മനാമ: സാഹിത്യോൽസവ് വിപുലമായി സംഘടിപ്പിക്കുന്നതിനു വേണ്ടി, സഖയ്യ റസ്റ്റോറന്റിൽ ചേർന്നസ്വാഗതസംഘം കൺവൻഷനിൽ,അബ്ദുറഹീം സഖാഫി വരവൂർ അധ്യക്ഷനായിരുന്നു. പ്രസ്തുത സംഗമത്തിൽ അഡ്വ.എം സി അബ്ദുൽ കരീം കൺവൻഷൻ ഉൽ ഘാടനം ചെയിതു. ഐ സി എഫ് നാഷനൽ പ്രസിഡന്റ് കെ സി സൈനുദ്ധീൻസഖാഫിസാഹിത്യോൽസവ് പ്രഖ്യാപന പ്രഭാഷണംനടത്തി.

സാഹിത്യോൽസവ് പോസറ്റർ പ്രകാശനം ഇന്ത്യൻസ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ നിർവഹിച്ചു. 131 അംഗങ്ങൾ അടങ്ങിയ 15സമിതികളോടുകൂടിയുള്ള സ്വാഗത സംഘത്തെ മുഹമ്മദ് ഇസ്മായീൽ മിസ്ബാഹി പ്രഖ്യാപിച്ചു.

മുൻഎസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി എം കോയ മാസ്റ്റർ സംഗമത്തിനു ആശീർവാദം അർപ്പിച്ചു.സാഹിത്യോൽസവിലേക്കുള്ള ആദ്യ ഫണ്ട് ഉൽ ഘാടനം സിറാജ് വേലിക്കകത്ത് സുലൈമൻ ഹജിക്ക് നൽ കിനിർവഹിച്ചു. സംഗമത്തിനു അവിഭാദ്യം അർപ്പിച്ച്, സിയാദ് ഏഴം കുളം, റഫീഖ് അബ്ദുല്ല, അബൂബക്കർലത്തീഫി, ആബ്ദുറഹീം പേരാമ്പ്ര, ഉസ്മാൻ സഖാഫി നിസാർ കൊല്ലം, ജാഫർ മൈദാൻ, അൻ വർ സലീം സഅദി മമ്മൂട്ടി മുസ്ലിയാർ, വി പി കെ അബൂബക്കർ ഹാജി, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ എന്നിവർയഥാക്രമം സംസാരിച്ചു. വി പി കെ മുഹമ്മദ് സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.