- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് പതിറ്റാണ്ട് പിന്നിട്ട കേരളം:കലാലയം ഓപ്പൺ ഫോറം നാളെ
മനാമ: കേരളപ്പിറവിയുടെ അറുപത്തിരണ്ട് വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈൻ കലാലയം സാംസ്‌കാരിക വേദി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. 'ആറ് പതിറ്റാണ്ട് പിന്നിടുന്ന കേരളം ' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം 19516 നവംബർ 1ന് രൂപം കൊണ്ട കേരളം 62 വർഷങ്ങൾ കൊണ്ട് കൈവരിച്ച നേട്ടങ്ങൾക്കും കോട്ടങ്ങൾക്കുമൊപ്പം പ്രളയാനന്തരം ഉണ്ടായ നവകേരള സൃഷ്ടിപ്പിനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ദേശ നിർമ്മിതിയിലെ കാഴ്ചപ്പാടുകളും സമകാലിക രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സാഹചര്യങ്ങളും വിഷയീഭവിക്കും. കേരള പിറവി ദിനമായ നവംബർ ഒന്ന് നാളെ രാത്രി ജിദ് ആഫ് കൾച്ചറൽ സെന്ററിൽ ഓപ്പൺ ഫോറത്തിൽ പ്രമുഖർ സംബന്ധിക്കും ഇത് സംബന്ധമായി ആർ.എസ്.സി.ചെയർമാൻ അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.പി.കെ.മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, നവാസ് പാവണ്ടൂർ, അശ്‌റഫ് മങ്കര ,ജാഫർ ശരീഫ് മരത്തംകോട് എന്നിവർ സംബന്ധിച്ചു.
മനാമ: കേരളപ്പിറവിയുടെ അറുപത്തിരണ്ട് വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈൻ കലാലയം സാംസ്‌കാരിക വേദി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. 'ആറ് പതിറ്റാണ്ട് പിന്നിടുന്ന കേരളം ' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം 19516 നവംബർ 1ന് രൂപം കൊണ്ട കേരളം 62 വർഷങ്ങൾ കൊണ്ട് കൈവരിച്ച നേട്ടങ്ങൾക്കും കോട്ടങ്ങൾക്കുമൊപ്പം പ്രളയാനന്തരം ഉണ്ടായ നവകേരള സൃഷ്ടിപ്പിനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ദേശ നിർമ്മിതിയിലെ കാഴ്ചപ്പാടുകളും സമകാലിക രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സാഹചര്യങ്ങളും വിഷയീഭവിക്കും.
കേരള പിറവി ദിനമായ നവംബർ ഒന്ന് നാളെ രാത്രി ജിദ് ആഫ് കൾച്ചറൽ സെന്ററിൽ ഓപ്പൺ ഫോറത്തിൽ പ്രമുഖർ സംബന്ധിക്കും
ഇത് സംബന്ധമായി ആർ.എസ്.സി.ചെയർമാൻ അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.പി.കെ.മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, നവാസ് പാവണ്ടൂർ, അശ്‌റഫ് മങ്കര ,ജാഫർ ശരീഫ് മരത്തംകോട് എന്നിവർ സംബന്ധിച്ചു.