- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം വിദ്യാർത്ഥികൾ ആർഎസ്എസിൽ ചേരുമോ? കലാമിനെ മാതൃകയാക്കി തുടങ്ങിയ മുസ്ലിം രാഷ്ട്രീയ മഞ്ച് കാമ്പസുകളിലേക്ക്
ന്യൂഡൽഹി: മുസ്ലിം വിദ്യാർത്ഥികളെയും ലക്ഷ്യം വച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് കാമ്പസുകളിലേക്ക് നീങ്ങുന്നു. ഇതിനായുള്ള പദ്ധതി ആർഎസ്എസ് തയ്യാറാക്കി കഴിഞ്ഞു. ആർഎസ്എസ് രൂപീകരിച്ച മുസ്ലിം രാഷ്ട്രീയ മഞ്ച് ഉപയോഗിച്ചാണ് മുസ്ലിം വിദ്യാർത്ഥികളെ ഒപ്പം കൂട്ടാൻ ആർഎസ്എസ് ശ്രമം തുടങ്ങിയത്. രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഒന്നാം ജന്മവാർഷ

ന്യൂഡൽഹി: മുസ്ലിം വിദ്യാർത്ഥികളെയും ലക്ഷ്യം വച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് കാമ്പസുകളിലേക്ക് നീങ്ങുന്നു. ഇതിനായുള്ള പദ്ധതി ആർഎസ്എസ് തയ്യാറാക്കി കഴിഞ്ഞു. ആർഎസ്എസ് രൂപീകരിച്ച മുസ്ലിം രാഷ്ട്രീയ മഞ്ച് ഉപയോഗിച്ചാണ് മുസ്ലിം വിദ്യാർത്ഥികളെ ഒപ്പം കൂട്ടാൻ ആർഎസ്എസ് ശ്രമം തുടങ്ങിയത്. രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഒന്നാം ജന്മവാർഷിക ദിനത്തിൽ ന്യൂഡൽഹി റാഫി മാർഗിലെ കോൺസ്റ്റിറ്റിയൂഷൻ ക്‌ളബിൽ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ സ്ഥാപനകായി നിന്ന ഇന്ദ്രേഷ് കുമാർ തന്നെ പദ്ധതിക്ക് തുടക്കമിട്ടു.
മുസ്ലിം വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള പാർട്ടിയുടെ ഈ നീക്കത്തിൽ മുൻ രാഷ്ട്രപതി എ പിജെ അ്ബ്ദുൾ കലാമിനെയാണ് സംഘം കൂട്ടുപിടിച്ചിരിക്കുന്നത്. കലാമിനെ റോൾമോഡലാക്കി ഉയർത്തിക്കാണിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം വിദ്യാർത്ഥി ദിനമായി ആചരിക്കാൻ മുസ്ലിം രാഷ്ട്രീയ മഞ്ച് തീരുമാനിച്ചത്.
ജവഹർലാൽ നെഹ്‌റു സർവകലാശാല, ഡൽഹി സർവകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ, ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി ഡൽഹി കാമ്പസ് എന്നിവിടങ്ങളിൽനിന്ന് മുസ്ലിം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വിളിച്ചുകൂട്ടിയാണ് ഇന്ദ്രേഷ് കുമാർ ചടങ്ങ് സംഘടിപ്പിച്ചത്. മറ്റു കാമ്പസുകളിൽനിന്നുള്ള വിദ്യാർത്ഥികളും ആർഎസ്എസ് പ്രവർത്തകരുമടക്കം രണ്ടായിരത്തോളം പേർ ചടങ്ങിൽ സംബന്ധിച്ചു. 'ഇഗ്‌നോ' വൈസ് ചാൻസലർ പ്രഫ. മുഹമ്മദ് അസ്ലം, ഡൽഹി സാകിർ ഹുസൈൻ കോളജ് പ്രിൻസിപ്പൽ ഡോ. മസ്‌റൂർ അഹ്മദ് ബേഗ്, ആർഎസ്എസ് നേതാവ് ഗിരീഷ് ജുയൽ, 'ആദം' എൻ.ജി.ഒ ചെയർമാൻ ഖുർശിദ് രാജാക്ക, ജെയിൻ ടി.വി ചെയർമാൻ ജെ.കെ. ജയിൻ തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ച് ഡൽഹി കൺവീനർ യാസിർ ജീലാനി, രേഷ്മ എച്ച് സിങ്, അഡ്വ. സയ്യിദ് അലി മുനീർ അന്ദ്രാബി, എയർ മാർഷൽ വാജ്‌പേയി, സാധ്വി ബിവ ഭാരതി, രേണുക ശർമ, ഡോ. സയ്യിദ് റഊഫ്, ഇർഫാൻ മിർസ ബേഗ്, ഹാഫിസ് ശബ്‌റീം തുടങ്ങിയവരും സംബന്ധിച്ചു.
മുസ്ലിം രാഷ്ട്രീയ മഞ്ച് മുസ്ലിം വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തുടങ്ങുന്നത് ഇപ്പോഴാണെന്ന് മഞ്ചിന്റെ യുവജന കൺവീനറും ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പിഎച്ച്.ഡി വിദ്യാർത്ഥിയുമായ നഖീ തഖി വ്യക്തമാക്കി. വിദ്യാർത്ഥി ദിനം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുസ്ലിം രാഷ്ട്രീയ മഞ്ച് വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി നടത്തുന്ന ആദ്യ പരിപാടിയാണെന്നും തഖ്വി പറയുന്നു.

