- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാസത്തിലെ കുട്ടികളിൽ സാമൂഹീകരണം സാധ്യമാക്കണം: കലാലയം സാംസ്‌കാരിക വേദി
മനാമ: പ്രവാസത്തിലെ അടച്ചിട്ട ചുറ്റുപാടിൽ വളരുകയും ,ബഹു സാംസ്‌കാരികതയിൽ കടിഞ്ഞാണില്ലാത്ത ഉപകരണസംസ്‌കാരതയിലേക്ക് ഉണരുകയും ചെയ്യുന്ന കുട്ടികളിൽ സാമൂഹിക കടപ്പാടും പൗരബോധവും ഉയർന്ന വ്യക്തിത്വവും വളർത്തിയെടുക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്ന് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. നാട്ടിലെ വിദ്യാർത്ഥികളെ പ്പോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിയുകയും ഇടപെടുകയും ചെയ്യുന്നതിനുള്ള അവസരം ലഭിക്കാത്ത പ്രവാസി വിദ്യാർത്ഥികൾക്ക് നല്ല പ്രചോദനവും ബോധവൽക്കരണവും ആവശ്യമാണെന്നും 'പ്രവാസത്തിലെ കുട്ടികൾ ' എന്ന വിഷയത്തിൽ കലാലയം സംഘടിപ്പിച്ച ചർച്ച വേദിയിൽ ആവശ്യമുയർന്നു. 'ആകാശം അകലെയല്ല ' എന്ന പ്രമേയവുമായി രിസാല സ്റ്റസി സർക്കിൾ ബഹ്‌റൈനിലെ മൂന്ന് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചർച്ചാ വേദിക്ക് ഫൈസൽ .ചെറുവണ്ണൂർ, നവാസ് പാവണ്ടൂർ, വാരിസ് നല്ലളം, സലാഹുദ്ദീൻ അയ്യൂബി പള്ളിയത്ത്, ബഷീർ മാസ്റ്റർ ക്ലാരി, ശിഹാബ് പരപ്പ നേതൃത്വം നൽകി.
മനാമ: പ്രവാസത്തിലെ അടച്ചിട്ട ചുറ്റുപാടിൽ വളരുകയും ,ബഹു സാംസ്‌കാരികതയിൽ കടിഞ്ഞാണില്ലാത്ത ഉപകരണസംസ്‌കാരതയിലേക്ക് ഉണരുകയും ചെയ്യുന്ന കുട്ടികളിൽ സാമൂഹിക കടപ്പാടും പൗരബോധവും ഉയർന്ന വ്യക്തിത്വവും വളർത്തിയെടുക്കുന്നതിനായി കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്ന് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു.
നാട്ടിലെ വിദ്യാർത്ഥികളെ പ്പോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിയുകയും ഇടപെടുകയും ചെയ്യുന്നതിനുള്ള അവസരം ലഭിക്കാത്ത പ്രവാസി വിദ്യാർത്ഥികൾക്ക് നല്ല പ്രചോദനവും ബോധവൽക്കരണവും ആവശ്യമാണെന്നും 'പ്രവാസത്തിലെ കുട്ടികൾ ' എന്ന വിഷയത്തിൽ കലാലയം സംഘടിപ്പിച്ച ചർച്ച വേദിയിൽ ആവശ്യമുയർന്നു.
'ആകാശം അകലെയല്ല ' എന്ന പ്രമേയവുമായി രിസാല സ്റ്റസി സർക്കിൾ ബഹ്‌റൈനിലെ മൂന്ന് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചർച്ചാ വേദിക്ക് ഫൈസൽ .ചെറുവണ്ണൂർ, നവാസ് പാവണ്ടൂർ, വാരിസ് നല്ലളം, സലാഹുദ്ദീൻ അയ്യൂബി പള്ളിയത്ത്, ബഷീർ മാസ്റ്റർ ക്ലാരി, ശിഹാബ് പരപ്പ നേതൃത്വം നൽകി.