- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് സി നാഷനൽ സാഹിത്യോത്സവ് നാളെ: പി കെ പാറക്കടവ് മുഖ്യാതിഥി
മനാമ : പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സർക്കിൾ ( RSC) സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് ബഹ്‌റൈൻ നാഷനൽ തല മത്സരം നാളെ വെള്ളി ഉച്ചക്ക് 2 മണി മുതൽ റിഫ ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ നടക്കും. കലാ, സാഹിത്യങ്ങളിലെ മൂല്യ ശോഷണത്തിന് ബദലായിട്ടാണ് സാഹിത്യോത്സവുകളെ ആർ എസ് സി ഗൾഫ് മലയാളികൾക്കായി അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗൾഫ് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാൻ സാഹിത്യോത്സവിലൂടെ സാധിക്കുന്നുണ്ട്. ഇതിലൂടെ സാംസ്‌കാരിക രംഗത്ത് സജീവമാകാനും പ്രചോദനവുമാവുന്നു. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയൽ, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകൾ, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ, വിവർത്തനം, വായന തുടങ്ങി 73 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ് സംവിധാനിച്ചിരിക്കുന്നത്.. കെ ജി വിദ്യാർത്ഥികൾ മുതൽ 35 വയസ് വരെയുള്ള യുവതി, യുവാക്കളെ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരം ക്രമീകരിക്കുക. മത്സരങ്ങൾക്ക് മുന്
മനാമ : പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സർക്കിൾ ( RSC) സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് ബഹ്‌റൈൻ നാഷനൽ തല മത്സരം നാളെ വെള്ളി ഉച്ചക്ക് 2 മണി മുതൽ റിഫ ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ നടക്കും.
കലാ, സാഹിത്യങ്ങളിലെ മൂല്യ ശോഷണത്തിന് ബദലായിട്ടാണ് സാഹിത്യോത്സവുകളെ ആർ എസ് സി ഗൾഫ് മലയാളികൾക്കായി അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗൾഫ് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാൻ സാഹിത്യോത്സവിലൂടെ സാധിക്കുന്നുണ്ട്. ഇതിലൂടെ സാംസ്‌കാരിക രംഗത്ത് സജീവമാകാനും പ്രചോദനവുമാവുന്നു.
മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയൽ, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകൾ, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ, വിവർത്തനം, വായന തുടങ്ങി 73 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ് സംവിധാനിച്ചിരിക്കുന്നത്.. കെ ജി വിദ്യാർത്ഥികൾ മുതൽ 35 വയസ് വരെയുള്ള യുവതി, യുവാക്കളെ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരം ക്രമീകരിക്കുക.
മത്സരങ്ങൾക്ക് മുന്നോടിയായി വ്യത്യസ്ത അഭിരുചികളുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകുന്ന ഒഡീഷനുകൾ വിവിധ സെൻട്രൽ കലാലയം സംഘങ്ങൾക്ക് കീഴിലായി നടക്കുകയുണ്ടായി. യൂനിറ്റ് മത്സരങ്ങളിൽ മികവ് തെളിയിച്ചവർ സെക്ടർ സാഹിത്യോത്സവുകളിൽ വിജയിച്ച് സെക്ടറുകൾ തമ്മിൽ നടന്ന നടക്കുന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മുന്നൂറോളം പ്രതിഭകളാണ് നാഷനൽ മത്സരത്തിൽ മാറ്റുരക്കുന്നത്.
22 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.പ്രമുഖ സാഹിത്യകാരനും ചെറുകഥാ കൃത്തുമായ പി.കെ. പാറക്കടവ് മുഖ്യാതിഥിയാവും.വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ എസ്.എസ്.എഫ്. മുൻ സംസ്ഥാന പ്രസിഡണ്ട് സ്വാദിഖ് സഖാഫി പെരിന്താറ്റിരി സന്ദേശ പ്രഭഷണം നടത്തും.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഐ.സി.എഫ്.വർക്കിങ് പ്രസിഡണ്ട് സൈനുദ്ധീൻ സഖാഫി, ഐ.സി.എഫ്. മിഡിൽ ഈസ്റ്റ് പബ്ലിക്കേഷൻ സിക്രട്ടറി എം. സി. അബ്ദുൽ കരീം, അബൂബക്കർ ലത്തീഫി, വി പി കെ അബൂബക്കർ ഹാജി, അഷറഫ് ഇഞ്ചിക്കൽ, ജാഫർ മൈദാൻ, മുഹമ്മദ് ഇഖ്ബാൽ റഫീഖ് അബ്ദുല്ല, സിയാദ് ഏലംകുളം, ബിനു കുന്നന്താനം, രാജു ഇരിങ്ങൽ, അനിൽ വെങ്കോട്, ഫിറോസ് തിരുവത്ര, കെ സി ഫിലിപ്പ്, ജോർജ്ജ് വർഗ്ഗീസ്, സജിമാർക്കോസ്, രാജു ഇരിങ്ങൽ പ്രദീപ് പുറവങ്കര, തുടങ്ങിയവരും മറ്റ് ബഹ്റൈനിലെ മത സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും സാഹിത്യോൽസവ് വേദിയിൽ സംബന്ധിക്കും. തുടർന്ന്, മൽസരത്തിൽ വിജയിച്ചവർക്കുള്ള ട്രോഫി വിതരരണം നടക്കും. ആർ എസ് സി നാഷനൽ സാഹിത്യോൽസവ് വിശദീകരിച്ച്‌കൊണ്ട് നാഷനൽ ജനറൽ കൺവീനർ വി പി കെ മുഹമ്മദ്, മുൻ ജനറൽ കൺവീനർ അബ്ദുൽ ജലീൽ എടക്കുളം, നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ, രിസാല കൺവീനർ സുനീർ നിലമ്പൂർ, വിസ്ഡം കൺവീനർ നജ്മുദ്ധീൻ പഴമള്ളൂർ, നാഷനൽ എക്‌സികുട്ടീവ് അംഗം ഫൈസൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.