മനാമ: ഗാന്ധിജിയുടെ ദർശനങ്ങൾക്ക് നാൾക്കുനാൾ കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയിൽ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് ബഹ്‌റൈൻ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു.

ഗാന്ധിജിയുടെ സ്വപ്നവും സമകാലിത ഇന്ത്യയും എന്ന ശീർഷകത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച വിചാര സദസ്സുകളിൽ നിരവധി പേർ ചർച്ചകളിൽ പങ്കെടുത്തു.

സൽമാബാദിൽ നടന്ന മനാമ സെൻട്രൽ തല വിചാര സദസ്സ് ഐ. സി.എഫ് കാര്യദർശി റഫീക്ക് മാസ്റ്റർ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. അൻവർ സലീം സഅദി ,റഹീം സഖാഫി വരവൂർ ,അബ്ദുള്ള രണ്ടത്താണി, അബ്ദുൾ സലാം കോട്ടക്കൽ , ബഷീർ മാസ്റ്റർ ക്ലാരി, ഇർഫാദ് ഊരകം, മൻസൂർ ചെമ്പ്ര, ഫൈസൽ പതിയാരക്കര സംസാരിച്ചു.

റിഫ സെൻട്രൽ കമ്മിറ്റി സനദ് സുന്നി സെന്ററിൽ സംഘടിപ്പിച്ച സദസ്സ് നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ജാഫർ ശരീഫ് , ആരിഫ് എളമരം, നൗഫൽ പയ്യോളി, ഇബ്രാഹീം, നഹാസ് , ഷംസു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മുഹറഖിൽ നടന്ന വിചാര സദസ്സ് ആർ. എസ്. സി. സെൻട്രൽ ചെയർമാൻ റഷീദ് തെന്നല ഉദ്ഘാടനം ചെയ്തു. ഷബീർ മുസല്യാർ, നജ്മുദ്ദീൻ പഴമള്ളൂർ , മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.