- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്.സി.പ്രവാസി വിദ്യാർത്ഥി അവകാശ രേഖ പുറത്തിറക്കി
മനാമ: രിസാല സ്റ്റഡി സർക്കിൾ ഗൾഫ് നാടുകളിൽ സംഘടിപ്പിച്ചു വരുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'പ്രവാസി വിദ്യാർത്ഥി അവകാശ രേഖ'യുടെ സെൻട്രൽ തല പ്രകാശനം മുഹറഖ് ജംഇയ്യത്തുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്നു. 'ആകാശം അകലെയല്ല ' എന്ന പ്രമേയത്തിൽ ആർ എസ് സി മുഹറഖ് സെൻട്രൽ ഘടകം സംഘടിപിച്ച വിദ്യാർത്ഥി സമ്മേളനത്തിന്റെ സമാപന സംഗമത്തിലാണ് അവകാശ രേഖ പ്രകാശിതമായത്. ദക്ഷിണ കർണാടക സുന്നി ജമാഅത്ത് കാര്യദർശി സീതി സാഹിബ് ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പാൾ സുധീർ കൃഷ്ണന് കൈമാറി പ്രകാശന കർമം നിർവഹിച്ചു. വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി നടത്തിയ വിവിധ പരിപാടികളിൽ നിന്നും സർവേകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അവകാശ രേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രവാസി വിദ്യാർത്ഥികളുടെ പഠന പാഠ്യേതര വിഷയങ്ങളിലേക്ക് സവിസ്തരം വെളിച്ചം വീശുന്ന അവകാശ രേഖയിൽ പ്രവാസി സർവ്വകലാശാലയെ കുറിച്ചും, പി എസ് സി സെന്ററുകളെ പറ്റിയും പ്രതിപാതിക്കുന്നതോടൊപ്പം വലിയ ചോദ്യ ചിഹ്നമായി ത
മനാമ: രിസാല സ്റ്റഡി സർക്കിൾ ഗൾഫ് നാടുകളിൽ സംഘടിപ്പിച്ചു വരുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'പ്രവാസി വിദ്യാർത്ഥി അവകാശ രേഖ'യുടെ സെൻട്രൽ തല പ്രകാശനം മുഹറഖ് ജംഇയ്യത്തുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്നു. 'ആകാശം അകലെയല്ല ' എന്ന പ്രമേയത്തിൽ ആർ എസ് സി മുഹറഖ് സെൻട്രൽ ഘടകം സംഘടിപിച്ച വിദ്യാർത്ഥി സമ്മേളനത്തിന്റെ സമാപന സംഗമത്തിലാണ് അവകാശ രേഖ പ്രകാശിതമായത്. ദക്ഷിണ കർണാടക സുന്നി ജമാഅത്ത് കാര്യദർശി സീതി സാഹിബ് ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പാൾ സുധീർ കൃഷ്ണന് കൈമാറി പ്രകാശന കർമം നിർവഹിച്ചു.
വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി നടത്തിയ വിവിധ പരിപാടികളിൽ നിന്നും സർവേകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അവകാശ രേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രവാസി വിദ്യാർത്ഥികളുടെ പഠന പാഠ്യേതര വിഷയങ്ങളിലേക്ക് സവിസ്തരം വെളിച്ചം വീശുന്ന അവകാശ രേഖയിൽ പ്രവാസി സർവ്വകലാശാലയെ കുറിച്ചും, പി എസ് സി സെന്ററുകളെ പറ്റിയും പ്രതിപാതിക്കുന്നതോടൊപ്പം വലിയ ചോദ്യ ചിഹ്നമായി തുടരുന്ന പ്രവാസി വിദ്യാർത്ഥികളുടെ ഉപരി പഠനവും , താങ്ങാവുന്നതിലപ്പുറമുള്ള ഫീസ് ഘടനയെയും ഉത്തരവാദിത്വ പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താൻ കൂടിയാണ് അവകാശ രേഖ പുത്തിറക്കിയിരിക്കുന്നത്.സെൻട്രൽ ഓർഗനൈസിങ് കൺവീനർ ഹംസ പുളിക്കൽ അവകാശ രേഖ പരിചയപ്പെടുത്തി.
സമ്മേളന കാലയളവിൽ നടത്തിയ ഈ പഠനങ്ങൾ പ്രവാസി വിദ്യാർത്ഥികളെ പരിഗണിക്കേണ്ട ഭരണ രാഷ്ട്രീയ സാമൂഹിക, വിദ്യഭ്യാസ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിലേക്കും ,പൊതു സമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് എത്തിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം.
സുബൈർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഐ സി എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് കെ സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി വരവൂർ ,വി.പി.കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, അബൂബക്കർ ഇരിങ്ങണ്ണൂർ, മുഹമ്മദ് ഹാജി കണ്ണപുരം, നിസാർ സഖാഫി പടിഞ്ഞാറത്തറ, നിസാർ തിരൂർ. തുടങ്ങിയവർ സംബന്ധിച്ചു. ജാഫർ പട്ടാമ്പി സ്വാഗതവും സെൻട്രൽ വിസ്ഡം കൺവീനർ മുഹമ്മദ് അലി നന്ദിയും രേഖപെടുത്തി.