മനാമ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ യുവാക്കൾ വനിതകൾ എന്നിവർക്കായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ റിഫ സെൻട്രൽ തല മത്സരം സമാപിച്ചു. ഹമദ് ടൗൺ കാനൂ കമ്യുണിറ്റി ഹാളിൽ നടന്ന സാഹിത്യോത്സവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഹമദ് ടൗൺ സെക്ടർ ചാമ്പ്യന്മാരായി.ഖലീഫ ,സനദ് സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ആർ .എസ് .സി റിഫ സെൻട്രൽ ചെയർമാൻ ശിഹാബുദ്ധീൻ സിദ്ദീഖി യുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്.സെൻട്രൽ പ്രസിഡണ്ട് - ഹൈദർ മുസല്യാർ ഉദ്ഘാടനം ചെയ്തു.ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ പ്രമേയ പ്രഭാഷണം നടത്തി.ഫിറോസ് ഹാജി, അബ്ദുറഹ്മാൻ ചെക്യാട് ,ഷംസുദ്ധീൻ സുഹ്രി, ഫൈസൽ .ചെറുവണ്ണൂർ, അഷ്ഫാക്ക് മണിയൂർ ആശംസകൾ നേർന്നു.

ഐ.സി.എഫ്. മിഡിൽ ഈസ്റ്റ് സിക്രട്ടറി - അഡ്വക്കറ്റ് എം.സി.അബ്ദുൽ കരീം സാഹിബ്, ഐ.വൈ.സി.സി. നാഷനൽ പ്രസിഡണ്ട് ബേസിൽ നെല്ലിമുറ്റം, അബ്ദുൾ റഹീം പേരാമ്പ്ര, ഫൈസൽ .എറണാകുളം ,ഉമർ ഹാജി എന്നിവർ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വി.പി.കെ. മുഹമ്മദ് ,അബ്ദുൾ ജലീൽ എടക്കുളം, സുബൈർ മാസ്റ്റർ, കെ.വി. സിദ്ധീഖ്, മൂസ കരിമ്പിൽ സംബന്ധിച്ചു. ജാഫർ ശരീഫ് സ്വാഗതവും നാസിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.