- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാലയം സാംസ്ക്കാരി വേദി പ്രഖ്യാപിച്ചു
റിഫ: ആർ എസ്സി, റിഫ സെന്ററിനു കീഴിൽ ഖലം സംഗമവും, കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാപനവും നടന്നു. ഹാമദ് ടൗൺ കാനൂ ഹാളിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. കലാ സാഹിത്യസാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ പരിപാടിയിൽ സംബന്ധിച്ചു. സെന്റർ ചെയർമാൻ ഷിഹാബുദ്ധീൻ സിദ്ദീഖി പ്രാർത്ഥന നടത്തി. ഹുദൈഫ് ഹൈദർ ഖിറാഅത്തും, ഇഖ്ബാൽ വെളിയങ്കോട് ഉൽഘാടനം നിർവഹിച്ചു. നാഷനൽ സ്റ്റുഡന്റ് കൺ വീനർ അഷ്ഫാഖ് മണിയൂർ പദ്ധതി അവതരണവും മിഡിൽ ഈസ്റ്റ് എക്സികുട്ടീവ് അംഗം അൻവർ സലീംസ പ്രഭാഷണവും നടത്തി. കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം, പ്രശസ്ത കോളമിസ്റ്റായ ലുഖ്മാൻ വിളത്തൂരും ആർ എസ് സി, ഹോം പേജ് സമർപ്പണം മിഡിൽ ഈസ്റ്റ് കലാലയം സമിതി അംഗം ഷബീർ മാറെഞ്ചേരിയും നിർവഹിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ ഹുദൈഫ്, ഫായിസ എന്നിവർ പങ്കെടുത്തു. ഐ സി എഫ് റിഫ സെന്റ്രൽ സെക്രട്ടറി ഇർഷാദ് ആലപ്പുഴ, മൂസാ കരിമ്പിൽ എന്നിവർ ആശംസ അർപ്പിച്ചു. ആർ എസ് സി നാഷനൽ കൺ വീനർമാരായ, നവാസ് പാവണ്ടൂർ, മുസ്തഫ പേരാമ്പ്ര, അബ്ദുല്ല രണ്ടത്താണി, ഫൈ
റിഫ: ആർ എസ്സി, റിഫ സെന്ററിനു കീഴിൽ ഖലം സംഗമവും, കലാലയം സാംസ്‌കാരിക വേദിയുടെ പ്രഖ്യാപനവും നടന്നു. ഹാമദ് ടൗൺ കാനൂ ഹാളിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. കലാ സാഹിത്യസാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ പരിപാടിയിൽ സംബന്ധിച്ചു.
സെന്റർ ചെയർമാൻ ഷിഹാബുദ്ധീൻ സിദ്ദീഖി പ്രാർത്ഥന നടത്തി. ഹുദൈഫ് ഹൈദർ ഖിറാഅത്തും, ഇഖ്ബാൽ വെളിയങ്കോട് ഉൽഘാടനം നിർവഹിച്ചു. നാഷനൽ സ്റ്റുഡന്റ് കൺ വീനർ അഷ്ഫാഖ് മണിയൂർ പദ്ധതി അവതരണവും മിഡിൽ ഈസ്റ്റ് എക്സികുട്ടീവ് അംഗം അൻവർ സലീംസ പ്രഭാഷണവും നടത്തി. കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനം, പ്രശസ്ത കോളമിസ്റ്റായ ലുഖ്മാൻ വിളത്തൂരും ആർ എസ് സി, ഹോം പേജ് സമർപ്പണം മിഡിൽ ഈസ്റ്റ് കലാലയം സമിതി അംഗം ഷബീർ മാറെഞ്ചേരിയും നിർവഹിച്ചു.
തുടർന്ന് നടന്ന കലാപരിപാടികളിൽ ഹുദൈഫ്, ഫായിസ എന്നിവർ പങ്കെടുത്തു. ഐ സി എഫ് റിഫ സെന്റ്രൽ സെക്രട്ടറി ഇർഷാദ് ആലപ്പുഴ, മൂസാ കരിമ്പിൽ എന്നിവർ ആശംസ അർപ്പിച്ചു. ആർ എസ് സി നാഷനൽ കൺ വീനർമാരായ, നവാസ് പാവണ്ടൂർ, മുസ്തഫ പേരാമ്പ്ര, അബ്ദുല്ല രണ്ടത്താണി, ഫൈസൽ അലനല്ലൂർ, അബ്ദുൽ സലാം കോട്ടക്കൽ എന്നിവർ സംബദ്ധിച്ചു. കലാലയം കൺ വീനർ മുഹമ്മദ് സലാം ആമുഖവും നാസിൽ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.