- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചാരകന്മാരുടെ എണ്ണം കൂട്ടി കേരളത്തിൽ അദ്ഭുതം കാട്ടാൻ ആർഎസ്എസ്; ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതുതായി കളത്തിലിറങ്ങുന്നത് 30 യുവപ്രചാരകർ; തീരുമാനം എളമക്കരയിൽ കുമ്മനം പങ്കെടുത്ത ബൈഠക്കിൽ
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സംഭവിക്കേണ്ടത് ബിജെപിയേക്കാളുപരി ആർഎസ്എസിന്റെ ആവശ്യമാണ്. ഇന്ത്യയിൽ ആർഎസ്എസിന് ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനമെന്ന് അവകാശപ്പെടുപ്പോഴും രാഷ്ട്രീയ രംഗത്ത് കാര്യമായി ശോഭിക്കാൻ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തെടെയാണ് കുമ്മനം രാജശേഖരനെന്ന പ്രചാരകനെ ആർഎസ്എസ് ബിജെപിക്ക് വിട്ടുകൊടുത്തത്. ഇതോടൊപ്പം മുഴുവൻ പ്രവർത്തകരും ബിജെപിയുടെ പ്രവർത്തനങ്ങളിൽ കൂടി പങ്കാളികളാകണമെന്ന നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഈ പദ്ധതിയും വേണ്ടത്ര ഫലം കാണാതിരുന്നതോടെയാണ് രാഷ്ട്രീയരംഗത്ത് നേരിട്ടിടപെടാൻ ആർഎസ്എസ് തീരുമാനമെടുത്തത്. ഇതിന്റെ തുടർച്ചയായി മുഴുവൻ സമയ പ്രവർത്തകരായ പ്രചാരകന്മാരുടെ എണ്ണം കൂട്ടി അദ്ഭുതം കാട്ടാനുള്ള തയ്യാറെടുപ്പിലാണ് ആർഎസ്എസ്. ഇക്കഴിഞ്ഞ 19, 20, 21 തീയതികളിലായി കൊച്ചി എളമക്കര ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ നടന്ന പ്രചാരക് ബൈഠക്കിൽ 30 പ്രചാരകന്മാരെയാണ് പുതുതായി തെരഞ്ഞെടുത്തത്. എബിവിപിയുടെ ചുമതലയുണ്ടായിരുന്ന കെ.കെ. മനോജ് ഉ
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സംഭവിക്കേണ്ടത് ബിജെപിയേക്കാളുപരി ആർഎസ്എസിന്റെ ആവശ്യമാണ്. ഇന്ത്യയിൽ ആർഎസ്എസിന് ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനമെന്ന് അവകാശപ്പെടുപ്പോഴും രാഷ്ട്രീയ രംഗത്ത് കാര്യമായി ശോഭിക്കാൻ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തെടെയാണ് കുമ്മനം രാജശേഖരനെന്ന പ്രചാരകനെ ആർഎസ്എസ് ബിജെപിക്ക് വിട്ടുകൊടുത്തത്.
ഇതോടൊപ്പം മുഴുവൻ പ്രവർത്തകരും ബിജെപിയുടെ പ്രവർത്തനങ്ങളിൽ കൂടി പങ്കാളികളാകണമെന്ന നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഈ പദ്ധതിയും വേണ്ടത്ര ഫലം കാണാതിരുന്നതോടെയാണ് രാഷ്ട്രീയരംഗത്ത് നേരിട്ടിടപെടാൻ ആർഎസ്എസ് തീരുമാനമെടുത്തത്. ഇതിന്റെ തുടർച്ചയായി മുഴുവൻ സമയ പ്രവർത്തകരായ പ്രചാരകന്മാരുടെ എണ്ണം കൂട്ടി അദ്ഭുതം കാട്ടാനുള്ള തയ്യാറെടുപ്പിലാണ് ആർഎസ്എസ്.
ഇക്കഴിഞ്ഞ 19, 20, 21 തീയതികളിലായി കൊച്ചി എളമക്കര ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ നടന്ന പ്രചാരക് ബൈഠക്കിൽ 30 പ്രചാരകന്മാരെയാണ് പുതുതായി തെരഞ്ഞെടുത്തത്. എബിവിപിയുടെ ചുമതലയുണ്ടായിരുന്ന കെ.കെ. മനോജ് ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽപ്പെടും. താലൂക്ക് തലം മുതൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കാൻ ഇത്തവണത്തെ പ്രചാരക് ബൈഠകിൽ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. ശരാശരി 25നും 30നും ഇടയ്ക്ക് പ്രായമുള്ളവരാണ് പുതുതായി നിയോഗിക്കപ്പെട്ട ചുമതലക്കാർ.
ആർഎസ്എസ് സംസ്ഥാന നേതൃനിരയിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ ഇല്ലെങ്കിലും, ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലേക്ക് പരിണിതപ്രജ്ഞരായ ആളുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. കുമ്മനം രാജശേഖരൻ പ്രത്യേക ക്ഷണിതാവായിരുന്ന ബൈഠക്കിൽ ബിജെപി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന നിർദ്ദേശവും പുതിയ ചുമതലക്കാർക്ക് നൽകിയിട്ടുണ്ട്.
ബൂത്ത്തല പ്രവർത്തനങ്ങളിൽ ബിജെപി അത്രകണ്ട് ശക്തമല്ലെന്നിരിക്കെ ആർഎസ്എസ് കൂടി സജീവമാകുന്നത് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. രാഷ്ട്രീയരംഗത്ത് പൊതുവേ ഇടപെടാറില്ലാത്ത പ്രചാരകന്മാരെ ലഭിക്കുന്നത് മുഴുവൻ സമയ പാർട്ടി പ്രവർത്തനങ്ങളിൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ദേശീയ തലത്തിൽ മുന്നേറുമ്പോഴും സംസ്ഥാനത്ത് ബിജെപി തിരിച്ചടി ഏറ്റുവാങ്ങുന്നത് ആർഎസ്എസ്സിനെ കൂടി ബാധിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് യുവാക്കളായ പ്രചാരകന്മാരുടെ എണ്ണം കൂട്ടി രാഷ്ട്രീയരംഗത്ത് സജീവമാകാൻ സംസ്ഥാന ആർഎസ്എസ് നേതൃത്വം തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ബിജെപി ഏറ്റെടുക്കുന്ന ജനകീയ പ്രശ്നങ്ങളിലും സമരങ്ങളിലും ഇതോടെ ആർഎസ്എസ് സാന്നിധ്യം പ്രത്യക്ഷമായി ഉണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തുടനീളമുണ്ടായ അക്രമങ്ങളും, പാർട്ടി പ്രവർത്തകർ ഇരകളായ കൊലപാതകങ്ങളും പ്രചാരക് ബൈഠകിൽ ചർച്ചയായി.