തിരുവനന്തപുരം: മുന്നണി മാറ്റത്തിൽ സാധ്യത തള്ളാതെ ആർ എസ് പി. മുന്നണി മാറ്റത്തിൽ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആർഎസ്‌പി നേതൃത്വം അറിയിച്ചു. തോൽവിയുടെ പേരിൽ മുന്നണി മാറാനില്ല. എന്നാൽ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോഗത്തിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു. ഓഗസ്റ്റ് ഒൻപതിന് പാർട്ടി നേതൃയോഗം ചേരും.

വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ആർഎസ്‌പി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്നാണ് ആർഎസ്‌പിയുടെ വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ അവർ തീരുമാനമുണ്ടാക്കട്ടെയെന്നും എൻ കെ പ്രമേചന്ദ്രൻ പറഞ്ഞു. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും പ്രമേചന്ദ്രൻ വിമർശിച്ചു.

അതേസമയം പാർട്ടിയിൽ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്നെന്ന് ഷിബു ബേബി ജോൺ ആവർത്തിച്ചു. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയതാണ്. കോൺഗ്രസിൽ ഇപ്പോൾ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.