- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് ശാഖകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് യുകെയും അമേരിക്കയും അടക്കം 39 രാജ്യങ്ങളിൽ; ഗൾഫിലെ ആറു രാഷ്ട്രങ്ങളിലും സജീവം; കറുത്ത പാന്റും വെള്ള ഷർട്ടും യൂണിഫോം; പ്രവാസികളുടെ പുത്തൻ തലമുറക്കാർ ഒഴുകി എത്തുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തിയതോടെ ആർഎസ്എസിന്റെ സ്വദേശത്തും വിദേശത്തും വളർച്ചയുടെ പാതയിലാണ്. ഹിന്ദു രാഷ്ട്ര വാദവുമായി ആർഎസ്എസ് വിദേശത്തും വേരുറപ്പിക്കുകയാണ്. മോദിയിലൂടെ നേടിയ ആഗോള സമ്മതി സംഘപരിവാർ സംഘടനകളും പരമാവധി ഉപയോഗിക്കുകയാണ്. മോദി ലോകനേതാവായി ഉയുരമ്പോൾ അദ്ദേഹത്തിന് പ്രചോദനമായ ആർഎസ്എസിനും ആഗോള തലത്

ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തിയതോടെ ആർഎസ്എസിന്റെ സ്വദേശത്തും വിദേശത്തും വളർച്ചയുടെ പാതയിലാണ്. ഹിന്ദു രാഷ്ട്ര വാദവുമായി ആർഎസ്എസ് വിദേശത്തും വേരുറപ്പിക്കുകയാണ്. മോദിയിലൂടെ നേടിയ ആഗോള സമ്മതി സംഘപരിവാർ സംഘടനകളും പരമാവധി ഉപയോഗിക്കുകയാണ്. മോദി ലോകനേതാവായി ഉയുരമ്പോൾ അദ്ദേഹത്തിന് പ്രചോദനമായ ആർഎസ്എസിനും ആഗോള തലത്തിൽ നേട്ടങ്ങൾ മാത്രമാണ് പറയാനുള്ളത്. പുത്തൻ യൂണിഫോമുമായി വിദേശത്തും നേട്ടമുണ്ടാക്കുയാണ് രാഷ്ട്രീയ സ്വയം സേവക സംഘം. പ്രവാസി ഇന്ത്യാക്കാരെ സംഘടനയിലേക്ക് ആകർഷിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്.
വിദേശത്തെ പ്രവർത്തനം സജീവമാക്കാൻ പരിവാർ സംഘടനയേയും ആർഎസ്എസ് രൂപീകരിച്ചിട്ടുണ്ട്. ഹിന്ദു സ്വയം സേവക് സംഘ് എന്നാണ്‌പേര്. 39 രാജ്യങ്ങളിൽ ഹിന്ദു സ്വയം സേവക് സംഘം സജീവാണ്. അമേരിക്കയും ഇംഗ്ലണ്ടും മൗറീഷ്യസുമെല്ലാം പരിവാർ സംഘടനകൾക്ക് വേരോട്ടമുള്ളവയാണ്. ഹിന്ദു സാംസ്‌കാരിക സംഘടനകളുമായി ചേർന്നാണ് പ്രവർത്തനം. വിദേശത്തെ ഹിന്ദു ഏകീകരണമാണ് ലക്ഷ്യമെന്ന് സംഘടനയുടെ അണിയറക്കാരും പറയുന്നു. വിശ്വഹിന്ദു പരിഷത്തിനേക്കാളും വേഗത്തിൽ ശാഖാ പ്രവർത്തനം നടത്തുന്ന ഹിന്ദു സ്വയംസേവക് സംഘ് വളരുന്നുവെന്നാണ് ആർഎസ്എസ് വിലയിരുത്തലും. ചിന്മയാ, രാമക്ൃഷണ മിഷൻ തുടങ്ങിയ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനമാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു.
ഇന്ത്യയിൽ മൈതനാത്തിലാണ് ആർഎസ്എസ് ശാഖകൾ. എന്നാൽ വിദേശത്ത് കൂടുതലും ഇത് വീടുകൾ കേന്ദ്രീകരിച്ചാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം ഇങ്ങനെ തന്നെയാണ് പ്രവർത്തനം സജീവമാക്കുന്നത്. മൊംബാസയെന്ന കെനിയൻ നഗരത്തിലായിരുന്നു ആദ്യ വിദേശ ശാഖ. മോദി പ്രധാനമന്ത്രിയായതോടെ സംഘടനയിലേക്ക് പ്രവാസികൾ ഒഴുകുകയാണ്. കറുത്ത പാന്റും വൈറ്റ് ഷർട്ടുമിട്ട് വിദേശത്തെ ഭാരത് മാതാ കി ജയ് എന്ന് വിളിച്ചുള്ള സംഘ പ്രവർത്തനം അങ്ങനെ 39 രാജ്യങ്ങളിലെത്തി നിൽക്കുകയാണ് ഇപ്പോൾ. യുകെയും അമേരിക്കയും ഉൾപ്പെടെയുള്ളവിടങ്ങളിൽ മൈതാനത്ത് ശാഖകൾ അപൂർവ്വമായെങ്കിലും നടക്കാറുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ മൈതാനങ്ങളിലെ ഒത്തു ചേരലിന് വിലക്കുണ്ട്. അതുകൊണ്ട് ഇവിടെ വീടുകൾ കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തനം.
ഫിൻലണ്ടിൽ ഇ-ശാഖകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ വിഡിയോ കോൺഫറൻസിലൂടെയാണ് ശാഖകളുടെ പ്രവർത്തനം. വീട്ടിലിരുന്നത് തന്നെ സംഘ പ്രവർത്തനത്തിന്റെ ഭാഗമാകാമെന്നതാണ് സവിശേഷത. കുട്ടികളിൽ ഇന്ത്യൻ സംസ്‌കാരത്തിന്റെ വ്യാപനമെന്ന മട്ടിലാണ് ആർഎസ്എസ് പ്രവാസി ഇന്ത്യാക്കാർക്കിടയിൽ പ്രവർത്തിക്കുന്നത്. വിദേശത്തെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക കോ ഓർഡിനേറ്ററേയും ആർഎസ്എസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ചരിത്രവും സംസകാരവും യുവ തലമുറയിലെത്തിച്ച് രാഷ്ട്ര ബോധമുള്ള പ്രവാസികളെ സൃഷ്ടിക്കലാണ് ലക്ഷ്യം. ഇന്ത്യയ്ക്ക് പുറത്ത് നേപ്പാളിലാണ് ഏറ്റവും അധികം ശാഖകളുള്ളത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 146 ശാഖകൾ ഇവിടെയുണ്ട്. ന്യൂയോർക്കിലും വാഷിങ്ടൺ ഡിസിയിലും മായമിയിലുമെല്ലാം സ്വയം സേവകർ സജീവം. യൂണിവേഴ്‌സിറ്റ് ക്യാമ്പസുകൾ കേന്ദ്രീകരിച്ചാണ് ശാഖകൾ. ലണ്ടനിൽ 84 ശാഖകളുണ്ട്. ആഴ്ചയി്ൽ രണ്ട് തവണ ഒത്തു ചേരലും.

1946ൽ കെനിയയിലായിരുന്നു വിദേശത്തെ ആദ്യ ആർഎസ്എസ് ഖാശ. രണ്ട് സ്വയം സേവകരാണ് ഇത് സംഘടിപ്പിച്ചത്. മുംബൈയിൽ നിന്ന് മൊംബാസയിലേക്ക് എത്തിയ അവർ ആർഎസ്എസ് ശൈലിയിൽ ശാഖയിൽ ഒത്തു ചേർന്നു. അവിടെ നിന്ന് താൻസാനിയയിലേക്കും ഉഗാണ്ടയിലേക്കും ആർഎസ്എസ് എത്തി. തുടർന്ന് ദക്ഷിണാഫ്രിക്കയും മൗറീഷ്യസിലും. പിന്നീട് കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. അടുത്ത വർഷം ഇംഗ്ലണ്ടിൽ ശാഖാ പ്രവർത്തനം തുടങ്ങിയതിന്റെ അൻപതാം വർഷമാണ്. ഇത് ആഘോഷിക്കാനും ആർഎസ്എസിന് ഉദ്ദേശമുണ്ട്. വിദേശത്ത് പ്രവർത്തിക്കാനായി 25 പ്രചാരകരേയും ആർഎസ്എസ് നിയോഗിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രചാരകന്മാർ ശ്രീലങ്കയിലും സജീവം.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി ഒന്നര വർഷം പിന്നിടുമ്പോൾ സംഘപരിവാർ സംഘടനകളുടെ പ്രവർത്തനങ്ങൾക്കും പുത്തനുണർവ്വ് ലഭിക്കുന്നുവെന്ന് തന്നെയാണ് വിദേശത്തെ പ്രവർത്തനങ്ങളിലെ മുന്നേറ്റവും സൂചിപ്പിക്കുന്നത്. ഇന്ത്യയിലും മോദി അധികാരത്തിലെത്തി ഒരുവർഷം കൊണ്ട് ഏറെ നേട്ടമുണ്ടായി. ഇന്ന് 51335 ശാഖകളാണ് രാജ്യത്തുടനീളം ഉള്ളത്. ഇതിൽ 4500 എണ്ണം കേരളത്തിലുമാണ്. അതായത് ഏറ്റവും കൂടതൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്നാണ് സംഘപരിവാർ വ്യക്തമാക്കുന്നത്. അഞ്ചുവർഷത്തിനിടെ 29 ശതമാനം ഉയർച്ചയാണ് ശാഖകളുടെ എണ്ണത്തിലുണ്ടായത്. അതിൽ ബഹു ഭൂരിഭാഗവും മോദി അധികാരത്തിൽ എത്തിയ ശേഷമുണ്ടാക്കിയതും.
ആഴ്്ച ശാഖകളുടെ എണ്ണത്തിൽ 40ഉം മാസ ശാഖകളുടെ എണ്ണത്തിൽ 61ഉം ശതമാനം ഉയർച്ചയുണ്ടായി. സംഘപരിവാർ ഉയർത്തുന്ന ആശയങ്ങൾക്ക് വീണ്ടും പ്രസക്തി കൂടുന്നതിന് തെളിവായി കണക്കുകളെ പരിവാർ സംഘനകളും ഇതിനെ ചൂണ്ടിക്കാട്ടുന്നു. ആർഎസ്എസിന് കീഴിലുള്ള 38 പരിവാർ സംഘടനകളും വളർച്ച കാട്ടുന്നുണ്ട്.

