മനാമ: സെൻട്രൽ സാഹിത്യോൽവുകൾക്ക് തുടക്കമായി. ബഹ്റൈനിലെ 3 സെൻട്രലുകളായ മുഹറഖ്, മനാമ, റിഫ എന്നീ സെൻട്രലുകളുടെ സാഹിത്യോൽസവുകൾ നവം: 17, മുഹറഖ്- പാക്കിസ്ഥാൻ ക്ലബിലും, നവം: 24 മനാമ - സൽമാബാദ് രിസാല സ്‌ക്വയറിലും,നവം :24 റിഫ - ഹാമദ് ടൗൺ കാനൂ മജ്‌ലിസിലും വെച്ച് സംഘടിപ്പിക്കും.

വിവിധസെൻട്രലുകളിൽ നടക്കുന്ന സാഹിത്യോൽസവിലേക്ക് യൂനിറ്റ്, സെക്ടർ
സാഹിത്യോൽസവ് മൽസരൻഹളിൽ നിന്ന് മൽസരിച്ച് വിജയിച്ച പ്രതിഭകളാണ്സെൻട്രൽ സാഹിത്യോൽസവ് മൽസരംഗത്ത് ഉണ്ടാവുക. മൂന്ന് സെൻട്രലുകളിലായി 500ൽ പരം വിദ്യാർത്ഥികൾ സെൻട്രൽ സാഹിത്യോൽസവിൽ മാറ്റുരക്കും.

നവം: 24 ന് നടക്കുന്ന മനാമ സെൻട്രൻ സാഹിത്യോസവിൽ സൽമാബാദ്, സൽമാനിയ്യ,ബുദയ്യ എന്നീ സെക്ടറുകളിൽ നിന്നായി 67 ഇനങ്ങളിൽ 200 റോളം വിദ്യാർത്ഥികൾവിവിധ പരിപാടികളിലായി മൽത്സരിക്കും. സാഹിത്യോൽസവിന്റെ പ്രചരണാർത്ഥംക്വിസ് കോബിറ്റേഷനും, പരിപാടിയുടെ സമാപനം കുറിച്ച് കൊണ്ട് സാംസ്‌കാരിക
സംഗമവും സംഘടിപ്പിക്കും. വിവിധ സംഘടനാ നേതാക്കളും, സാംസ്‌കാരിക പ്രമുഖരുംപരിപാടിയിൽ സംബദ്ധിക്കും.

17/11/2017 വെള്ളി (നാളെ) മുഹറഖ് സെൻട്രൽ സാഹിത്യോൽസവ് പാക്കിസ്ഥാൻക്ലബിൽ നാളെ ഉച്ചതിരിഞ്ഞ് മൽസര പരിപാടികൾ ആരംഭിക്കും. പ്രൈമറി, ജൂനിയർ,സെക്കന്റ്റി, സീനിയർ, (ബോയിസ് ഗേൾസ്) എന്നീ വിഭാഗങ്ങളിൽ, 67ഇനങ്ങളിലായി (സ്റ്റേജമൽസരങ്ങളും രചനാമൽസരങ്ങളും) അടമൽസരപരിപാടികൾഉണ്ടായിരിക്കും. വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പുറമേ യുവാക്കളും &യുവതികളും സാഹിത്യോൽസവ് മൽസര പരിപാടികളിൽ പങ്കെടുക്കും.

ഒരേസമയം 4സ്റ്റേജുകളിലായി വിവിധ വിഭാഗങ്ങളുടെ പരിപാടികൾ അരങ്ങേറും. രചനാമൽസരങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച റൂമുകളിൽ പരിപാടികൾസംഘടിപ്പിക്കപ്പെടും. മൽസര പാരിപാടികളെ ജഡ്ജ് ചെയ്യുന്നതിനായി പരമാവധികലാ സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരെ നിയോഗിച്ചിട്ടുണ്ട്.

മൽസരപരിപാടികൾക്ക് ശേഷം രാത്രി 8.30 തിനു സാസ്‌കാരിക സമ്മേളനത്തിന്തുടക്കമാകും. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ സ്പ്രിൻസ് നടരാജൻ വൈസ് ചെയർമാന്മുഹമ്മദ് ഇഖ്ബാൽ, ജാഫർ മൈദാൻ, രാജു ഇരിങ്ങൽ, സിയാദ് ഏലംകുളം, സൈനുദ്ധീൻസഖാഫി, എം സി അബ്ദുൽ കരീം, വി പി കെ അബൂബക്കർ ഹാജി, സുലൈമാൻ ഹാജി, അഷറഫ്എഞ്ചിക്കൽ, മമ്മൂട്ടി മുസ്ലിയാർ, സിയാദ് കൊല്ലം, വി എം ബഷീർ ഫിറോസ്തിരുവത്ര. സുധി പുത്തൻവേലിക്കര, കെ സി ഫിലിപ്പ് തുടങ്ങിയവർസംബദ്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.