- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് പ്രയോഗത്തെ കൊന്നു കൊലവിളിച്ച് സോഷ്യൽ മീഡിയ; 20000ത്തിലേറെ പ്രവർത്തകർ നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെന്ന പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ആർഎസ്എസ്
നാഗ്പൂർ: ഫോട്ടോഷോപ്പ് പ്രയോഗക്കാരാണ് സംഘപരിവാർ പ്രവർത്തകർ എന്ന ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുറേക്കാലമായി തന്നെ ഈ ആരോപണം നിലനിൽക്കുന്നുണ്ട്. മുമ്പ് ഗുജറാത്തിൽ മോദി നടത്തിയ വികസന പ്രവർത്തനങ്ങൾ എന്ന പേരിലാണ് ഫോട്ടോഷോപ്പുമായി സംഘപരിവാറുകാർ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഫോട്ടോഷോപ്പ് പ്രയോഗം നടത്തിയ പരിവാറുകാർ വീണ്ടും
നാഗ്പൂർ: ഫോട്ടോഷോപ്പ് പ്രയോഗക്കാരാണ് സംഘപരിവാർ പ്രവർത്തകർ എന്ന ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുറേക്കാലമായി തന്നെ ഈ ആരോപണം നിലനിൽക്കുന്നുണ്ട്. മുമ്പ് ഗുജറാത്തിൽ മോദി നടത്തിയ വികസന പ്രവർത്തനങ്ങൾ എന്ന പേരിലാണ് ഫോട്ടോഷോപ്പുമായി സംഘപരിവാറുകാർ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഫോട്ടോഷോപ്പ് പ്രയോഗം നടത്തിയ പരിവാറുകാർ വീണ്ടും പുലിവാല് പിടിച്ചു.
നേപ്പാളിൽ രക്ഷാദൗത്യവുമായി ഇരുപതിനായിരത്തിലേറെ ആർഎസ്എസ് പ്രവർത്തകർ പോയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തതോടെയാണ് ഇതിലെ കള്ളത്തരം സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്. ഒടുവിൽ വ്യാജപ്രചരണം വലിയ തോതിൽ ആയതോടെ ഇത് തെറ്റാണെന്ന് ആർഎസ്എസ് തന്നെ വ്യക്തമാക്കി. ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നുവെന്ന് സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും നടക്കുന്ന പ്രചരണം തെറ്റാണെന്ന് ആർഎസ്എസ് ട്വിറ്റർ പേജിലൂടെയാണ് വ്യക്തമാക്കിയത്.
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷൈന അടക്കമുള്ളവർ ഇരുപതിനായിരം ആർഎസ്എസ് പ്രവർത്തകർ നേപ്പാളിൽ ഭൂകമ്പ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് വിവാദം മുറുകിയതും കള്ളത്തരം പൊളിച്ചുകൊണ്ട് രംഗത്തെത്തിയതും. ഷൈനയുടെ ട്വീറ്റ് 400ലേറെ പേരാണ് ട്വീറ്റ് ചെയ്തത്. രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾക്ക് പിന്നാലെ ആർഎസ്എസുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഷൈന ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചിത്രങ്ങൾ വ്യാജമാണെന്ന് തെളിയുകയും ചെയ്തു. ആർ.എസ്.എസ് പ്രവർത്തകരുടെ രക്ഷാപ്രവർത്തനം എന്ന പേരിൽ വ്യാപകമായി പ്രചരിച്ച ചിത്രങ്ങൾ 2001 ഗുജറാത്ത് ഭൂകമ്പത്തിനിടെ എടുത്തതാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ആർ.എസ്.എസ് ട്വിറ്ററിലൂടെ വിശദീകരണം നടത്തിയത്. നേപ്പാളിൽ ആർ.എസ്.എസ് നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ പെരുപ്പിച്ച കണക്കുകളാണ് മാദ്ധ്യമങ്ങൾ നടത്തുന്നതെന്നാണ് ആർ.എസ്.എസിന്റെ ട്വീറ്റ്.
നേപ്പാളിലെ ആർ.എസ്.എസ് സഹോദര സംഘടനയായ ഹിന്ദു സ്വയം സേവക് സംഘു(എച്ച്.എസ്.എസ്)മായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ആർ.എസ്.എസ് വിശദീകരിച്ചു. നേപ്പാൾ സർക്കാരിൽ നിന്നും വ്യക്തമായ നിർദ്ദേശം ലഭിച്ച ശേഷം മാത്രമേ ആർ.എസ്.എസ് പ്രവർത്തകർ എച്ച്.എസ്.എസ് പ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടൂ എന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിശദീകരണം വന്നിട്ടുണ്ട്. നേപ്പാളിലെ ആർ.എസ്.എസിന്റെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുതിർന്ന നേതാവ് ദത്താത്രേയ ഹോസബാലെയാണ് നിയന്ത്രിക്കുന്നത്. നിലവിൽ നേപ്പാളിലെ എച്ച്.എസ്.എസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് ദത്താത്രേയ ഹോസബാലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.
പ്രതീക് സിൻഹയുടെ ട്രൂത്ത് ഓഫ് ഗുജറാത്തും ഷൈനയുടെ പ്രചരണത്തിനെതിരെ പരസ്യമായി രംഗത്തെത്തി. നേപ്പാളിലെ ആർ.എസ്.എസ് രക്ഷാപ്രവർത്തനമെന്ന പേരിൽ ഷൈന ട്വിറ്ററിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ വിക്കിമീഡിയ പേജിൽ നിന്നും എടുത്തതാണെന്നും 2001ലെ ഗുജറാത്ത് ഭൂകമ്പ കാലത്തെ ചിത്രങ്ങളാണെന്നും പ്രതീക് സിൻഹ വ്യക്തമാക്കി. ബിജെപിയുടെ സോഷ്യൽമീഡിയ വിഭാഗമാണ് ഈ വ്യാജ പ്രചരണത്തിന് നേതൃത്വം നൽകുന്നതെന്നും പ്രതീക് സിൻഹ ആരോപിച്ചു.
കളിയാക്കൽ ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ തുടരുകയാണ്. ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നായിരുന്നു തുടക്കം. വി ടി ബെൽറാം എംഎൽഎയും സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വ്യാജപ്രചാരണങ്ങളെ എതിർത്ത് രംഗത്തെത്തി.
ഇവറ്റകൾക്കെതിരെ പോസ്റ്റ് ഇടരുതെന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്. എന്നാൽ ഓരോന്ന് കാണുമ്പോൾ കൺട്രോൾ പോവ്വാണ്. ആയിരക്കണക്...
Posted by VT Balram on Tuesday, April 28, 2015