- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അസഹിഷ്ണുതകൾക്കെതിരെ പ്രതിരോധം തീർക്കുക : ആർഎസ്സി സാഹിത്യ സെമിനാർ
അബുദാബി : ഇന്ത്യയിൽ ഭീതിദമായ രീതിയിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതകൾക്ക് എതിരെ പ്രതിരോധം തീർക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് RSC അബുദാബി സോൺ സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സമിതി സംഘടിപ്പിച്ച സാഹിത്യ സെമിനാർ അഭിപ്രായപ്പെട്ടു. വൈജാത്യങ്ങളെ വൈവിധ്യങ്ങളായി കാണാനും അവയെ സർഗാത്മകമായി ഉൾകൊള്ളനും സമൂഹത്തതെ പാകപ്പ
അബുദാബി : ഇന്ത്യയിൽ ഭീതിദമായ രീതിയിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതകൾക്ക് എതിരെ പ്രതിരോധം തീർക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് RSC അബുദാബി സോൺ സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സമിതി സംഘടിപ്പിച്ച സാഹിത്യ സെമിനാർ അഭിപ്രായപ്പെട്ടു.
വൈജാത്യങ്ങളെ വൈവിധ്യങ്ങളായി കാണാനും അവയെ സർഗാത്മകമായി ഉൾകൊള്ളനും സമൂഹത്തതെ പാകപ്പെടുത്തുന്നത് കലയും സാഹിത്യവുമാണ്. സാമൂഹിക നവോത്ഥാനം സാധ്യമാക്കുന്നതിൽ കലയും സാഹിത്യവും ചെലുത്തിയ സ്വാധീനം വിപ്ലവാത്മകമാണ്. മൂല്യങ്ങളെ തിരസ്‌കരിക്കുന്ന ന്യൂ ജനറേഷൻ കലാവിഷ്‌കരങ്ങളെയും മാനവികതക്കെതിരെ കലാപമുയർതുന്ന ഫാഷിസ്റ്റ് ബോധങ്ങളെയും തിരിച്ചറിഞ്ഞ് നന്മയുടെ പക്ഷത്തുനിന്നുള്ള സർഗാത്മക പ്രതിരോധമായി നില നിൽക്കാൻ കലാകാരന്മാർ തയ്യാറാവണമെന്ന് സെമിനാർ അപിപ്രായപ്പെട്ടു. അസഹിഷ്ണുതക്കെതിരെ ശബ്ദമുയർത്തുന്ന സാഹിത്യകാരന്മാർ നിരന്തരമായി വേട്ടയാടപ്പെടുന്നതിൽ സെമിനാർ ഉത്കണ്ഡ രേഖപ്പെടുത്തി.
ഉസ്മാൻ സഖാഫി തിരുവത്ര സെമിനാർ ഉത്ഘാടനം ചെയ്തു. RSC അബുദാബി സോൺ കലാലയം കൺവീനർ സുബൈർ ബാലുശ്ശേരി വിഷയമവതരിപ്പിച്ചു. RSC നാഷണൽ വിസ്ഡം കൺവീനർ് മുഹയുദ്ദീൻ ബുഖാരി മോഡറേറ്റർ ആയിരുന്നു. ഹമീദ് ഈശ്വരമംഗലം (ICF മിഡ്ൽഈസ്റ്റ്) അബുബക്കർ അസ്ഹരി (RSC നാഷണൽ ചെയർമാൻ), അബ്ദുസ്സലാം (ISC ) മധു പറവൂർ (KSC ) ശുക്കൂർ അലി കല്ലുങ്ങൽ (KMCC ) ത്വാഹിർ ഇസ്മായിൽ (മാദ്ധ്യമ പ്രവർത്തകൻ), അബ്ദുറഹ്മാൻ (ഇ പത്രം) വെള്ളിയോടാൻ, ഫൈസൽ ബാവ എന്നിവർ സംസാരിച്ചു. RSC അബുദാബി സോൺ കൺവീനർ ഫഹദ് സഖാഫി സ്വാഗതം പറഞ്ഞു. ഹംസ നിസാമി പ്രമേയം അവതരിപ്പിച്ചു