- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആർ എസ് സി സാഹിത്യോത്സവുകൾക്ക് തുടക്കമാവുന്നു; നാഷനൽ സാഹിത്യോത്സവ് ഷാർജയിൽ
ദുബൈ: മണലാരണ്യത്തിലെ മലയാളികൾക്ക് സർഗസ്സ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സർക്കിൾ ഏഴാമത് സാഹിത്യോത്സവുകൾക്കു അരങ്ങുണർന്നു. ഇശലുകളുടെ ഈണവും ദഫ് ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസലോകത്തിന് സർഗ വസന്തമാണ് സാഹിത്യോത്സവുകൾ സമ്മാനിക്കുന്നത്. പ്രൈമറി, ജൂനിയർ, സെ
ദുബൈ: മണലാരണ്യത്തിലെ മലയാളികൾക്ക് സർഗസ്സ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സർക്കിൾ ഏഴാമത് സാഹിത്യോത്സവുകൾക്കു അരങ്ങുണർന്നു. ഇശലുകളുടെ ഈണവും ദഫ് ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസലോകത്തിന് സർഗ വസന്തമാണ് സാഹിത്യോത്സവുകൾ സമ്മാനിക്കുന്നത്.
പ്രൈമറി, ജൂനിയർ, സെക്കന്ററി സീനിയർ, ജനറൽ വിഭാഗങ്ങളിൽ മാപ്പിളപ്പാട്ട്, മാലപ്പാട്ട്, സംഘഗാനം, അറബിഗാനം, ദഫ്മുട്ട്, പ്രസംഗം, കഥ കവിത രചന, പ്രബന്ധം, ചിത്രരചന, ഡോക്യുമെന്ററി, സ്‌പോട്ട് മാഗസിൻ തുടങ്ങി 49 കലാ സാഹിത്യ ഇനങ്ങളിലാണ് യുനിറ്റ്, സെക്ടർ, സോൺ, നാഷനൽ തലങ്ങളിലായി മത്സരങ്ങൾ നടക്കുക. ആർ എസ് സി സാഹിത്യോത്സവ് മാന്വൽ അനുസരിച്ചാണ് ഗൾഫ് നാടുകളിൽ ഒരേ സമയം ഏകീകൃത സ്വഭാവത്തിൽ സാഹിത്യോത്സവുകൾ നടക്കുന്നത്.
18ന് യുഎഇ.യിൽ യൂനിറ്റ് സാഹിത്യോത്സവുകൾക്കു തുടക്കമാവും ഒക്ടോബർ 15നു സെക്ടർ സാഹിത്യോത്സവുകളും 25നു സോൺ സാഹിത്യോത്സവുകളും പൂർത്തിയാകും. യുഎഇ നാഷനൽ സാഹിത്യോത്സവ് നവംബർ 20നു ഷാർജയിൽ നടക്കും. ഉദ്ഘാടന, സമാപന വേദികളിൽ ഗൾഫിലെ സാംസ്‌കാരിക, സാമൂഹിക പ്രമുഖർ, ഉദ്യോഗസ്ഥർ, വ്യവസായികൾ പങ്കെടുക്കും.
ആസ്വാദനങ്ങൾക്കൊപ്പം പ്രവാസി മലയാളികൾക്കിടയിലെ സർഗ പ്രതിഭാത്വങ്ങൾക്ക് രംഗാവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നതെന്ന് നാഷണൽ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. കലാ സാഹിത്യ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക ഇനങ്ങൾക്കും എഴുത്ത്, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങൾക്കും സാഹിത്യോത്സവുകളിൽ പ്രാധാന്യം നൽകുന്നു ഗൾഫ് നാടുകളിൽ ഏകീകൃത സ്വഭാവത്തിൽ നടക്കുന്ന ഏക കലാസാഹിത്യ മത്സര വേദിയാണ് ആർ എസ് സി സാഹിത്യോത്സവുകൾ. നാഷനൽ സാഹിത്യോത്സവിന്റെ ബ്രോഷർ ഇന്ത്യൻ അംബാസഡർ ടി.പി സീതാറാം ബനിയാസ് സ്‌പൈക്ക് എം.ഡി അബ്ദുറഹ്മാൻ ഹാജി കുറ്റൂരിന് നൽകി പ്രകാശനം ചെയ്തു.
നാഷനൽ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണവും പ്രചരോണോൽഘാടനവും 11 വെള്ളി വൈകീട്ട് ഏഴ് മണിക്ക് ഷാർജ ഇന്ത്യൻ അസേസിയേഷൻ ഹാളിൽ നടക്കും സാമുഹിക സാംസ്‌കാരിക വ്യവസായിക രംഗത്തെ പ്രമുഖർ സംബന്ധിക്കും