മനാമ : പ്രവാസി വിദ്യാർത്ഥികൾക്ക് പുതിയ ആകാശം സാധ്യമാണെന്ന തീർച്ചയിൽ രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റ്‌സ് സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. 'ആകാശം അകലെയല്ല' എന്ന തലവാചകത്തിൽ കഴിഞ്ഞ രണ്ട് മാസമായി വിദ്യാർത്ഥികൾക്കായി ഗൾഫിലെ ആറ് രാജ്യങ്ങളിലും ഏകോപിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ സെൻട്രൽ വിദ്യാർത്ഥി സമ്മേളനമാണ് സൽമാനിയ സഗയ കോൺഫ്രസ് ഹാളിൽ സമാപിച്ചത്. പ്രമുഖ വിദ്യഭ്യാസ വിചക്ഷണന് പോൾ മാളിയേക്കൽ മുഖ്യാഥിതിയായിരുന്നു.

തൊഴിൽ തേടിയെത്തിയ രക്ഷിതാക്കൾക്കൊപ്പം ഗൾഫിൽ കഴിയുന്ന കുട്ടികൾക്ക് സമ്പന്ന ബാല്യകാല ഓർമകൾ സമ്മാനിക്കുക, വിദ്യാലയത്തിനും വീട്ടിനും പുറത്തെ ജീവിതപാഠം അഭ്യസിപ്പിക്കുക, പൗരബോധവും മാനവികതയും വളർത്തി വിദ്യർഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക, വിദ്യാർത്ഥിത്വം വീണ്ടെടുത്ത് സാമൂഹീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനവും അനുബന്ധ പ്രവർത്തനങ്ങളും മുന്നോട്ട് വെച്ചത്

സമാപന സമ്മേളനത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് സമ്മിറ്റ്, സ്റ്റുഡന്റ്‌സ് ഡയസ്, പൊതു സമ്മേളനം എന്നിവ നടന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രത്യേക കലാ പരിപാടികളും സാമൂഹ്യ സന്ദേശം നൽകുന്ന പ്രകടനങ്ങളും വേറിട്ടതായി. കുട്ടികൾകളുടെ പ്രവർത്തനങ്ങൾ സെൻട്രൽ തലങ്ങളിൽ ഏകോപിക്കുന്നതിനായി അക്കാദമിക് സമിതി ഉൾക്കൊള്ളുന്ന സ്റ്റുഡന്റ്‌സ് സിന്റിക്കേറ്റ്, കുട്ടികൾ നേതൃത്വം നൽകുന്ന സ്റ്റുഡന്റ്‌സ് സർക്കിൾ എന്നിവ നിലവിൽ വന്നു. പ്രവാസി വിദ്യാർത്ഥികളുടെ അവകാശങ്ങൾ പറയുന്ന 'വിദ്യാർത്ഥി അവകാശ രേഖ' പ്രകാശിതമായി. പഠന പഠനേതര മേഖലകളിൽ പുതിയ അനുഭവങ്ങൾ പകരാനുള്ള തുടക്കമായി ഈ സമ്മേളനം മാറി. വിദ്യാഭ്യാസ-പൊതു പ്രവർത്തകർ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവരടങ്ങുന്ന കൺട്രോൾ ബോഡ് ആണ് പദ്ധതിക്കാലം നിയന്ത്രിച്ചത്. സ്‌കൈടച്ച് എന്ന് പേരിൽ പ്രാദേശിക വിദ്യാർത്ഥി സംഗമങ്ങൾ, പാരന്റ്‌സിനു വേണ്ടി 'എലൈറ്റ് മീറ്റ്' തുടങ്ങി വിവിധ സംബോധിതരെ അഭിമുഖീകരിക്കുന്ന പരിപാടികൾ നേരത്തെ നടന്നിരുന്നു.

സൽമാനിയ സഗയ കോൺഫ്രൻസ് ഹാളിൽ പ്രതിനിധി സമ്മേളനം ഹംസ ഖാലിദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. മനാമ സെൻട്രൽ സിക്രട്ടറി ഷംസു പൂക്കയിൽ ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ ക്ലാരി, അബ്ദുറഹീം സഖാഫി വരവൂർ , ഫൈസൽ പതിയാരക്കര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി . തുടർന്ന് നടന്ന സ്റ്റുഡൻസ് ഡയസിൽ മീറ്റ് ദ ഗസ്റ്റ് കമാൽ മുഹ്യുദ്ധീൻ വിദ്യാർത്ഥികളുമായി സംവദിച്ചു .മുഹമ്മദ് സ്വാദിഖ് ഉൽഘാടനം ചെയ്തു.,ആദിൽ മുജീബ് ശമീർ പന്നൂർ, നവാസ് പാവണ്ടൂർ, അശ്‌റഫ് മങ്കര ,ഇർഫാദ് ഊരകം, അനസ് രണ്ടത്താണി
നേതൃത്വം നൽകി.

സമാപന സമ്മേളനം സി.ബി.ഡയരക്ടർ ഷാനവാസ് മദനിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷൻ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻസ് സിന്റിക്കേറ്റ്, സ്റ്റുഡൻസ് സർക്കിൾ എന്നിവയുടെ പ്രഖ്യാപനം യഥാക്രമം അഷ്‌റഫ് ഇഞ്ചിക്കൽ, വി.പി.കെ. അബൂബക്കർ ഹാജി എന്നിവർ നിർവ്വഹിച്ചു..ആർ.എസ്.സി. ഗൾഫ് കൗൺസിൽ സമിതി അംഗം അൻവർ സലീം സഅദി പ്രഭാഷണം നടത്തി. സെയ്യിദ് അസ്ഹർതങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃതം നൽകി. റഫീക്ക് മാസ്റ്റർ നരിപ്പറ്റ, യൂസുഫ് അഹ്‌സനി കൊളത്തൂർ, അബ്ദുള്ള രണ്ടത്താണി, ഫൈസൽ . ചെറുവണ്ണൂർ, ഷംസു മാമ്പ, നജ്മുദ്ദീൻ മലപ്പുറം എന്നിവർ സംസാരിച്ചു. അഡ്വ: ശബീറലി സ്വാഗതവും ഹമീദ് ബുദയ നന്ദിയും പറഞ്ഞു.