- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വർഷമായി ക്ഷേമനിധിയിലേക്ക് അടയ്ക്കാൻ നൽകിയ കാശിന്റെ രസീത് ചോദിച്ചത് പ്രകോപനമായി; പാർട്ടി ഓഫീസിലെത്തിയ വീട്ടമ്മയെ അടിച്ചോടിച്ച് ആർഎസ്പി നേതാവ്; ഇ.സലാഹുദ്ദീനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തു
കൊട്ടാരക്കര: പാർട്ടി ഓഫീസിലെത്തിയ തയ്യൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെ ആർ എസ് പി നേതാവിന്റെ കയ്യേറ്റം. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കര ആർ എസ് പി മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം. ആർ എസ് പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറിയുമായ ഇ. സലാഹുദ്ദീനാണ് വീട്ടമ്മയ്ക്ക് നേരെ അസഭ്യ വർഷം നടത്തി ആക്രമിച്ചത്.
മൂന്ന് വർഷമായി വീട്ടമ്മ ക്ഷേമനിധി വിഹിതം സലാഹുദ്ദീൻ മുഖേനയാണ് അടയ്ക്കുന്നുണ്ട്. ഇതിന്റെ രസീത് ആവശ്യപ്പെട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടമ്മ പാർട്ടി ഓഫീസിലെത്തിയത്. രസീത് കിട്ടാതായതോടെ വീട്ടമ്മ മടങ്ങുകയും ഭർത്താവുമായി തിരികെയെത്തുകയും ചെയ്തു.
രസീത് തരില്ലെന്ന് പറഞ്ഞ് സലാഹുദ്ദീൻ അസഭ്യം തുടങ്ങി. വീട്ടമ്മയുടെ ഭർത്താവിന്റെ കരണത്ത് അടിക്കുകയും വീട്ടമ്മയെ കസേരകൊണ്ട് അടിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ഹൾ സോഷ്യസലാഹുദ്ദീൻ, രസീത് പ്രകോപനംൽ മീഡിയയിലൂടെ പുറത്തുവന്നതോടെ പാർട്ടി നടപടി കൈക്കൊണ്ടു. ഇ.സലാഹുദ്ദീനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ അറിയിച്ചു. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.
സലാഹുദ്ദീന്റെ പ്രവർത്തനം ഗുരുത വീഴ്ചയാണെന്നും കെ.എസ്. വേണുഗോപാൽ അറിയിച്ചു. കൊട്ടാരക്കരയിൽ മണ്ഡലം കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. മണ്ഡലം സെക്രട്ടറി ജി.സോമശേഖരൻ നായർ, വെളിയം ഉദയകുമാർ, കെ.പ്രദീപ് കുമാർ, ബി.തുളസീധരൻ പിള്ള, ഷെമീന ഷംസുദ്ദീൻ, മുഹമ്മദ് ഹുസൈൻ എന്നിവർ പങ്കെടുത്തു.