- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശം അകലെയല്ല'ആർ.എസ്.സി. റിഫ സെൻട്രൽ വിദ്യാർത്ഥി സമ്മേളനം നാളെ
മനാമ: നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളിലെ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി ' ആകാശം അകലെയല്ല ' എന്ന സന്ദേശത്തിൽ നടക്കുന്ന ആർ.എസ്.സി. റിഫ സെൻട്രൽ വിദ്യാർത്ഥി സമ്മേളനത്തിന് നാളെ വെള്ളി ഉച്ചയ്ക്ക് ഒരു മണിക്ക് റിഫ ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ തുടക്കമാവും. പ്രവാസ ലോകത്ത് രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികളിൽ സാമൂഹിക കടപ്പാടും പൗരബോധവും ഉയർന്ന വ്യക്തിത്വവും വളർത്തിയെടുക്കുന്നതിനായി ആർ.എസ്.സി ഗൾഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിൽ മുഹറഖ് മനാമ , റിഫ, എന്നീ മൂന്ന് സെൻട്രൽ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി സമ്മേളനങ്ങൾ സംഘടിപ്പിച്ചത്. അടച്ചിട്ട ചുറ്റുപാടിൽ വളരുകയും ബഹു സാംസ്‌കാരികതയിൽ കടിഞ്ഞാണില്ലാതെ ഉപകരണ സംസ്‌കാരത്തിലേക്ക് ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യഭ്യാസത്തിൽ നിന്ന് മാത്രം ജീവിതം പഠിക്കുന്നില്ല.അവർക്ക് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നൽകേണ്ടതുണ്ട് .അനുബന്ധ
മനാമ: നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളിലെ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി ' ആകാശം അകലെയല്ല ' എന്ന സന്ദേശത്തിൽ നടക്കുന്ന ആർ.എസ്.സി. റിഫ സെൻട്രൽ വിദ്യാർത്ഥി സമ്മേളനത്തിന് നാളെ വെള്ളി ഉച്ചയ്ക്ക് ഒരു മണിക്ക് റിഫ ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ തുടക്കമാവും.
പ്രവാസ ലോകത്ത് രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികളിൽ സാമൂഹിക കടപ്പാടും പൗരബോധവും ഉയർന്ന വ്യക്തിത്വവും വളർത്തിയെടുക്കുന്നതിനായി ആർ.എസ്.സി ഗൾഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിൽ മുഹറഖ് മനാമ , റിഫ, എന്നീ മൂന്ന് സെൻട്രൽ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി സമ്മേളനങ്ങൾ സംഘടിപ്പിച്ചത്.
അടച്ചിട്ട ചുറ്റുപാടിൽ വളരുകയും ബഹു സാംസ്‌കാരികതയിൽ കടിഞ്ഞാണില്ലാതെ ഉപകരണ സംസ്‌കാരത്തിലേക്ക് ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യഭ്യാസത്തിൽ നിന്ന് മാത്രം ജീവിതം പഠിക്കുന്നില്ല.അവർക്ക് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നൽകേണ്ടതുണ്ട്
.അനുബന്ധ പരിപാടികൾക്ക് സമാപനം കുറിച്ച് നടക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി പ്രതിധിനി സംഗമം, സ്റ്റുഡൻസ് അസംബ്ലി ,സ്റ്റുഡൻസ് സർക്കിൾ പ്രഖ്യാപനം, സ്‌കൈ ടീം സമർപ്പണം, പൊതുസമ്മേളനം എന്നിവ നടക്കും