- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാദ്രി പോലുള്ള സംഭവങ്ങൾ മുമ്പ് നടന്നിട്ടുണ്ട്; ഇടതു എഴുത്തുകാർക്ക് ചിലപ്പോൾ മാത്രം ഓർമക്കുറവ് എന്തുകൊണ്ട്? മതനിരപേക്ഷ വാദികൾ ലാക്കാക്കുന്നതു രാഷ്ട്രീയ ലാഭമെന്ന് ആർഎസ്എസ് മുഖപത്രം; പാക് സിനിമാ താരങ്ങൾക്കും വിലക്കുമായി ശിവസേന
ന്യൂഡൽഹി: എഴുത്തുകാർക്കെതിരെ നിലപാടുകൾ വ്യക്തമാക്കി ആർഎസ്എസ് രംഗത്ത്. ഇപ്പോൾ ഉയർന്നു വരുന്ന വിവാദങ്ങൾ എഴുത്തുകാർ രാഷ്ട്രീയലാഭം മാത്രം നോക്കിയാണുണ്ടാക്കുന്നതെന്നും ഓർഗനൈസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആർഎസ്എസ് വ്യക്തമാക്കുന്നു. ചില മതനിരപേക്ഷവാദികൾ ദാദ്രി സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. സ്വതന്ത

ന്യൂഡൽഹി: എഴുത്തുകാർക്കെതിരെ നിലപാടുകൾ വ്യക്തമാക്കി ആർഎസ്എസ് രംഗത്ത്. ഇപ്പോൾ ഉയർന്നു വരുന്ന വിവാദങ്ങൾ എഴുത്തുകാർ രാഷ്ട്രീയലാഭം മാത്രം നോക്കിയാണുണ്ടാക്കുന്നതെന്നും ഓർഗനൈസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആർഎസ്എസ് വ്യക്തമാക്കുന്നു.
ചില മതനിരപേക്ഷവാദികൾ ദാദ്രി സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. സ്വതന്ത്ര ഭാരതത്തിൽ ദാദ്രി പോലുള്ള സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കൽബുർഗി വധം പോലുള്ള സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്.
എന്നാൽ അന്നൊന്നും പ്രതികരിക്കാത്ത എഴുത്തുകാർ എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം പ്രതികരിക്കുന്നതെന്നും ഓർഗനൈസ് പത്രത്തിലെ ലേഖനത്തിൽ പറയുന്നു.
ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യഭീതി വളർത്താനാണു ശ്രമം. ഇടത് എഴുത്തുകാർക്കു ചിലപ്പോൾ മാത്രം ഓർമക്കുറവ് സംഭവിക്കുന്നത് എന്തുകൊണ്ടാണ്. ഗോധ്രയിൽ കർസേവകർ കൊല്ലപ്പെടുമ്പോൾ ഈ എഴുത്തുകാർ എവിടെയായിരുന്നുവെന്നും ലേഖനത്തിൽ ചോദിക്കുന്നു.
അതേസമയം, ലേഖനത്തിനെതിരെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്മകളെ വീണ്ടും വീണ്ടും ന്യായീകരിക്കുന്ന നിലപാടാണ് ആർഎസ്എസ് സ്വീകരിക്കുന്നതെന്ന് സാംസ്‌കാരിക പ്രവർത്തകർ കുറ്റപ്പെടുത്തി.
അതിനിടെ, പാക്കിസ്ഥാനിൽ നിന്നുള്ള സിനിമാതാരങ്ങളെ ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന വാദവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. പാക് സിനിമാ താരങ്ങളെയോ ക്രിക്കറ്റ് താരങ്ങളെയോ മഹാരാഷ്ട്രയുടെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ലെന്നാണു ശിവസേനയുടെ ഭീഷണി. പാക്കിസ്ഥാൻ സിനിമാ താരങ്ങളായ മാഹിര ഖാൻ, ഫവദ് ഖാൻ എന്നിവരെ തങ്ങളുടെ സിനിമയുടെ പ്രചാരണത്തിനായി മുംബൈയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ഛത്രപത് സേന ജനറൽ സെക്രട്ടറി അക്ഷയ് ബർദാപുർക്കർ പറഞ്ഞു.
ദാദ്രിയിൽ പശുവിറച്ചി കഴിച്ചു എന്നാരോപിച്ച് നാട്ടുക്കൂട്ടം മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവവും എഴുത്തുകാരൻ എം എം കൽബുർഗിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവവും രാജ്യത്തെ നടുക്കിയിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കു വിഘാതമുണ്ടാക്കുന്ന തരത്തിൽ നിരവധി സംഭവങ്ങളാണ് അടുത്തിടെ നടന്നത്. പാക് ഗായകൻ ഗുലാം അലിക്ക് മുംബൈയിൽ സംഗീത പരിപാടിക്കു പ്രവേശനം നിഷേധിച്ച് പ്രതിഷേധമുയർത്തിയ ശിവസേനയും ഇക്കൂട്ടത്തിലുണ്ട്. മുൻ പാക് വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനത്തിന്റെ പേരിൽ സുരേന്ദ്ര കുൽക്കർണിയുടെ മേൽ ശിവസേന പ്രവർത്തകർ കരിമഷി ഒഴിച്ചു. പിന്നാലെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ആലോചിക്കുന്ന ബി.സി.സി.ഐ യോഗസ്ഥലത്തേക്ക് ഇടിച്ചുകയറിയ സംഭവങ്ങൾക്കും പിന്നാലെയാണ് പുതിയ ഭീഷണി. 2014 ലിൽ ഖുബ്‌സൂരത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ താരമാണ് ഫവദ് ഖാൻ. ഷാരൂഖ് ഖാന്റെ നായികയായി റായീസിൽ അരങ്ങേറ്റും കുറിക്കാനിരിക്കെയാണ് മാഹിര ഖാന് നേരെയും ഭീഷണി.

