- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ടു നിത്യ ദാരിദ്ര്യത്തിലേക്കാണ്ടു പോയ ജനജീവീതം കൂടുതൽ ദു:സഹമാക്കി; ഇന്ധന വിലയുടെ കുതിച്ചു ച്ചാട്ടം. മോദി സർക്കാരിന്റെ മൗനാനുവാദത്തിൽ നടക്കുന്ന ഈ കൊള്ളയ്ക്ക് കൂട്ടു നിൽക്കരുത്; സംസ്ഥാന സർക്കാർ പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് ആർ എസ് പി
തിരുവനന്തപുരം: ഇന്ധനവില 100 കടന്നിട്ടും സംസ്ഥാന സർക്കാർ സംസ്ഥാനത്തിന് ലഭ്യമാകുന്ന നികുതിയിൽ കുറവ് വരുത്താത് അത്ഭുതമാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ടു നിത്യ ദാരിദ്ര്യത്തിലേക്കാണ്ടുപോയ ജനജീവീതം കൂടുതൽ ദു:സഹമാക്കുന്നതാണ് ഇന്ധന വിലയുടെ കുതിച്ചു ച്ചാട്ടം. മോദി സർക്കാരിന്റെ മൗനാനുവാദത്തിൽ നടക്കുന്ന ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇന്ധന വില കൂടിയ സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ ചെയ്തത് അധിക നികുതി ഒഴിവാക്കുകയായിരുന്നു . അത് എൽ ഡി എഫ് സർക്കാർ ഓർക്കണമെന്നും എ. എ. അസീസ് പറഞ്ഞു.
ഇന്ധന വിലവർദ്ധനവിനെതിരെ ജൂൺ 17-ാം തീയതി സംസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.
Next Story