- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം രാഷ്ട്രീയ മഞ്ച് മോഡലിൽ ആർഎസ്എസ് ക്രിസ്ത്യൻ സംഘടനയ്ക്ക് രൂപം നൽകുന്നു; രൂപീകരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ സമുദായ നേതാക്കളുമായി ചർച്ച നടത്തി; 'രാഷ്ട്രീയ ഈസായ് മഞ്ച്' എന്ന് പേരിടാൻ ആലോചന
ന്യൂഡൽഹി: ആർഎസ്എസിന്റെ വേരുകൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ക്രിസ്ത്യൻ സംഘടനയ്ക്ക് രൂപം നൽകാൻ സംഘപരിവാർ തീരുമാനം. മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ മാതൃകയിൽ ക്രിസ്ത്യൻ സംഘഠന തുടങ്ങാനാണ് സംഘടന ആലോചിക്കുന്നത്. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. വിവിധ ക്രിസ്ത്യൻ സമുദായ നേതാക്ക

ന്യൂഡൽഹി: ആർഎസ്എസിന്റെ വേരുകൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ക്രിസ്ത്യൻ സംഘടനയ്ക്ക് രൂപം നൽകാൻ സംഘപരിവാർ തീരുമാനം. മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ മാതൃകയിൽ ക്രിസ്ത്യൻ സംഘഠന തുടങ്ങാനാണ് സംഘടന ആലോചിക്കുന്നത്. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. വിവിധ ക്രിസ്ത്യൻ സമുദായ നേതാക്കളുമായി ആർഎസ്എസ് നേതൃത്വം ചർച്ച നടത്തി. സാങ്കേതികമായി സംഘടനയ്ക്ക് രൂപം നൽകിയില്ലെങ്കിലും രാഷ്ട്രീയ ഈസായ് മഞ്ച് എന്നായിരിക്കും സംഘടനയുടെ പേരെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബർ 17ന് ക്രിസ്ത്യൻ നേതാക്കളുമായി ആർഎസ്എസ് ചർച്ച നടത്തിയിരുന്നു. 12ഓളം സംസ്ഥാനങ്ങളിൽ നിന്നായി അഞ്ച് ആർച്ച് ബിഷപ്പുമാരും 50 റവറന്റ് ബിഷപ്പുമാരുമാണ് ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിൽ നിന്നും ഏതെങ്കിലും സംഘടന പങ്കെടുത്തോ എന്ന കാര്യം വ്യക്തമല്ല. സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. രാജ്യത്ത് അസഹിഷ്ണുത വളരുന്നതുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ ശക്തമായ വിമർശനങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ മതേതര പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആർഎസ്എസ് നീക്കമെന്നാണ് കരുതുന്നത്.
ഡൽഹിയിൽ അടക്കം ഉത്തരേന്ത്യയിൽ നിരവധി ക്രിസ്ത്യൻ പള്ളികൾ അടുത്തിടെ ആക്രമിക്കപ്പെട്ട സംഭവങ്ങളിലും സംഘപരിവാർ സംഘടനകൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. ആർഎസ്എസിന്റെ ധരം ജാഗരൺ മഞ്ച് ആഗ്രയിൽ നടത്താനിരുന്ന കൂട്ട പുനർമതപരിവർത്തനം വലിയ വിവാദമായതിനെ തുർന്ന് കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം റദ്ദാക്കിയിരുന്നു.
അതേ സമയം മുസ്ലിം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടനയാണോ ഉദ്ദേശിക്കുന്നതെന്ന് ആർഎസ്എസ് വ്യക്തമാക്കിയിട്ടില്ല. നേരത്തേ ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അപലപിച്ചിരുന്നു. ക്രിസ്ത്യൻ സമുദായത്തി നേരെയുള്ള അനീതിയും അതിക്രമങ്ങളും സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

