- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലവെട്ടിക്കളയും..അതിന് ആളെ ഏർപ്പാട് ചെയ്തിട്ടുണ്ട്..മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ജീവിക്കുന്നതാണ് നിനക്ക് നല്ലത്; വഴി നടക്കാനും മൈതാനത്തും കളിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞുപോയ കളക്ടറെയും കാണാനില്ല; ജാതിമതിൽ വിരുദ്ധ സമരം അരങ്ങേറിയ വടയമ്പാടിയിൽ വഴിതടഞ്ഞും തിരിച്ചറിയൽ കാർഡ് ചോദിച്ചും ആർഎസ്എസ് ഭീഷണി മുഴക്കുന്നതായി ദളിത് ഭൂഅവകാശ സമര മുന്നണി
കൊച്ചി: വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരം ഒരു പൊതുമൈതാന തർക്കം മാത്രമല്ല. ഭരണകൂടവും പൊലീസും ആർക്കൊപ്പം എന്ന് നിസംശയം ചൂണ്ടിക്കാട്ടാവുന്ന ദൗർഭാഗ്യകരമായ പ്രശ്‌നം കൂടിയാണ്.പ്രശ്‌നം രൂക്ഷമായതോടെ പരസ്പര വിശ്വാസവും സ്‌നേഹവും എങ്ങോ പോയ് മറഞ്ഞുവെന്ന് മാത്രമല്ല, ഭീതിയുടെ അന്തരീക്ഷം ഉയർന്നുവരികയും ചെയ്തു. ഭൂസമരത്തിൽ പങ്കെടുത്ത ദളിത് ഭൂഅവകാശ സമര മുന്നണിയിൽ പെട്ടവരെ വഴിയിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും തിരിച്ചറിയൽ കാർഡ് ചോദിക്കുകയും ചെയ്യുന്ന ഭീതിദമായ അന്തരീക്ഷം.ഇതിന് പിന്നിൽ ആർഎസ്എസ്-എൻഎസ്എസ് കൂട്ടുകെട്ടാണെന്ന് സമര മുന്നണി ആരോപിക്കുന്നു.വടയമ്പാടി ഭജനമഠം ക്ഷേത്രത്തിലും സമീപത്തും ഇതുവരെ കാണാത്തവർ ഒത്തുകൂടി ഭീഷണി മുഴക്കുകയാണ്. പുറത്തുനിന്നെത്തുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നുണ്ട്.വഴിയിൽ കൂടെ പോവുന്നവരെ പോലും അവർ വെറുതെ വിടുന്നില്ല. എല്ലാവരേയും തടഞ്ഞ് നിർത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് വിട്ടയയ്ക്കുന്നത്. എസ്ഡിപിഐ, മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രചരണം വൻതോതിൽ നടത്തുന്നുണ്ട്.
കൊച്ചി: വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരം ഒരു പൊതുമൈതാന തർക്കം മാത്രമല്ല. ഭരണകൂടവും പൊലീസും ആർക്കൊപ്പം എന്ന് നിസംശയം ചൂണ്ടിക്കാട്ടാവുന്ന ദൗർഭാഗ്യകരമായ പ്രശ്‌നം കൂടിയാണ്.പ്രശ്‌നം രൂക്ഷമായതോടെ പരസ്പര വിശ്വാസവും സ്‌നേഹവും എങ്ങോ പോയ് മറഞ്ഞുവെന്ന് മാത്രമല്ല, ഭീതിയുടെ അന്തരീക്ഷം ഉയർന്നുവരികയും ചെയ്തു.
ഭൂസമരത്തിൽ പങ്കെടുത്ത ദളിത് ഭൂഅവകാശ സമര മുന്നണിയിൽ പെട്ടവരെ വഴിയിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും തിരിച്ചറിയൽ കാർഡ് ചോദിക്കുകയും ചെയ്യുന്ന ഭീതിദമായ അന്തരീക്ഷം.ഇതിന് പിന്നിൽ ആർഎസ്എസ്-എൻഎസ്എസ് കൂട്ടുകെട്ടാണെന്ന് സമര മുന്നണി ആരോപിക്കുന്നു.വടയമ്പാടി ഭജനമഠം ക്ഷേത്രത്തിലും സമീപത്തും ഇതുവരെ കാണാത്തവർ ഒത്തുകൂടി ഭീഷണി മുഴക്കുകയാണ്.
പുറത്തുനിന്നെത്തുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നുണ്ട്.വഴിയിൽ കൂടെ പോവുന്നവരെ പോലും അവർ വെറുതെ വിടുന്നില്ല. എല്ലാവരേയും തടഞ്ഞ് നിർത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് വിട്ടയയ്ക്കുന്നത്. എസ്ഡിപിഐ, മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രചരണം വൻതോതിൽ നടത്തുന്നുണ്ട്. അതുവഴി പ്രദേശത്തുകാരിൽ ഭീതി സൃഷ്ടിക്കാനും കഴിഞ്ഞു.
സമരം ചെയ്ത ദളിതരെ കാണാനെത്തുന്ന മാധ്യമപ്രവർത്തകരെയും ഇവർ തടയുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. ഇവിടെയെന്തോ അപകടമുള്ളത് പോലെയാണ് അവരുടെ പെരുമാറ്റം. തങ്ങൾ പരമാവധി സംയമനം പാലിക്കുകയാണെന്നും പ്രകോപിപ്പിക്കാനാണ് ആർഎസ്എസ് പ്രവർത്തകരുടെ ശ്രമമെന്നും മുന്നണി പ്രവർത്തകർ ആരോപിക്കുന്നു.ഇതുതുടർന്നാൽ അടുത്ത ഘട്ട സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുന്നണി മുന്നറിയിപ്പ് നൽകുന്നു,.
തിങ്കളാഴ്ച വടയമ്പാടിയിലെത്തിയ മാധ്യമപ്രവർത്തകരെ എൻഎസ്എസിന്റെ ക്ഷേത്ര ഭാരവാഹികളുൾപ്പെടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ അതിനെ ഒരർഥത്തിൽ പൊലീസും പിന്തുണയ്ക്കുകയായിരുന്നുവെന്ന് സമരസമിതി ആരോപിക്കുന്നു. തിങ്കളാഴ്ച വടയമ്പാടിയിലെത്തിയ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടറെ ചിലർ തടഞ്ഞുവയ്ക്കുകയും ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വഴിയിലൂടെ നടന്ന് പോവുകയായിരുന്ന തന്നെ തടഞ്ഞുനിർത്തി, 'തലവെട്ടിക്കളയുമെന്നും അതിന് ആളെ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ജീവിക്കുന്നതാണ് നിനക്ക് നല്ലത്' എന്നും ഭീഷണിപ്പെടുത്തിയതായി കോളനി സംരക്ഷണ സമിതി പ്രസിഡന്റ് വി.കെ മോഹനൻ പറയുന്നു. ''ഇവിടെയുള്ള സ്ത്രീകളേയും ഇക്കൂട്ടർ അസഭ്യം പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ കോളനി നിവാസികളെ പഴയ നാടുവാഴി മാടമ്പി വാഴ്ചയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയും പട്ടികജാതി വകുപ്പ് മന്ത്രിയും വടയമ്പാടി കോളനിയിലെ ദളിത് കുടുംബങ്ങളുടെ ജീവനും സമാധാനപരമായ ജീവിതവും ഉറപ്പ് വരുത്തണമെന്നാണ് ആവശ്യപ്പെടാനുള്ളത്''.
വടയമ്പാടി ഭജനമഠത്തോട് ചേർന്ന് മതിലോ മറ്റ് നിർമ്മാണപ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രപരമായി പൊതുജനങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങളൊക്കെ നിലനിർത്തും.വഴി നടക്കാനും മൈതാനത്ത് കളിക്കാനും എല്ലാവർക്കും അവകാശമുണ്ടായിരിക്കും. മൈതാനത്തിൽ നടക്കുന്ന ആഘോഷങ്ങൾക്കും പൊതു ചടങ്ങുകൾക്കും ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി ഉണ്ടായിരിക്കണം. പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കുമ്പോൾ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത സാമുദായിക സംഘടനകളോ രാഷ്ട്രീയകക്ഷികളോ പ്രതിഷേധപ്രകടനങ്ങൾ നടത്തില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. വടയമ്പാടിയിലെ ക്രമസമാധാന പ്രശ്‌നങ്ങൾ സംബന്ധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കും. എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടും. പ്രത്യേകപരിഗണന ആരോടും ഉണ്ടാവില്ല. സ്ഥലത്തെ സമുദായങ്ങൾ തമ്മിലുള്ള മൈത്രി ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇതൊക്കെയായിട്ടും ഭീതി പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ദളിത് ഭൂഅവകാശ സമര മുന്നണി ആരോപിക്കുന്നു.
വടയമ്പാടി പ്രശ്‌നത്തിന്റെ നാൾവഴികൾ
എറണാകുളം ജില്ലയിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ സർവ്വേ നമ്പർ 223 / 24 ൽ പെട്ട ഒരേക്കറിലധികം വരുന്ന പൊതു മൈതാനമാണ് വടയമ്പാടിയിലെ തർക്കസ്ഥലം. 1967 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട ആദ്യത്തെ പട്ടിക ജാതി കോളനികളിലൊന്നായ ഭജനമഠം പട്ടികജാതി കോളനിയും അതോടൊപ്പം ലക്ഷം വീട് കോളനിയും സെറ്റിൽമെന്റ് കോളനിയും ഈ പൊതുമൈതാനത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് കോളനികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതു മൈതാനം ദളിത് ജനവിഭാഗങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക പിന്നോക്കാവസ്ഥ മറികടക്കുന്നതിനായി ഉപയോഗിക്കുന്നതിനും ഭൂരഹിതരായ ദളിത് ജനവിഭാഗങ്ങൾക്ക് നൽകുന്നതിനുമായി നീക്കി വച്ചിരിക്കുന്ന ഭൂമിയാണ്.
ദളിത് ജനവിഭാഗങ്ങളുടെ കലാകായിക വിനോദാവശ്യങ്ങൾക്കും നടവഴിയായി ഈ മൈതാനം ഉപയോഗിച്ചു വന്നിരുന്നു. പറയ സമുദായത്തിൽ പെട്ട മാക്കോത പാപ്പു പ്രതിഷ്ഠ വച്ച് പൂജ നടത്തുകയും പുലയ സമുദായഅംഗമായ നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ (പതി ) ഈ മൈതാനത്തിനുള്ളിലാണ്. ഈ പൊതുമൈതാനത്തോട് ചേർന്നുള്ള ഒരേക്കർ ഇരുപത് സെന്ററിൽ അതിന്റെ ഉടമയായിരുന്ന ഇരവി രാമൻ നായർ എന്നയാൾ ദേവീ ഭജന നടത്തി വന്നിരുന്നതാണ്. ഇയാളുടെ മരണശേഷം എൻ.എസ്.എസ്.കരയോഗം ഇത് കൈവശപ്പെടുത്തി ഭജനമഠം എന്ന പേരിൽ ക്ഷേത്രമാക്കുകയുണ്ടായി. 2017 മാർച്ചിൽ എൻ.എസ്.എസ് കരയോഗം പൊലീസ് സഹായത്തോടെ പത്തടി ഉയരത്തിൽ പൊതു മൈതാനത്തിനു ചുറ്റും മതിലു കെട്ടാൻ ആരംഭിച്ചു.
മുവാറ്റുപുഴ ആർ ഡി ഓ ആയിരുന്ന രാമചന്ദ്രൻ നായർ എന്നയാൾ ഭജനമഠം ക്ഷേത്രം ഇരിക്കുന്ന ഒരേക്കർ ഇരുപത് സെന്റ് സ്ഥലത്തിന് ചുറ്റുമതിൽ കെട്ടാൻ എന്ന വ്യാജേന ഇറക്കിയ ഉത്തരവ് ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ മതിൽ നിർമ്മാണം നടന്നത്. ഇതിനെതിരെ സമീപവാസികളായ ദളിത് ജനത പ്രതിഷേധിച്ചപ്പോഴാണ് 1981 ൽ ഏ.ഛ.ങ.ട. ചീ 230 / 81 / ഞഉ ആയി ഉള്ള ഉത്തരവനുസരിച്ച് 95 സെന്റ് വരുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതുമൈതാനം വടയമ്പാടി എൻ എസ് എസ് കരയോഗത്തിന് അമ്പലത്തിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പതിച്ചു നൽകിയതായി അറിയുന്നത്. ഈ നടപടി തീർത്തും നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും പൊതുതാത്പര്യത്തിന് വിരുദ്ധവുമാണ്. ഇത് റദ്ദാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ സമരസമിതി ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ ദളിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ചുകൊണ്ട് വടയമ്പാടി കോളനി മൈതാനത്തിന്റെ വ്യാജപട്ടയം റദ്ദാക്കുക , റവന്യൂ പറമ്പോക്ക് പൊതു ഉടമസ്ഥതയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഈ പ്രദേശത്തെ ദളിത് ജനത സമരമാരഭിക്കുകയും ചെയ്തു. ക്ഷേത്രമതിൽ പൊതുമൈതാനം കയ്യേറി നിർമ്മിച്ചതാണെന്നും സർവേ നടത്തി വിസ്തീർണം ബോധ്യപ്പെടുത്തണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും റവന്യൂ അധികാരികൾ യാതൊരു നടപടികളും സ്വീകരിക്കാത്തതിനെ തുടർന്നാണ് 2017 ഏപ്രിൽ 14 ന് അംബേദ്കർ ജയന്തി ദിനത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച ദളിത് ജനത എൻ.എസ്.എസ് കരയോഗം നിയമവിരുദ്ധമായി പൊതു മൈതാനം കയ്യേറി നിർമ്മിച്ച ചുറ്റുമതിൽ പൊളിച്ച് കളഞ്ഞത്.ഇത് സംബന്ധിച്ച് തർക്കം സിവിൽ കോടതിയുടെയും റവന്യൂ അധികാരികളുടേയും പരിഗണനയിലിരിക്കയാണ്. മതിൽ പൊളിച്ചതിനെ തുടർന്ന് 5.06.2017 ന് വടയമ്പാടി സമരത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് കോടതിയിൽ തീരുമാനമാകുന്നത് വരെ തർക്കസ്ഥലത്തു തൽസ്ഥിതി നിലനിറുത്തണമെന്നു നിർദേശിക്കുകയുണ്ടായി.
എന്നാൽ 16.1.2018 ൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സമരമുന്നണി കൺവീനർ എംപി.അയ്യപ്പൻ കുട്ടിക്ക് ഒരു നോട്ടീസ് നൽകുകയുണ്ടായി. ഭജനമഠം ക്ഷേത്രത്തിൽ ഉത്സവം ജനുവരി 22 മുതൽ 25 വരെ നടക്കുകയാണെന്നും അമ്പലത്തിലെ ഉത്സവത്തിന് വരുന്ന ഭക്തർക്കും മറ്റും അമ്പലത്തിലേയ്ക്ക് കയറുവാനുള്ള കവാടത്തിൽ അനധികൃതമായി പന്തൽ കെട്ടി വഴി തടസപ്പെടുത്തിയിരിക്കയാണെന്നും അത് പൊളിച്ച് കളയണമെന്നുമായിരുന്നു നോട്ടീസ്.
പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്ന പൊതുസ്ഥലത്തിന്റെ കയ്യേറ്റ ശ്രമങ്ങൾ ഒഴിപ്പിക്കുന്നതിനു ശ്രമിക്കേണ്ട അധികൃതർ ആ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ കൈക്കൊണ്ടു വന്നതിന്നെ തുടർന്ന് ഈ പ്രദേശത്തെ ജനങ്ങൾ ദളിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ച് കഴിഞ്ഞ ഒരു വർഷക്കാലമായി ഈ പ്രദേശത്ത് സമരപന്തൽ കെട്ടി സമരം ചെയ്തു വരികയാണെന്നും പന്തൽ കെട്ടിയ ഭാഗത്ത് കൂടി പൊതു മൈതാനത്തിലേയ്‌ക്കോ ക്ഷേത്രത്തിലേയ്‌ക്കോ യാതൊരു പ്രവേശനകവാടങ്ങളുമില്ലാത്തതാണെന്നും സമരപന്തൽ നിൽക്കുന്നയിടത്ത് നിന്നും മൂന്നടിക്കും മേലെ ഉയരത്തിൽ ആണ് ഈ പൊതുമൈതാനം കിടക്കുന്നതെന്നും ഈ സ്ഥലത്തിന് തെക്കും വടക്കുമായിട്ടാണ് മൈതാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള വഴി ഉള്ളതെന്നും കാണിച്ച് ഒരു മറുപടി കൺവീനർ അയ്യപ്പൻ കുട്ടി 17 തീയതി തന്നെ പൊലീസിന് നൽകുകയുണ്ടായി.എന്നാൽ ഇരുപത്തൊന്നാം തീയതി പുലർച്ചെ 5.30 മണിയോട് കൂടി പുത്തൻകുരിശ് സി ഐ സാജൻ സേവ്യറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും സമരപന്തൽ പൊളിച്ച് നീക്കുകയും ചെയ്ത