- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൊസബാളെ രണ്ടാമനാകുമ്പോൾ നേട്ടം മുരളീധര പക്ഷത്തിന്; എബിവിപിയിലെ സുഹൃത്ത് സർകാര്യവാഹുമ്പോൾ പ്രതീക്ഷയിൽ വി മുരളീധരൻ; വെട്ടിയൊതുക്കുന്നത് പലതിനും തടസ്സം നിന്ന രാധാകൃഷ്ണനേയും ഗോപാലൻകുട്ടി മാസറ്ററേയും; ഈശ്വരനൊപ്പം നയിക്കാൻ എത്തുന്നത് നടൻ ബൈജുവിന്റെ ഭാര്യാ സഹോദരൻ; ആർ എസ് എസിൽ ഇനിയും മാറ്റങ്ങൾക്ക് സാധ്യത
തിരുവനന്തപുരം: പുനഃസംഘടനയിലൂടെ കേരളത്തിലെ ആർ എസ് എസിൽ വെട്ടിയൊതുക്കപ്പെടുന്നത് രാധാകൃഷ്ണൻ ഗ്രൂപ്പ്. കേരളത്തിൽ അടുത്ത പ്രാന്തകാര്യവാഹ് ആകുമെന്ന് കരുതിയ വ്യക്തിയാണ് രാധാകൃഷ്ണൻ. എന്നാൽ രാധാകൃഷ്ണന് ആ ചുമതല ആർ എസ് എസിന്റെ ദേശീയ നേതൃത്വം കൈമാറിയില്ല. ചില പരാതികൾ ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ഗൗരവത്തോടെ എടുത്തതാണ് ഇതിന് കാരണം. ഇതിനൊപ്പം കർണ്ണാടകക്കാരനായ ദത്താത്രേയ ഹൊസബാളെ സർകാര്യവാഹ് ആകുമ്പോൾ അത് കേരളത്തിലെ ബിജെപിയിൽ വി മുരളീധര പക്ഷത്തിന് കരുത്താകുകയും ചെയ്യും.
ഭയ്യാജി ജോഷി ആർഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് സംഘടനയിലെ രണ്ടാമനായി ദത്താത്രേയ ഹൊസബാളെ മാറുന്നത്. വി മുരളീധരനൊപ്പം എബിവിപിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം കേരളത്തിലെ പല നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ്. മുരളീധരനുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കുന്ന ഹൊസബാളെയാണ് കേന്ദ്രമന്ത്രിയും എംപിയുമെല്ലാം ആകാൻ കേരളത്തിലെ നേതാവിനെ സഹായിച്ചതെന്ന വിലയിരുത്തൽ സജീവമാണ്. പല നിർണ്ണായക ഘട്ടത്തിലും മുരളീധരൻ പിന്തുണ നൽകിയിരുന്ന ഹൊസബാളെ നേതൃത്വത്തിൽ എത്തുമ്പോൾ കേരളത്തിൽ എം രാധാകൃഷ്ണൻ ഗ്രൂപ്പ് പൂർണ്ണമായും വെട്ടിമാറ്റപ്പെട്ടു. ഇതും മുരളീധരന് അനുകൂലമായി മാറിയേക്കും.
എം രാധാകൃഷ്ണൻ ദക്ഷിണക്ഷേത്രീയ സഹകാര്യവാഹ് ആയി മാറും. ചുമതലയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ഈ നേതാവിന് ഇനി വലിയ റോൾ ഉണ്ടാകില്ലെന്നതാണ് വസ്തുത. ഈശ്വരനും കെപി രാധാകൃഷ്ണനും പ്രസാദ് ബാബുവും ചേർന്നാകും സംഘടനയെ നയിക്കുക. സംസ്ഥാനത്തെ പ്രാന്ത പ്രചാരകിനെ ഇതുവരെ മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രചാരകന്മാരുടെ ചുമതലകൾ പഴയതു പോലെ തുടരുകയും ചെയ്യും. ബാലശങ്കറിന് ചെങ്ങന്നൂർ സീറ്റ് നിഷേധിച്ച സംഭവത്തിന് ശേഷം പരസ്യമായി നടത്തിയ പ്രതികരണങ്ങളാണ് ഗോപാലൻകുട്ടി മാസ്റ്ററിന് വിനയാകുന്നതെന്നാണ് വിലയിരുത്തൽ.
ഗോപാലൻകുട്ടി മാസ്റ്ററും രാധാകൃഷ്ണനും ചേർന്നാണ് ആർ എസ് എസിൽ കുറച്ചു നാളായി കേരളത്തിൽ കാര്യങ്ങൾ കൊണ്ടു പോയത്. രണ്ടു പേരും എല്ലാ വിഷയത്തിലും യോജിച്ചാണ് നിന്നത്. ബിജെപിയിലെ കാര്യങ്ങളിൽ പോലും അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നില്ല. അത്തരമൊരു നേതൃത്വത്തെയാണ് പൂർണ്ണമായും മാറ്റാനുള്ള തീരുമാനം. പ്രാന്ത പ്രചാരക്, സഹപ്രാന്ത പ്രചാരക് സ്ഥാനങ്ങൾക്കും മാറ്റം വന്നേക്കും. ഈ തീരുമാനം സർ സംഘചാലകിന് എപ്പോൾ വേണമെങ്കിലും എടുക്കാവുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ മോഹൻ ഭാഗവതിന്റെ മനസ്സ് നിർണ്ണായകമാകും.
ആർ എസ്എസ് പ്രാന്തകാര്യവാഹായി നിയമിതനായ പി. എൻ. ഈശ്വരൻ ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയാണ്. ഈശ്വരന് ഒപ്പം കെപി രാധാകൃഷ്ണനും പ്രസാദ്ബാബുവും പ്രാന്ത സഹകാര്യവാഹകന്മാർ ആകുന്നു. ഭാവിയിൽ കെപി രാധാകൃഷ്ണൻ നേതാവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊയിലാണ്ടി ചേലിയ സ്വദേശിയായ കെ. പി. രാധാകൃഷ്ണൻ പ്രാന്ത ബൗദ്ധിക് പ്രമുഖായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ടി. വി. പ്രസാദ്ബാബു തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ആയിരുന്നു. സിനിമാ നടൻ ബൈജുവിന്റെ ഭാര്യാ സഹോദരനാണ് പ്രസാദ് ബാബു.
ആർ എസ് എസിന്റെ അഖിലഭാരതീയ കാര്യകാര്യ സമിതിയിൽ അംഗമായിരുന്ന സേതുമാധവനും ഈ പട്ടികിയിൽ ഇല്ല. മുതിർന്ന നേതാവായ സേതുമാധവനെ പ്രായം പരിഗണിച്ചാണ് ഒഴിവാക്കിയതെന്നാണ് സൂചന. ആർഎസ്എസ് ദേശീയ നേതാവായി മാറുമെന്ന് കരുതിയിരുന്ന എം നന്ദകുമാറിനും ഇപ്പോൾ പുറത്തു വരുന്ന പട്ടികയിൽ സ്ഥാനമില്ല. പ്രജ്ഞാ പ്രവാഹിന്റെ ചുമതലയിലാണ് നന്ദകുമാർ ഇപ്പോഴുള്ളത്. നന്ദകുമാറിനും ആർഎസ്എസ് ദേശീയ നേതൃത്വത്തിൽ പലരും സ്ഥാനം പ്രതീക്ഷിച്ചിരുന്നു. ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന രാംലാൽ ആണ് സമ്പർക്ക പ്രമുഖ്. ബിജെപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ റാം മാധവിനും കാര്യകാരി സമിതിയിൽ അംഗത്വം നൽകി.
ആർഎസ്എസ് അഖിലഭാരതീയ കാര്യകർത്താക്കൾ
സർ സംഘചാലക്
ഡോ. മോഹൻ ഭാഗവത്
സർകാര്യവാഹ്
ദത്താത്രേയ ഹൊസബാളെ
സഹ സർകാര്യവാഹ്
ഡോ.മന്മോഹൻ വൈദ്യ
കൃഷ്ണ ഗോപാൽ
സി.ആർ. മുകുന്ദ്
അരുൺകുമാർ
രാം ദത്ത് ചക്രാദർ
ശാരീരിക് പ്രമുഖ്
സുനിൽ കുൽഖർണി
സഹ ശാരീരിക് പ്രമുഖ്
ജഗദീഷ് പ്രസാദ്
ബൗദ്ധിക് പ്രമുഖ്
സ്വന്ത് രഞ്ജൻ
സഹ ബൗദ്ധിക് പ്രമുഖ്
സുനിൽ ഭായ് മെഹ്ത
സേവാ പ്രമുഖ്
പരഗ് അഭ്യാങ്കർ
സഹ സേവാ പ്രമുഖ്
രാജ്കുമാർ മഥാലെ
സമ്പർക്ക പ്രമുഖ്
രാംലാൽ
സഹമ്പർക്ക പ്രമുഖ്
രമേശ് പപ്പ
സുനിൽ ദേശ്പാണ്ഡെ
പ്രചാർ പ്രമുഖ്
സുനിൽ അംബേദ്കർ
സഹ പ്രചാർ പ്രമുഖ്
നരേന്ദ്ര താക്കൂർ
അലോക് കുമാർ
അഖില ഭാരതീയ കാര്യകാരിയംഗങ്ങൾ
സുരേഷ് ഭയ്യാജി ജോഷി
സുരേഷ്സോണി,
വി. ഭാഗയ്യ
സുഹാസ് റാവു ഹിരേമത്
ഇന്ദ്രേഷ്‌കുമാർ
അനിരുദ്ധ് ദേശ്പാണ്ഡെ
റാംമാധവ്
ഉല്ലാസ് കുൽക്കർണി
മറുനാടന് മലയാളി ബ്യൂറോ