ജിദ്ദ: എഴുത്തും, വായനയും,കലാസൃഷ്ടികളും ഫാസിസത്തിന്റെ അളവ് കോലിൽ ക്രമപ്പെടുത്തുന്ന കാലത്ത് ആവിഷ്‌കാരത്തെ മൗലിക അവകാശമായി പരിപോഷിപ്പിക്കാൻ സാഹിത്യോത്സവുകൾക്ക് കഴിയണം എന്ന് സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു.വൈജ്ഞാനിക ശാഖകൾ അറിഞ്ഞും പകർന്നും അനുഭവിച്ചും സ്വായത്തമാക്കമെങ്കിൽ സാഹിത്യവും,കലയും, നൈസർഗികവും ദൈവികവുമാണ്. ഫാസിസത്തെയും അസഹിഷ്ണുതയെയും പ്രതിരോധിക്കാൻ സർഗാത്മകതയെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് രാജ്യം സമകാലികമായി ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർ.എസ്.സി ജിദ്ധ സെൻട്രൽ ഒൻപതാമത് എഡിഷൻ സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരികുകയായിരുന്നു അദ്ദേഹം.

ആർ.എസ്.സി ജിദ്ധ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഗൾഫ് കൗൺസിൽ രിസാല കൺവീനർ സിറാജ് വേങ്ങര സന്ദേശ പ്രഭാഷണം നടത്തി.ആർ.എസ്.സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ അബ്ദുറഹ്മാൻ സകാഫി ചെബ്രശ്ശേരി,ഐ.സി.എഫ് സെൻട്രൽ കൺവീനർബഷീർ മാസ്റ്റർ പറവൂർ,ഷിബു തിരുവനന്തപുരം(നവോദയ), ഫസല്ലുള്ള(ഒ.ഐ.സിസി.),മുജീബ് എ ആർ നഗർ,തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ. ഫിറോസ്മുല്ല, ഗഫൂർ വാഴക്കാട്,അബ്ദുറബ്ബ് ചെമ്മാട്,അബ്ദുന്നാസർ അൻവരി,സലാം ഒളവട്ടൂർ, വി.ജെ കോയ, ബഷീർഹാജി നീരോൽപാലം, മുഹമ്മദ് കുഞ്ഞി, അബ്ദുൽ സലാം മുസ്ലിയാർ പൊന്നാട്, മുഹ്‌സിൻ സകാഫി,സൈനുൽ ആബിദ് തങ്ങൾ,നൗഫൽ കോടമ്പുഴ,സയ്യിദ് ശിഹാബ് തങ്ങൾ,നൗഫൽ എറണാകുളം, റഷീദ് പന്തല്ലൂർ,അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്തിച്ചു

രാവിലെ 8 മണിക്ക് സ്വാഗതസംഘം കൺവീനർ അബുമിസ്ബാഹ് ഐക്കരപ്പടി പതാക ഉയർത്തിയതോടെ പരിപാടിക്ക് തുടക്കമായി.ജിദ്ദയുടെ വിവിധപ്രദേശങ്ങളിലെ 8സെക്ടറുകളിൽ നിന്നായി 400 ഓളം പ്രതിഭകൾ 5 വേദികളിലായി മാറ്റുരച്ചു. സാഹിത്യോല്‌സവിൽ 208 പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി.186 പോയിന്റ് നേടി അനാകിഷ് സെക്ടറും 152 പോയിന്റ് നേടി ജാമിയ സെക്ടറും യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

കലാപ്രധിഭകളായി മൻസൂർ ചുണ്ടംബറ്റ(സീനിയർ-ശറഫിയ),, സലാം വെള്ളിമാട്(സീനിയർ-ഹിന്താവിയ),മെഹബൂബ് അലി(സെക്കന്റെറി-ബവാദി), ബെവൻ(ജുനിയർ-മഹ്ജർ), മുഹമ്മദ് ശിമ്ലാൽ(പ്രൈമറി-മഹ്ജർ) എന്നിവരെ തിരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാനങ്ങൾ സിറാജ് വേങ്ങര,മശൂദ് തങ്ങൾ, ഖലീൽ റഹ്മാൻ കൊളപ്പുറം,അലി ബുഖാരി,അഷ്റഫ് കൊടിയത്തൂർ തുടങ്ങിയവർ വിതരണം ചെയ്തു.നാസിം പാലക്കൽ സ്വാഗതവും യഹയ വളപട്ടണം നന്ദിയും പറഞ്ഞു.