- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷിനെ ചൊറിയാൻ ആർഎസ്എസ് പുറത്തെടുത്ത ആയുധം ബിജെപിക്ക് തിരിച്ചടിയാകുമോ? നിതീഷ് 2000 കോടി മോഷ്ടിച്ചെന്ന് പറയുന്നത് വാജ്‌പേയ് ഭരണകാലത്ത്
ന്യൂഡൽഹി: അഴിമതി മുക്ത ഭരണമാണ് എബി വാജ്‌പേയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം കാഴ്ച വച്ചതെന്നാണ് സംഘപരിവാരുകാർ എന്നും പറഞ്ഞിരുന്നത്. എന്നാൽ അതിന് വിരുദ്ധമായ പലതും ആർഎസ്എസുകാർ തന്നെ പുറത്തുവിടുന്നു. ബീഹാറിൽ പ്രചരണ ചൂട് കടുത്തപ്പോൾ മോദി തരംഗമില്ലെന്ന് ആർഎസ്എസ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ ഐക്യ ജനതാദള്ളിന്റെ മുഖ്യമന്ത്രി ന

ന്യൂഡൽഹി: അഴിമതി മുക്ത ഭരണമാണ് എബി വാജ്‌പേയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം കാഴ്ച വച്ചതെന്നാണ് സംഘപരിവാരുകാർ എന്നും പറഞ്ഞിരുന്നത്. എന്നാൽ അതിന് വിരുദ്ധമായ പലതും ആർഎസ്എസുകാർ തന്നെ പുറത്തുവിടുന്നു. ബീഹാറിൽ പ്രചരണ ചൂട് കടുത്തപ്പോൾ മോദി തരംഗമില്ലെന്ന് ആർഎസ്എസ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ ഐക്യ ജനതാദള്ളിന്റെ മുഖ്യമന്ത്രി നിതീഷ് കൂമാറിനെ അഴിമതിക്കാരനും വികസന വിരോധിയുമാക്കാനാണ് നീക്കം. ഇതിനായി പുറത്തെടുത്ത അമ്പ് കൊണ്ടത് ബിജെപിക്കാർക്ക് തന്നെയാണ്
2000 കോടിയുടെ അഴിമതിയാണ് പരിവാറിലെ സഹ സംഘടന നിതീഷിനെതിരെ ഉന്നയിച്ചത്. കേന്ദ്ര കൃഷ്ി മന്ത്രിയായിരിക്കെ നിതീഷ് 2000 കോടി അടിച്ചെടുത്തുവെന്ന ആരോപണമുള്ള പുസ്തകമാണ് ആർഎസ്എസുകാർ പ്രചരിച്ചത്. കാർഷിക മേഖലയിലെ നവീകരണത്തിന് ലോകബാങ്ക് അനുവദിച്ച തുക അപ്രത്യക്ഷമാക്കിയെന്നാണ് ആരോപണം. നവീന ആശയങ്ങൾ കൊണ്ടുവന്ന് കാർഷിക ഉൽപാദനം കൂട്ടാനുള്ള പദ്ധതിക്കായിരുന്നു തുക ലഭിച്ചത്. ഇത് അപ്പാടെ നിതീഷ് വിഴുങ്ങിയെന്നാണ് ആക്ഷേപം. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണമാണ് ഇത്. കാർഷിക വിദഗ്ധനായ മുൻ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് ഈ വെളിപ്പെടുത്തൽ. അതായത് വാജ്‌പേയ് സർക്കാരിന്റെ കാലത്ത് വൻ അഴിമതികൾ നടന്നുവെന്ന പരസ്യസമ്മതമല്ലേ ഇതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം.
കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്ന സദാചാരി സിങ് തോമറിനെ ഉദ്ദരിച്ചാണ് വെളിപ്പെടുത്തൽ. നാന്നൂറോളം കേന്ദ്രങ്ങളിൽ കാർഷിക മുന്നേറ്റം ലക്ഷ്യമിട്ട് കിട്ടിയ ഫണ്ടിലാണ് തിരിമറി നടത്തിയത്. ഇക്കാര്യം എബി വാജ്‌പേയിക്കും അറിയാമായിരുന്നുവെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ നിതീഷുമായി അന്നത്തെ പ്രധാനമന്ത്രിക്ക ഭിന്നതയുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. വിഷയത്തിൽ തന്നെയാണ് വാജ്‌പേയ് പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഫലത്തിൽ 1998ൽ നടന്ന 2000 കോടിയുടെ അഴിമതി വാജ്‌പേയ് മറച്ചുവച്ചുവെന്നാണ് പറഞ്ഞുവയ്ക്കുന്നത്. ഇത് തന്നെയാണ് വിവാദമാകുന്നതും.
അതുകൊണ്ട് തന്നെ ഈ ആരോപണത്തെ വേഗത്തിൽ മറികടക്കാൻ നിതീഷ് കുമാറിനുമായി. പ്രചരണകാലത്തെ വെറും കള്ളത്തരമാത്രമാണ് അഴിമതികഥയെന്നാണ് നിതീഷിന്റെ നിലപാട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്തുവന്നതെന്നും പറയുന്നു. ഈ പ്രതിരോധം എല്ലാ അർത്ഥത്തിലും വെട്ടിലാക്കുന്നത് ബിജെപിയെയാണ്. എന്തുകൊണ്ട് വാജ്‌പേയ് നടപടിയെടുത്തില്ലെന്നാണ് വിമർശകർ ഉയർത്തുന്ന ചോദ്യം. അഴിമതിക്കാരെ വാജ്‌പേയ് സംരക്ഷിച്ചിരുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും പറയുന്നു. ഇതോടെ അഴിമതി കഥ സ്വയം മുക്കേണ്ട അവസ്ഥയിലാണ് സംഘപരിവാർ.
തന്നെ ഏത് വിധേനയും കള്ളനാക്കാൻ ബിജെപി ശ്രമിക്കുന്നവെന്ന ധാരണ സൃഷ്ടിക്കാനും നിതീഷിനായി. ചികിൽസയിലുള്ള വാജ്‌പേയ്ക്ക് മറുപടി നൽകാൻ കഴിയില്ലെന്നതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് കൂടി പറഞ്ഞുവയ്ക്കുകയാണ് നിതീഷ്.

