രിസാല സ്റ്റഡി സർക്കിൾ സാംസ്‌കാരിക വിഭാമായ കലാലയം സാംസ്‌കാരിക വേദി മിഡിൽ ഈസ്റ്റ് പ്രഖ്യാപനം നാളെ വെകുന്നേരം 7 ന് മനാമ പാക്കിസ്ഥാൻ ക്ലബിൽ നടക്കും. ഗൾഫിലെ അമ്പത് കേന്ദ്രങ്ങളിൽ ഖലം എന്ന പേരിലാണ് പ്രഖ്യാപന സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.

ബഹ്റൈനിൽ മൂന്ന് സെന്ററുകളിലായി റിഫ, മാനമ, മുഹറഖ്, (റിഫ - ഹാമദ് ടൗൺ മദ്രസ, 1.30 Pm, മനാമ - സൽമാബാദ് റൂബി റെസ്റ്റോറന്റ് 3.00 Pm, മുഹറഖ് - പാക്കിസ്ഥാൻ ക്ലബ് 7.00 Pm) എന്നിവിടങ്ങളിൽ വെച്ച് 'ഖലം' ലോഞ്ചിങ് പരിപാടികൾ സംഘടിപ്പിക്കും. റിഫ, മാനമ, മുഹറഖ്, തുടങ്ങിയ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രഖ്യാപന പരിപാടികൾ എം സി അബ്ദുൽ കരീം സാഹിബ്, അഷറഫ് ഇഞ്ചിക്കൽ, അബ്ദുറഹീം പേരാമ്പ്ര, ഉദ്ഘാടനം ചെയ്യും. എഴുത്തുകാരും സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായ അനിൽ വെങ്കോട്, ജയചന്ദ്രൻ, കെ സി ഫിലിപ്പ്, ജോർജ്ജ് വർഗീസ്, രാജു ഇരിങ്ങൽ, ഫിറോസ് തിരുവത്ര, ലുഖ്മാൻ വിളത്തൂർ, ഇഖ്ബാൽ വെളിയങ്കോട് എന്നിവർ വ്യത്യസ്ത കേന്ദ്രങ്ങളിൽ കലാലയം സാംസ്‌കാരികാരിക വേദിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ജീവനു നേരെ വെല്ലുവിളിയുയർത്തുന്ന ഫാസിസവും ചൂഷണവുമടക്കം സാധാരണക്കാരിൽ ഗ്രസിച്ച പൊതുബോധത്തിനെതിരെ ഖലം- പേന ആയുധമാക്കി സാംവാദാത്മക സാംസ്‌കാരിക മുഖം തുറക്കുകയും പ്രവാസി യുവജനങ്ങളിൽ വായനയും അറിവന്വേഷണ വിചാരശീലങ്ങളും വളർത്തിയെടുക്കുകയുമാണ് കലാലയം ലക്ഷ്യം വെക്കുന്നത്. വനിതകൾ, കുട്ടികൾ, യുവാക്കൾ തുടങ്ങി വിവിധ തുറകളിലുള്ളവർക്കായി പ്രായോഗിക തുടർ പരിശീലനങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതി വിളംബരവും ഖലമിൽ നടക്കും. സാഹിത്യ സാംസ്‌കാരിക പൊതു രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

സൗദിക്ക് പുറമെ ഒമാൻ, യു എ ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവടങ്ങളിലും കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം നടക്കും