മനാമ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിച്ച് വരുന്ന സാഹിത്യോത്സവിന്റെ മുഹറഖ് സെൻട്രൽ തല മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കസീനോ, ഗുദൈബിയ സെക്ടറുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആർ.എസ്.സി.സെൻട്രൽ ചെയർമാൻ ശിഹാബ് പരപ്പയുടെ അദ്ധ്യക്ഷതയിൽ പാക്കിസ്ഥാൻ ക്ലബ്ബിൽ നടന്ന സാഹിത്യോത്സവ് ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. സുബൈർ മാസ്റ്റർ, അബ്ദുസ്സമദ് കാക്കടവ്, വി .പി.കെ.മുഹമ്മദ്, ഫൈസൽ .ചെറുവണ്ണൂർ, അശംസകളർപ്പിച്ചു.

ഡിസംബറിൽ നടത്തുന്ന വിജ്ഞാന പരീക്ഷയായ 'ബുക്ക് ടെസ്റ്റ്-2017' നുള്ള പുസ്തകം 'മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്' എഴാമത് എഡിഷൻ പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനായ രാജു ഇരിങ്ങലിനു, ഐ സി എഫ് നാഷനൽ വൈസ് പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാർ കോപ്പി നൽകി നിർവഹിച്ചു.

ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് .കെ.സിസൈനുദ്ദീൻ സഖാഫി, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, മമ്മൂട്ടി മുസല്യാർ , വി.പി.കെ. അബൂബക്കർ ഹാജി, സി.എച്ച്. അശ്‌റഫ് എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുൾ ജലീൽ എടക്കുളം, അബ്ദുള്ള രണ്ടത്താണി. നവാസ് മുസല്യാർ പാവണ്ടൂർ, നജ്മുദീൻ മലപ്പുറം, ഹംസ ഗുദൈബിയ, അബ്ദുള്ള പയോട്ട, അഡ്വ.ശബീറലി, എന്നിവർ സംബന്ധിച്ചു.അശ്റഫ് മങ്കര സ്വാഗതവും ജാഫർ പട്ടാമ്പി .നന്ദിയും പറഞ്ഞു.