സൽമാബാദ് ആർ എസ്സി, മനാമ സെൻട്രലിനു കീഴിൽ ഖലം സംഗമവും കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാപനവും നടത്തി. സൽമാബാദ് റൂബി ഹാളിൽ സംഘടിപ്പിക്കപ്പെട്ട സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. കലാ സാഹിത്യസാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ പരിപാടിയിൽ സംബദ്ധിച്ചു. സെൻട്രൽ ചെയർമാൻ ഹംസ ഖാലിദ് സഖാഫി പ്രാർത്ഥന നടത്തി. രാജു ഇരിങ്ങൽ ഉൽഘാടനം നിർവഹിച്ചു.

നാഷനൽ സ്റ്റുഡന്റ് കൺ വീനർ അഷ്ഫാഖ് മണിയൂർ പദ്ധതി അവതരണവും, ആർ എസ് സി നാഷനൽ ജനറൽ കൺവീനർ പ്രഭാഷണം നടത്തി. കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം, പ്രശസ്ത നോവലിസ്റ്റ് കൂടിയായ ജയചന്ദ്രൻ നടത്തി. ആർ എസ് സി, ഹോം പേജ് സമർപ്പണം ഐ സി എഫ് സെന്റ്രൽ സെക്രട്ടറി റഫീഖ് മാസ്റ്റർ നരിപ്പറ്റ നിർവഹിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ മുഹമ്മദ് അലി മുസ്തഫ പേരാമ്പ്ര, ഹംസ,എന്നിവർ പങ്കെടുത്തു. റഹീം സഖാഫി അത്തിപ്പറ്റ, ഉമ്മർ സാഹിബ്, ലുഖ്മാൻ വിളത്തൂർ എന്നിവർ ആശംസ അർപ്പിച്ചു. ആർ എസ് സി നാഷനൽ കൺവീനർ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, ഫൈസൽ അലനല്ലൂർ, അബ്ദുൽ സലാം കോട്ടക്കൽ എന്നിവർ സംബദ്ധിച്ചു. കലാലയം കൺവീനർ മുഹമ്മദ് അലി ആമുഖവും, ഷബീർ മാസ്റ്റർ നന്ദിയും പറഞ്ഞു.