റിഫ: 'ആകാശം അകലെയല്ല' എന്ന സന്ദേശത്തിൽ നവംബർ രണ്ടിന് നടക്കുന്ന റിഫ സെൻട്രൽ വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി ആർ.എസ്.സി സനദ് സെക്ടർ രക്ഷിതാക്കൾക്കായി എലൈറ്റ് മീറ്റ് സംഘടിപ്പിച്ചു.

തിരക്ക് പിടിച്ച ജീവിത പരിസരങ്ങൾക്കിടയിൽ കുട്ടികൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്ക് കഴിയാത്തതാണ് അരക്ഷിതാവസ്ഥക്ക് കാരണമെന്നും മനസ്സ് തുറക്കാനാവുന്ന ഗൃഹാന്തരീക്ഷത്തിലുള്ള സ്‌നേഹവും പരിഗണനയുമാണ് കുട്ടികൾ ആഗ്രഹിക്കുന്നതെന്നും മീറ്റ് വിലയിരുത്തി. പ്രവാസ ലോകത്തെ അടച്ചിട്ട ചുറ്റുപാടിൽ കഴിയുന്ന കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ആർ.എസ്.സി. ഗൾഫിലുടനീളം വിദ്യാർത്ഥി സമ്മേളനങ്ങൾ സംഘടിപ്പിച്ച് വരുന്നത്.

സനദ് കോൺഫ്രൻസ് ഹാളിൽ നടന്ന എലൈറ്റ് മീറ്റ് സെക്ടർ ചെയർമാൻ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ ഓർഗനൈസിങ് കൺവീനർ അബ്ദുള്ള രണ്ടത്താണി മോഡേൺ പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഷംസുദ്ദീൻ സുഹ്രി, ഫൈസൽ. ചെറുവണ്ണൂർ, ജാഫർ ശരീഫ്, ആരിഫ് എളമരം, ഹബീബ് ആലപ്പുഴ, ഷംസുദ്ദീൻ ബി.ഡി.എഫ്. സംസാരിച്ചു. ഡോക്ടർ നൗഫൽ സ്വാഗതവും ഇബ്രാഹീം നന്ദിയും പറഞ്ഞു.