- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയ പ്രചാരകയെന്നും വിഷകലയെന്നും അറിയപ്പെട്ട ശശികല ടീച്ചറെ ഹിന്ദുക്കളുടെ ഹീറോ ആക്കാൻ വേണ്ടി ആയിരുന്നോ ഈ അറസ്റ്റ്? ആരും ഇതുവരെ കേൾക്കാത്ത വത്സൻ തില്ലങ്കേരിയെ കേരളത്തിന്റെ ഹീറോ നേതാവാക്കാൻ എന്തിനായിരുന്നു പിണറായി വിജയൻ കഷ്ടപ്പെട്ടത്? ഹിന്ദു വീട്ടമ്മമാർ ഭയപ്പെട്ടിരുന്ന ആർഎസ്എസിനെ എന്തിന് വേണ്ടിയാണ് ജനപ്രിയമാക്കി കൊടുത്തത്?
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചർ കേരളത്തിലെ സുപ്രസിദ്ധയായ നേതാക്കളിൽ ഒരാളല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ വിഷലിപ്തമായ വാക്കുകളിലൂടെ പ്രസംഗം പറയുന്നതിന്റെ പേരിലും വർഗീയത പ്രചരിപ്പിക്കുന്നതിന്റെ പേരിലും ഹിന്ദു വർഗീയതയിൽ ഊന്നി ന്യൂനപക്ഷ മത വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന്റെ പേരിലുമാണ് ശശികല ടീച്ചർ പേരെടുത്തിട്ടുള്ളത്. എന്നാൽ ശബരിമല യുവതി പ്രവേശന വിഷയത്തിലെ ചങ്കും കരളും പറിച്ച് നൽകിക്കൊണ്ടുള്ള ഇടപെടൽ സംഘപരിവാർ നേതാക്കൾക്കിടയിലും അണികൾക്കിടയിലും മാത്രമല്ല നിക്ഷ്പക്ഷരായ ഹിന്ദു ഭക്ത സ്ത്രീകൾക്കിടയിലും ശശികല ടീച്ചറിന് വലി സ്വീകാര്യതയാണ് നൽകിയത്. ആ സ്വീകാര്യത അതിന്റെ പരിപൂർണ്ണതയിലെത്തിയ ദിവസമായിരുന്നു ഇന്ന്. ഇന്ന് അവരെ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ ഏതാണ്ട് പതിനായിരത്തോളം ആളുകളാണ് അവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അവടെ എത്തിയത്. അതിൽ ഭൂരിപക്ഷവും നിഷ്പക്ഷരായ ഹിന്ദു ഭക്ത സ്ത്രീകളായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ആഴ്ചകളും മാസങ്ങളും പ്ലാൻ ചെയ്ത് ഹിന്ദു ഐക്യമുന്ന
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചർ കേരളത്തിലെ സുപ്രസിദ്ധയായ നേതാക്കളിൽ ഒരാളല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ വിഷലിപ്തമായ വാക്കുകളിലൂടെ പ്രസംഗം പറയുന്നതിന്റെ പേരിലും വർഗീയത പ്രചരിപ്പിക്കുന്നതിന്റെ പേരിലും ഹിന്ദു വർഗീയതയിൽ ഊന്നി ന്യൂനപക്ഷ മത വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന്റെ പേരിലുമാണ് ശശികല ടീച്ചർ പേരെടുത്തിട്ടുള്ളത്. എന്നാൽ ശബരിമല യുവതി പ്രവേശന വിഷയത്തിലെ ചങ്കും കരളും പറിച്ച് നൽകിക്കൊണ്ടുള്ള ഇടപെടൽ സംഘപരിവാർ നേതാക്കൾക്കിടയിലും അണികൾക്കിടയിലും മാത്രമല്ല നിക്ഷ്പക്ഷരായ ഹിന്ദു ഭക്ത സ്ത്രീകൾക്കിടയിലും ശശികല ടീച്ചറിന് വലി സ്വീകാര്യതയാണ് നൽകിയത്. ആ സ്വീകാര്യത അതിന്റെ പരിപൂർണ്ണതയിലെത്തിയ ദിവസമായിരുന്നു ഇന്ന്.
ഇന്ന് അവരെ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ ഏതാണ്ട് പതിനായിരത്തോളം ആളുകളാണ് അവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അവടെ എത്തിയത്. അതിൽ ഭൂരിപക്ഷവും നിഷ്പക്ഷരായ ഹിന്ദു ഭക്ത സ്ത്രീകളായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ആഴ്ചകളും മാസങ്ങളും പ്ലാൻ ചെയ്ത് ഹിന്ദു ഐക്യമുന്നണി ഒരു പരിപാടി നടത്തിയാൽ അവർക്ക് പതനായിരം പേരെ സംഘടിപ്പിക്കുവാൻ സാധിക്കയില്ല എന്നിരിക്കെ ഒരു പ്ലാനിങ്ങും ഇല്ലാതെ മണിക്കൂറുകൾ കൊണ്ട് പതിനായിരം പേരെ അവിടെ എത്തിക്കാൻ സാധിച്ചു എന്നിടത്താണ് ആ പ്രസ്ഥാനം വിജയിക്കുന്നത്. അതിന് സിപിഎമ്മും പിണറായി വിജയനും അവസരം ഒരുക്കി കൊടുത്തു.
ഒരു കാരണവുമില്ലാതെ ആയിരുന്നു ശശികല ടീച്ചറിനെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തത്. അവർ ശബരിമലയുടെ സമാധാനത്തിന് തടസ്സം ആകുമെന്ന് തോന്നിയെങ്കിൽ പമ്പയിൽ വെച്ചോ നിലയ്ക്കൽ വെച്ചോ അവരെ അറസ്റ്റ് ചെയ്യണമായിരുന്നു. മരക്കൂട്ടത്ത് നിന്ന് അകാരണമായി അറസ്റ്റ് ചെയ്യുകയും റാന്നി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്ത നിയമ വിരുദ്ധ നടപടിയാണ് അവരെ ഇന്ന് ഹീറോ ആക്കിയത്. ഇന്ന് അവരെ പൊലീസ് സ്‌റ്റേഷനിൽ നിന്നും വിട്ടയക്കുമ്പോൾ ശബരിമലയിലേക്ക് പോകാൻ അവർക്ക് ഒരു തടസ്സവുമില്ല എന്ന് പൊലീസ് തന്നെ പ്രഖ്യാപിക്കുന്നു. അങ്ങനെ എങ്കിൽ പിന്നെ എന്തിനാണ് അവരെ അറസ്റ്റ് ചെയ്തത്. എന്തുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാത്തത് എന്ന് പൊലീസ് വ്യക്തമാക്കണം.
കേരളത്തിൽ ആരും അറിയപ്പെടാത്ത ഒരു ആർഎസ്എസ് നേതാവായിരുന്നു വത്സൻ തില്ലങ്കേരി. വത്സൻ തില്ലങ്കേരി എന്ന പേരിനും പ്രസിദ്ധി കൊടുത്തതും സിപിഎം സർക്കാരാണ്. ആർഎസ്എസിന്റെ ആരും അറിയപ്പെടാത്ത നേതാവായിരുന്നു വത്സൻ തില്ലങ്കേരി. കൊലപാതക കേസുകൾ വരെ ഇയാൾക്ക് മേലുണ്ട്. ഇയാൾ ഇപ്പോൾ ശബരിമല സമരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കണ്ണൂരിലെ ആർഎസ്എസിന്റെ നിയന്ത്രകൻ ശബരിമലയിലെത്തി സമരത്തിന്റെ ചുക്കാൻ പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായി. ഇതിനെല്ലാം ഉത്തരവാദി സർക്കാരാണ്.
മറ്റൊരു പ്രധാന വസ്തുത കേരളത്തിലെ ഹിന്ദുക്കളായ വീട്ടമ്മമാർ ഒരിക്കലും അംഗീകരിക്കാത്ത ഒരു സംഘടനയായിരുന്നു ആർഎസ്എസ്. തന്റെ മക്കൾ തീവ്രമായ ഹിന്ദുത്വം തലയ്ക്ക് പിടിക്കുമ്പോൾ കൊല്ലപ്പെടാൻ സാധ്യത ഉള്ള ഒരു സംഘടനയായാണ് അമ്മമാർ ആർഎസ്എസിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആരും ആർഎസ്എസിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഹിന്ദു വീട്ടമ്മമാരുടെ മനസ്സിൽ ആർഎസ്എസിന് ഒരു സ്ഥാനം ഉണ്ടായിരിക്കുന്നു. ആർഎസ്എസിനെയും അതിന്റെ നേതാക്കളേയും ബിജെപിയേയും എല്ലാം ലോകം അറിയപ്പെടുന്നവരാക്കാൻ ആണ് ഇത് സഹായിച്ചത്. അതിനാണ് സിപിഎമ്മും പിണറായി വിജയനും അവസരം ഒരുക്കിയിരിക്കുന്നത്.