- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് സി മനാമ സെൻട്രൽ സാഹിത്യോത്സവ്; സൽമാബാദ് സെക്ടർ ചാമ്പ്യന്മാർ
മനാമ: മലയാള പ്രവാസത്തിന്റൈ യുവത്വം സിദ്ധി വൈഭവങ്ങൾ മാറ്റുരക്കുന്ന സുമ്മോഹന വേദിയായി. കലാസ്വാദന രംഗത്ത് പുതുനിറം പകർന്നും മികവാർന്ന മത്സരങ്ങളിലൂടെ തലമുറയുടെ വിചാര ശീലത്തെ പോഷിപ്പിച്ചും ആർ എസ് സി മനാമ സെൻട്രൽ സാഹിത്യോൽസവിന് പരിസമാപ്തികുറിച്ചു. ആർ എസ് സി മനാമ സെൻട്രൽ സാഹിത്യോത്സവ് സൽമാബാദ് രിസാല സ്‌ക്വയറിൽ ഐ സി എഫ് നാഷനൽ അഡ്‌മിൻ സെകട്ടറി അബ്ദുസലാം മുസ്ലിയാർ ഉൽഘാടനം ചെയ്തു 67 ഇന മൽത്സരങ്ങൾ 5 വേദികളിലായി നടന്നു. ആതിഥേയരായ സൽമാബാദ് സെക്ടർ ച്യാമ്പ്യന്മാരായി, സൽമാനിയ, ബുദയ്യ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൽമാബാദിലെ ഫെബിൻ ഹനീഫയെ കലാപ്രതിഭയായി തിരെഞ്ഞെടുത്തു. സമാപന സംഘടമത്തിൽ സെൻട്രൽ ചെയർമാൻ ഹംസാ ഖാലിദ് സഖാഫിയുടെ അദ്യക്ഷതയിൽ ഐ സി എഫ് മിഡിൽ ഈസ്റ്റ് സെകട്ടറി അഡ്വ: എം സി അബ്ദുൽ കരീം ഹാജി ഉൽഘാടനം ചെയ്തു. ആർ എസ് സി മുൻ ഗൾഫ് കൗൺസിൽ ജനറൽ കൺവീനറും, പ്രവാസി രിസാല ഗൾഫ് കോർഡിനേറ്ററുമായ ലുഖ്മാൻ പാഴൂർ, ഐ സി ഫ് സൗദി പ്രൊവിൻസ് പ്രസിഡന്റ് അലിക്കുട്ടി മുസ്ലിയാർ, ബഹ്റൈൻ ഐ സി എഫ് നാഷനൽ നേതക്കളായ സുലൈമാൻ ഹ
മനാമ: മലയാള പ്രവാസത്തിന്റൈ യുവത്വം സിദ്ധി വൈഭവങ്ങൾ മാറ്റുരക്കുന്ന സുമ്മോഹന വേദിയായി. കലാസ്വാദന രംഗത്ത് പുതുനിറം പകർന്നും മികവാർന്ന മത്സരങ്ങളിലൂടെ തലമുറയുടെ വിചാര ശീലത്തെ പോഷിപ്പിച്ചും ആർ എസ് സി മനാമ സെൻട്രൽ സാഹിത്യോൽസവിന് പരിസമാപ്തികുറിച്ചു.
ആർ എസ് സി മനാമ സെൻട്രൽ സാഹിത്യോത്സവ് സൽമാബാദ് രിസാല സ്‌ക്വയറിൽ ഐ സി എഫ് നാഷനൽ അഡ്‌മിൻ സെകട്ടറി അബ്ദുസലാം മുസ്ലിയാർ ഉൽഘാടനം ചെയ്തു 67 ഇന മൽത്സരങ്ങൾ 5 വേദികളിലായി നടന്നു. ആതിഥേയരായ സൽമാബാദ് സെക്ടർ ച്യാമ്പ്യന്മാരായി, സൽമാനിയ, ബുദയ്യ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൽമാബാദിലെ ഫെബിൻ ഹനീഫയെ കലാപ്രതിഭയായി തിരെഞ്ഞെടുത്തു.
സമാപന സംഘടമത്തിൽ സെൻട്രൽ ചെയർമാൻ ഹംസാ ഖാലിദ് സഖാഫിയുടെ അദ്യക്ഷതയിൽ ഐ സി എഫ് മിഡിൽ ഈസ്റ്റ് സെകട്ടറി അഡ്വ: എം സി അബ്ദുൽ കരീം ഹാജി ഉൽഘാടനം ചെയ്തു.
ആർ എസ് സി മുൻ ഗൾഫ് കൗൺസിൽ ജനറൽ കൺവീനറും, പ്രവാസി രിസാല ഗൾഫ് കോർഡിനേറ്ററുമായ ലുഖ്മാൻ പാഴൂർ, ഐ സി ഫ് സൗദി പ്രൊവിൻസ് പ്രസിഡന്റ് അലിക്കുട്ടി മുസ്ലിയാർ, ബഹ്റൈൻ ഐ സി എഫ് നാഷനൽ നേതക്കളായ സുലൈമാൻ ഹാജി, വി പി കെ അബൂബക്കർ ഹാജി, അശ്‌റഫ് ഇൻഞ്ചിക്കൻ അബ്ദു റഹീം പേരാമ്പ്ര സുബൈർ മാസ്റ്റർ, റഫീഖ് മാസ്റ്റർ നരിപ്പറ്റ ,ഷാജഹാൻ കൂരിക്കഴി, ശഫീഖ് മുസ്ലിയാർ ശംസു പൂകയിൽ, ജലീൽ എടക്കുളം, കാസിം വയനാട്, ശംസു മാമ്പ, ആർ എസ് സി നാഷനൽ നേതാക്കളായ അബ്ദു റഹിം സഖാഫി, വി പി കെ മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അബ്ദുസലാം കോട്ടക്കൽ, സുനീർ നിലമ്പൂർ, അബ്ദുള്ള രണ്ടത്താണി, ഫൈസൽ അലനല്ലൂർ, നജ്മുദ്ധീൻ മലപ്പുറം തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു. മുഹമ്മദ് ബഷീർ ക്ലാരി സ്വാഗതവും, അഡ്വ ശബീറലി നന്ദിയും പറഞ്ഞു.