- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസ് നേതാവ് പി.പത്മകുമാർ സിപിഐഎമ്മിൽ; പാർട്ടി മാറിയത് ഹിന്ദു ഐക്യവേദിയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ വ്യക്തിത്വം; മാറിചിന്തിക്കാൻ പ്രേരിപ്പിച്ചതുകൊലപാതക രാഷ്ട്രീയവും കേരളത്തെ തകർച്ചയിലേക്ക് തള്ളിവിടുന്ന നിലപാടുമെന്ന് പത്മകുമാർ
തിരുവനന്തപുരം: ആർഎസ്എശ് നേതാവ് പി പത്മകുമാർ സിപിഎമ്മിൽ ചേർന്നു. 42 വർഷത്തെ ആർഎസ്എസ് ബന്ധം അവസാനിപ്പിച്ചു കൊണ്ടാണ് തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പത്മകുമാർ സിപിഎമ്മിൽ ചേർന്നത്. ആർഎസ്എസിന്റെ വിവിധ ചുമതലക്കാരനും ഹിന്ദുഐക്യവേദി മുൻ സംസ്ഥാന സെക്രട്ടറിയുമാണ് അദ്ദേഹം. ഇനി സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പി. പത്മകുമാർ അറിയിച്ചു. പത്മകുമാർ സിപിഐമ്മിനൊപ്പം ചേർന്നതായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിൽ ആർഎസ്എസ്ബിജെപി. നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് പത്മകുമാർ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെയും കേരള സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിവിടുന്ന ബിജെപിആർഎസ്എസ് നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പത്മകുമാർ പറഞ്ഞു. ഒ. രാജഗോപാലിന്റെയും കുമ്മനം രാജശേഖരന്റെയും നിലപാടുകൾ നാടിനെ സ്‌നേഹിക്കുന്ന ഒരു പൊതുപ്രവർത്തകനും അംഗീകരിക്കാനാവില്
തിരുവനന്തപുരം: ആർഎസ്എശ് നേതാവ് പി പത്മകുമാർ സിപിഎമ്മിൽ ചേർന്നു. 42 വർഷത്തെ ആർഎസ്എസ് ബന്ധം അവസാനിപ്പിച്ചു കൊണ്ടാണ് തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പത്മകുമാർ സിപിഎമ്മിൽ ചേർന്നത്. ആർഎസ്എസിന്റെ വിവിധ ചുമതലക്കാരനും ഹിന്ദുഐക്യവേദി മുൻ സംസ്ഥാന സെക്രട്ടറിയുമാണ് അദ്ദേഹം.
ഇനി സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പി. പത്മകുമാർ അറിയിച്ചു. പത്മകുമാർ സിപിഐമ്മിനൊപ്പം ചേർന്നതായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിൽ ആർഎസ്എസ്ബിജെപി. നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് പത്മകുമാർ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെയും കേരള സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിവിടുന്ന ബിജെപിആർഎസ്എസ് നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പത്മകുമാർ പറഞ്ഞു.
ഒ. രാജഗോപാലിന്റെയും കുമ്മനം രാജശേഖരന്റെയും നിലപാടുകൾ നാടിനെ സ്‌നേഹിക്കുന്ന ഒരു പൊതുപ്രവർത്തകനും അംഗീകരിക്കാനാവില്ലെന്നും വിഴുപ്പ് ഭാണ്ഡം പേറാൻ ഇനിയും ആവില്ലെന്നും പത്മകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് മുന്നോട്ടുവെയ്ക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടുകളും കൊലപാതക രാഷ്ട്രീയവും ആണ്. ഒ കെ വാസുവും സുധീഷ് മിന്നിയും സ്വീകരിച്ച നിലപാട് താനും സ്വീകരിക്കുകയാണെന്നം അദേഹം പറഞ്ഞു.



