കോഴിക്കോട്: ചടയമംഗലത്ത് ക്രിസ്തുമസ് കരോൾ നടത്തിയ കുട്ടികളെ ആക്രമിക്കുകയും പരാതി നൽകിയ കുട്ടിയുടെ വീട്ടിൽ കയറി വീണ്ടും മർദ്ദനമഴിച്ചു വിടുകയും ചെയ്ത സംഭവം അപലപനിയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പ്രസ്താവിച്ചു.

സംഘ പരിവാരത്തിന്റെ അതിക്രമങ്ങളോടു മൃദുസമീപനം സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിന്റെ പൊലീസ് നയം ഫാസിസ്റ്റുകൾക്ക് വലിയ ആത്മവിശ്വസമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘപരിവരത്തിന്റെ അതിക്രമങ്ങളോട് മൃദു സമീപനം തുടരാൻ തന്നെയാണ് നിയമപാലകരുടെ നീക്കമെങ്കിൽ ഫാഷിസ്റ്റ് വിരുദ്ധരായ എല്ലാ ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.