ജിദ്ധ: പ്രവാസി വിദ്യർത്ഥികളിലെ സർഗ വാസനകളെ പ്രോത്സാഹിപ്പിച് രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ജിദ്ദ സെൻട്രൽ പത്താമത് എഡിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം രൂപീകരിച്ചു. ബുധനാഴ്ച രാത്രി 9 ത് മണിക്ക് മർഹബയിൽ ചേർന്ന യോഗത്തിൽ 101 അംഗ സ്വാഗതസംഘം നിലവിൽ വന്നു.

പത്ത് അംഗ ഉപദേശകസമിതിക്ക് കീഴിലായി ഷാഫി മുസ്ലിയാർ ചെയർമാനും യാസർ അറഫാത്ത് കൺവീനറും ഗഫൂർ വാഴക്കാട് ഫിനാൻസ് കൺവീനറുമായുള്ള സമിതി രൂപീകരിച്ചു. സാഹിത്യോത്സവ് വിജയത്തിനായി അഡ്‌മിനിസ്‌ട്രേഷൻ, മീഡിയ ആൻഡ് പബ്ലിസിറ്റി, ഫുഡ് ആൻഡ് റിസപ്ഷൻ, ഫെസിലിറ്റിസ് മാനേജ്‌മെന്റ്, ട്രാൻസ്പോർട്ടേഷൻ, അവാർഡ് ആൻഡ് അപ്പ്രീസിയേഷൻ എന്നീ ഉപ സമിതികൾക്കും കൺവീനർമാരെ നിശ്ചയിച്ചു.

ഐ.സി.എഫ് ജിദ്ധ സെൻട്രൽ പ്രസിഡന്റ് അബ്ദുറഹ്മാൻ മളാഹിരിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ജിദ്ധ സെന്ട്രൽ പ്രസിഡന്റ് ഷാഫി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.വർണ്ണ പൊലിമ നിറഞ്ഞ കലമേളയിൽ 80 ഇനങ്ങളിലായി 300 മത്സരാർഥികൾ ജിദ്ദയുടെ 8 സെക്ടറുകളിൽ നിന്നുമായി പങ്കെടുക്കുന്ന കലാമേള ജിദ്ദ മലയാളി പ്രവാസികളിൽ ആവേശമുള്ളതാകുമെന്ന് യോഗം അഭിപ്രായപെട്ടു.

കാദർ മാസ്റ്റർ,റഹീം വണ്ടൂർ, മുസ്തഫ സഅദി, നൗഫൽ വടകര, നൗഫൽ മുസ്ലിയാർ, യാക്കൂബ് ഊരകം, സ്വാദിഖ് ചാലിയാർ സംബന്ധിച്ചു . സെൻട്രൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും കലാലയം കൺവീനർ അഷ്‌കർ അലി നന്ദിയും പറഞ്ഞു