മുസ്വഫ്ഫ: ആർ എസ് സി അബുദാബി ഈസ്റ്റ് ഒമ്പതാമത് സാഹിത്യോത്സവ് മുസ്വഫ്ഫഅബുദാബി മലയാളി സമാജത്തിൽ നടന്നു. 69 ഇനങ്ങളിൽ അഞ്ച് വിഭാഗങ്ങളിലായിനടന്ന മത്സരത്തിൽ ശഅബിയ്യ സെക്ടർ ഒന്നാം സ്ഥാനവും ബനിയാസ് സെക്ടർ,മുസ്വഫ്ഫ സനാഇയ്യ സെക്ടർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.

യു എ ഇ ദേശീയ ഫ്‌ളാഗ് ദിനാചരണവും കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുംസദസ്സിൽ അരങ്ങേറി. വൈകീട്ട് നടന്ന സാംസ്‌കാരിക സംഗമവും ഇശൽ വിരുന്നും ഐ സിഎഫ് നാഷനൽ പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ സഅദിഅധ്യക്ഷത വഹിച്ചു. കലാലയം സാസ്‌കാരിക വേദി കേരള ഘടകം ചെയർമാൻ മുഹമ്മദലി
കിനാലൂർ സാഹിത്യോത്സവ് പ്രമേയ പ്രഭാഷണം നിർവഹിച്ചു.

കെ കെ എം സഅദി,നാഷനൽ സാഹിത്യോത്സവ് സ്വാഗതസംഘം ജനറൽ കൺവീനർ കരീം ഹാജി തളങ്കര,അബ്ദുൽ ഹമീദ് സഅദി ഈശ്വരമംഗലം, മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ,സിക്രട്ടറി അൻസാർ, ഷാജഹാൻ റംല ഗ്രൂപ്പ്, അബ്ദുൽ ബാരി പട്ടുവം, മുസ്തഫ
കൈപമംഗലം, കബീർ കെ സി സംസാരിച്ചു.വിജയികൾക്ക് അൽ ബുസ്താൻ, അഹല്യ ഹോസ്പിറ്റൽ പ്രതിനിധികളായ ലാണാബ്രിന്നൻ, സൈദ് നൗഫൽ, ഉമേശ് ചന്ദ്രൻ ഐ സി എഫ് ജനറൽ സെക്രട്ടറി കുഞ്ഞുകാളാട്, കാസിം പുറത്തീൽ തുടങ്ങിയവർ ട്രോഫി സമ്മാനിച്ചു. 26 പോയിന്റ് നേടിഫവാസ്, ഫയാസ് എന്നിവർ കലാപ്രതിഭാ പട്ടം നേടി .

സ്വാഗതസംഘം കൺവീനർ അലി അക്‌ബർ മാരായമംഗലം സ്വാഗതവും മുസ്തഫ കോട്ടക്കൽനന്ദിയും പറഞ്ഞു.