- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഹിഷ്ണുതയുടെ പേരിൽ അനാവശ്യമായി പഴി കേട്ടു; സംഘപരിവാറിനെ കുറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നിൽ ഗൂഢാലോചന; സംവരണം പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആർഎസ്എസ്
റാഞ്ചി: അസഹിഷ്ണുതയുടെ പേരിൽ അനാവശ്യമായി പഴികേട്ടിരിക്കുകയാണ് തങ്ങളെന്ന് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ദാദ്രി കൊലപാതകത്തെ അപലപിച്ച ജോഷി സംഭവത്തിൽ ആർഎസ്എസിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും ആരോപിച്ചു. ദാദ്രി കൊലപാതകത്തിന്റെ പേരിലും അസഹിഷ്ണുതയുടെ പേരിലും സംഘടന അനാവശ്യമായി പഴികേട്ടു. ദാദ്രി സംഭവത്തിന്റെ

റാഞ്ചി: അസഹിഷ്ണുതയുടെ പേരിൽ അനാവശ്യമായി പഴികേട്ടിരിക്കുകയാണ് തങ്ങളെന്ന് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ദാദ്രി കൊലപാതകത്തെ അപലപിച്ച ജോഷി സംഭവത്തിൽ ആർഎസ്എസിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും ആരോപിച്ചു.
ദാദ്രി കൊലപാതകത്തിന്റെ പേരിലും അസഹിഷ്ണുതയുടെ പേരിലും സംഘടന അനാവശ്യമായി പഴികേട്ടു. ദാദ്രി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാമൂഹ്യ ജീവിതത്തിൽ 90 വർഷമായി പ്രവർത്തിച്ചിട്ടും അസഹിഷ്ണുതയുടെ പേരിൽ ആർഎസ്എസ് ചോദ്യംചെയ്യപ്പെട്ടിരുന്നില്ല. ദാദ്രിയിൽ ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നതിലും സമാനമായ സംഭവങ്ങളിലും സംഘടന അനാവശ്യമായി പഴി കേൾക്കേണ്ടിവന്നു. എന്താണോ സംഭവിച്ചത് അതിനെ തങ്ങൾ അപലപിക്കുന്നു. അത്തരം സംഭവങ്ങൾ സമൂഹത്തിന് നല്ലതല്ല. എന്നാൽ അത്തരം സംഭവങ്ങളെ ആഴത്തിൽ പരിശോധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. നേരത്തെയും ഇത്തരം സംഭവങ്ങൾ സംഘപരിവാറുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും ആഴത്തിൽ പരിശോധിച്ചപ്പോൾ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. സംഘപരിവാറിനെ ഇത്തരം സംഭവങ്ങളിൽ അനാവശ്യമായി കുറ്റപ്പെടുത്തുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംവരണം പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു. റാഞ്ചിയിൽ നടക്കുന്ന ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലാണ് സംഘം ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി സംവരണ വിഷയത്തിൽ ആർഎസ്എസ് നിലപാട് മാറ്റി രംഗത്തെത്തിയത്.
സംവരണം സമൂഹത്തിന് ആവശ്യമാണ്. എന്നാൽ ഇതിലെ അശാസ്ത്രീയതയും അപാകതകളും പരിഹരിക്കേണ്ടതുണ്ട്. അതാണ് ആർഎസ്എസ് ആവശ്യപെടുന്നതെന്നും സംവരണം പുന പരിശോധിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു.നേരത്തെ സംവരണം പുന പരിശോധിക്കണമെന്ന് മുഖപത്രമായ ഓർഗനൈസറിന് നൽകിയ അഭിമുഖത്തിൽ ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു .ഇത് ബീഹാർ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായ പശ്ചാതലത്തിലാണ് സംഘത്തിന്റെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഉത്തർ പ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് അൻപതുകാരനായ മുഹമ്മദ് അഖ്‌ലാക്കിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. പ്രദേശത്തെ അമ്പലത്തിൽ നിന്നുള്ള അനൗൺസ്‌മെന്റിനെ തുടർന്നായിരുന്നു സംഭവം. കേസിൽ അറസ്റ്റിലായവരിലേറെയും ബിജെപി പ്രവർത്തകരാണ്. ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും സമാനമായ സംഭവങ്ങൾ അരങ്ങേറി.

