കണ്ണൂർ: മുതിർന്ന ആർ.എസ്‌പി. നേതാവ് കെ. അബ്ദുൾ ഖാദർ (95) നിര്യാതനായി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 1974ൽ മുൻ മുഖ്യമന്ത്രി ഇ.കെ നായനാർക്കെതിരെ ഇരിക്കൂറിലും 1977ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂത്തുപറമ്പിലും മത്സരിച്ചിട്ടുണ്ട്. ആർ.എസ്‌പി ഇടതുപക്ഷത്തെത്തിയപ്പോൾ 1980ൽ കൽപറ്റയിലും സ്ഥാനാർത്ഥിയായി.

ആർ.എസ്‌പി കേന്ദ്ര കമ്മിറ്റി അംഗവും സർ സയ്യിദ് കോളേജ് മാനേജിങ് കമ്മിറ്റിയായ സി.ഡി.എം.ഇയുടെ പ്രസിഡന്റുമാണ്. കെ.എസ്.എഫ്.ഇ, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് എന്നിവയുടെ ചെയർമാനായിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ, മലബാർ മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.

ഫാത്തിമയാണ് ഭാര്യ. ഫറാത്ത്, ഫെബീ എന്നിവർ മക്കളാണ്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ.വി. സുമേഷ് എംഎ‍ൽഎ, ഡി.സി.സി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.