- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഇർഷാദ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം:ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി എസ്. ഇർഷാദിനെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് കെ.വി.സഫീർ ഷാ സ്ഥനമൊഴിയുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊല്ലംചടയമംഗലം സ്വദേശിയായ ഇർഷാദ് നിലവിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. എം.കോം ബിരുദധാരിയാണ്.കോഴിക്കോട് വെച്ചുനടന്ന തെരഞ്ഞെടുപ്പിന് ഉപദേശക സമിതി ചെയർമാൻ ഹമീദ് വാണിയമ്പലം നേതൃത്വം നൽകി. മറ്റു ഭാരവാഹികളിൽ മാറ്റമില്ല. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി സുമ റാണിപുരം, മഹേഷ് തോന്നക്കൽ, ജസീം സുൽത്താൻ, അർച്ചന ചെങ്ങന്നൂർ, ജവാദ് കോട്ടയം, പി.ഡി രാജേഷ്, സൂഫിയ മഹ്മൂദ് എന്നിവരെ തെരഞ്ഞെടുത്തു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റിന് സ്വീകരണം നൽകി പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്.ഇർഷാദിന് നഗരത്തിൽ സ്വീകരണം നൽകി. ടൗൺ സ്റ്റാന്റ് പരിസരത്ത് നിന്ന് ഹർഷാരവങ്ങളോടെയാണ് പ്രവർത്തകർ പ്രസിഡന്റിനെ സ്വീകരിച്ചത്. തുടർന്ന് നടന്ന സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ സംസാരിച്ച
തിരുവനന്തപുരം:ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി എസ്. ഇർഷാദിനെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് കെ.വി.സഫീർ ഷാ സ്ഥനമൊഴിയുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊല്ലംചടയമംഗലം സ്വദേശിയായ ഇർഷാദ് നിലവിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. എം.കോം ബിരുദധാരിയാണ്.കോഴിക്കോട് വെച്ചുനടന്ന തെരഞ്ഞെടുപ്പിന് ഉപദേശക സമിതി ചെയർമാൻ ഹമീദ് വാണിയമ്പലം നേതൃത്വം നൽകി. മറ്റു ഭാരവാഹികളിൽ മാറ്റമില്ല. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി സുമ റാണിപുരം, മഹേഷ് തോന്നക്കൽ, ജസീം സുൽത്താൻ, അർച്ചന ചെങ്ങന്നൂർ, ജവാദ് കോട്ടയം, പി.ഡി രാജേഷ്, സൂഫിയ മഹ്മൂദ് എന്നിവരെ തെരഞ്ഞെടുത്തു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റിന് സ്വീകരണം നൽകി
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്.ഇർഷാദിന് നഗരത്തിൽ സ്വീകരണം നൽകി. ടൗൺ സ്റ്റാന്റ് പരിസരത്ത് നിന്ന് ഹർഷാരവങ്ങളോടെയാണ് പ്രവർത്തകർ പ്രസിഡന്റിനെ സ്വീകരിച്ചത്.
തുടർന്ന് നടന്ന സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ സംസാരിച്ചു. ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, സംസ്ഥാന കമ്മിറ്റിയംഗം പി.ഡി രാജേഷ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.വി വിജയരാഘവൻ എന്നിവർ ഹാരമണിയിച്ചു. ജില്ല കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.