകാർ, പ്രകൃതി, പരിസരങ്ങൾ, പുസ്തകങ്ങൾ, കവിതകൾ, കാറ്റ്, പൂവ് എല്ലാം അതിന്റെ അർത്ഥത്തിലുള്ള ബാല്യവും വിദ്യാർത്ഥിത്വവും പ്രവാസി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുതിനുള്ള വഴി തേടലാണ് ടീൻസ് കോണിലൂടെ ആർ.എസ്.സി.ലക്ഷ്യം വെക്കുന്നത്.
സമ്മേളത്തിന്റെ ഭാഗമായി ''വിസിറ്റി ''ലൂടെ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും നേരിൽ കാണുക, വിദ്യാർത്ഥികളുടെ പ്രാദേശിക സംഗമം''സ്‌കൈ ടച്ച്'' ,അദ്ധ്യാപകർ വിദ്യാർത്ഥികൾക്കായി സംഗമിക്കു''ഓക്സില'' ,രക്ഷിതാക്കളുടെ''എലൈറ്റ്'' സംഗമം എന്നിവ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും.
വിദ്യാർത്ഥികളുടെ സേവന സദ്ധ സംഘമായ സ്‌കൈ ടീം, പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാർത്ഥി അവകാശ രേഖ, വിദ്യാർത്ഥി കൂട്ടാഴ്മയായ സ്റ്റുഡന്റ്സ് സർക്കിൾ തുടങ്ങിയവ വിദ്യാർത്ഥി സമ്മേളത്തിൽ നിലവിൽ വരും.ഐസിഫ് സൗദി നാഷണൽ ചെയർമാൻ ഹബീബ് കോയ തങ്ങൾ കോഫറൻസ് ബോർഡ് ഡയറക്ടറായും ഗഫൂർ വാഴക്കാട് പാരന്റ്സ മീറ്റ് ചുമതലയുള്ള എലേറ്റ് ഡയറക്ടറായും അബ്ദുൽ ഖാദർ മാസ്റ്റർ ടീൻസ് കോൺ ഡയറക്ടറായും അബ്ദു റബ്ബ് പ്രോഗ്രാം ഡയറക്ടറായും ബഷീർ ഹാജി നീരോൽപാലം മാർക്കറ്റിങ് ഡയറക്ടറായും തെരഞ്ഞെടുത്തു.
ഐ സി എഫ് ഗൾഫ് കൺവീനർ മുജീബ് എ ആർ നഗർ ആശംസ അർപ്പിച്ചു. ആർ എസ് സി ഗൾഫ് സമിതി അംഗം സജീർ പുത്തൻ പള്ളി, സൗദി വെസ്റ്റ് ചെയർ മാൻ തല്ഹത്, കൺവീനർ സൽമാൻ വെങ്ങളം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.