മനാമ: പരസ്പര സഹകരണവും, സ്‌നേഹവും സൗഹാദൃവും, മത മൈത്രിയും, കളിയാടിയിരുന്ന കൊച്ചു ഗ്രാമങ്ങളിൽപോലും, വർഗ്ഗീയതയുടെ മിന്നലാട്ടങ്ങൾ കണ്ടുതുടങ്ങിയ കാലത്ത് ഫാസിസത്തെ ചെറുക്കാൻ മതനിരപേക്ഷതയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന്, വർഗീയത, ഫാസിസം പ്രതിരോധത്തിലെ ഇടർച്ചകൾ എന്ന വിഷയത്തിൽ ആർ എസ് സി റിഫ സോൺ, സംഘടിപ്പിച്ച  വിചാര സദസ്സിൽ അഭിപ്രായമുയർന്നു.  തെറ്റുചെയ്യുന്നവൻ സ്വന്തം പാർട്ടിയിലോ സമുദായതിലോ പെട്ടവനെങ്കിൽ ഭരണകൂടവും, നിയമപാലകരും അവരെ സംരക്ഷിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  പോലും വർഗീയ ചിന്തകൾ ഉണർത്തിവിടുന്ന കാലം,  മതത്തിന്റെയോ ജാതീയതയുടെയോ അതിർവരമ്പുകൾ സൃഷ്ടിച്ചു മനസ്സുകൾ അകലുന്ന കാഴ്ചയാണ്. ഈ വർഗ്ഗീയ മുഖം നമ്മുടെ രാജ്യത്തെ  ഭീതിയിലാഴ്‌ത്തുന്നു.

സ്വന്തം വിശ്വാസ പ്രകാരം ജീവിക്കാൻ സാധിക്കാത്ത ചുറ്റുപാടിൽ  എത്തിയിരിക്കുന്നു രാജ്യത്തിന്റെ അസഹിഷ്ണുത, എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നെടത് ഫാസിസം അടുക്കളകയറി വന്നിരിക്കുന്നു, മഹാത്മാവിന്റെ വധവുമായി ബന്ധപെട്ടു രംഗപ്രവേശനം ചെയിതു മൂർതീഭാവം പൂണ്ട  ആർ എസ് സി ന്റെയും ഹിറ്റ്‌ലറുടെ നാസിസതിന്റെയും ആശയം തന്നെ യാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ  രാജ്യത്തു നടപ്പിലാക്കി കൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണ് ദാദ്രി സംഭവവും ,ഉത്തരേന്ത്യയിൽ ചുട്ടുകൊന്നതും  കൽബർഗിയുടെ വധവും  സൂചിപ്പിക്കുന്നത്. കോർപ്പറെറ്റുകൾക്ക് രാജ്യത്തെ തീറെഴുതി നൽകി രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്താൻ ഫണ്ടുകൾ കണ്ടതുന്നു.ഫാസിസത്തെ രാജ്യത്തുനിന്നു തൂത്തെറിയാൻ മതനിരപേക്ഷ വാദികൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്നും  മതനിരപേക്ഷ കക്ഷികൾ  രാജ്യത്തിന്റെ ഐക്യവും  അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബന്ധരാണെന്നും, ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ആർ എസ് സിസംഘടന കൺവീനർ മുഹമ്മദ് വി പി കെ  മോഡറേട്ടരായിരുന്നു, ബഷീർ മാസ്റ്റർ കോട്ടക്കൽ  ഉൽഘാടനം ചെയ്തു, ഇസ്മയിൽ മിസ്ബാഹി (ഐ സി എഫ്) സുഹൈൽ എം കെ (നവകേരള) ഷെരീഫ് കോഴിക്കോട് (പ്രതിഭ) ഇ പി അനിൽ (പ്രേരണ) എന്നിവർ സംസാരിച്ചു.

ഫൈസൽ ചെറുവണ്ണൂർ  സ്വാഗതവും നസീർ പയ്യോളി നന്ദിയും രേഖപ്പെടുത്തി. ഐ സി എഫ് നേതാക്കളായ സുലൈമാൻ ഹാജി, അബ്ദുൽസലാം മുസ്ലിയാർ മുസ്തഫ ഹാജി, അഷ്ഫാഖ് അബ്ദുല്‌സലാം കോട്ടക്കൽ  തുടങ്ങിയവർ  സംബന്ധിച്ചു.