- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്.സി ജിദ്ധ ഈസി മാത്‌സ്' പരീക്ഷ പരിശീലന കളരി സംഘടിപ്പിച്ചു
ജിദ്ധ: ആർ.എസ്.സി ജിദ്ധ സെൻട്രലിനു കീഴിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി പരീക്ഷ പരിശീലന കളരി സംഘടിപ്പിച്ചു. കണക്ക് വിഷയത്തിന് പ്രാധാന്യം നൽകി ഈസി മാത്‌സ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഷിക പരീക്ഷക്ക് തയ്യാറാവുന്നതിന്റെ മുന്നൊരുക്കത്തെ കുറിച്ചും ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതി തിളക്കമാർന്ന വിജയം കൈവരിക്കാനുള്ള എളുപ്പ മാർഗത്തെ കുറിച്ചും അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപകനും ജിദ്ദ സെൻട്രൽ രിസാല കൺവീനറുമായ അബു ഹനീഫ മാസ്റ്റർ ക്ലാസ് എടുത്തു. വിദ്യാർത്ഥികൾക്ക് കണക്ക് ഇഷ്ട വിഷയമാക്കാനുള്ള കുറുക്കുവഴികൾ ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികൾക്ക് ആവേശമുണ്ടാക്കി . ആർ.എസ്.സി ജിദ്ദ സെൻട്രൽ സ്റ്റുഡന്റസ് കൺവീനർ റാഷീദ് മാട്ടൂൽ ഉത്ഘാടനം ചെയ്ത പരിപാടി ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റസ് സമിതി അംഗം ശൗക്കത് മാസ്റ്റർ സ്വാഗതവും മൻസൂർ ചുണ്ടമ്പറ്റ നന്ദിയും പറഞ്ഞു.
ജിദ്ധ: ആർ.എസ്.സി ജിദ്ധ സെൻട്രലിനു കീഴിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി പരീക്ഷ പരിശീലന കളരി സംഘടിപ്പിച്ചു. കണക്ക് വിഷയത്തിന് പ്രാധാന്യം നൽകി ഈസി മാത്‌സ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഷിക പരീക്ഷക്ക് തയ്യാറാവുന്നതിന്റെ മുന്നൊരുക്കത്തെ കുറിച്ചും ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതി തിളക്കമാർന്ന വിജയം കൈവരിക്കാനുള്ള എളുപ്പ മാർഗത്തെ കുറിച്ചും അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപകനും ജിദ്ദ സെൻട്രൽ രിസാല കൺവീനറുമായ അബു ഹനീഫ മാസ്റ്റർ ക്ലാസ് എടുത്തു. വിദ്യാർത്ഥികൾക്ക് കണക്ക് ഇഷ്ട വിഷയമാക്കാനുള്ള കുറുക്കുവഴികൾ ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികൾക്ക് ആവേശമുണ്ടാക്കി .
ആർ.എസ്.സി ജിദ്ദ സെൻട്രൽ സ്റ്റുഡന്റസ് കൺവീനർ റാഷീദ് മാട്ടൂൽ ഉത്ഘാടനം ചെയ്ത പരിപാടി ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റസ് സമിതി അംഗം ശൗക്കത് മാസ്റ്റർ സ്വാഗതവും മൻസൂർ ചുണ്ടമ്പറ്റ നന്ദിയും പറഞ്ഞു.